കാലിക്കറ്റിൽ 22-ന് വെബിനാർ announcements education-malayalam
കാലിക്കറ്റിൽ 22-ന് വെബിനാർ announcements education-malayalam
announcements education-malayalam തേഞ്ഞിപ്പലം: ഗവേഷണങ്ങളിലൂടെ നേടിയെടുക്കുന്ന അറിവുകൾക്ക് നിയമപരമായ പേറ്റന്റ് നേടുന്നതിന് അധ്യാപകർക്കും ഗവേഷകർക്കും സഹായം നൽകുന്നതിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി 22-ന് വെബിനാർ നടത്തും.ശാസ്ത്ര സാങ്കേതിക കൗൺസിലിനുകീഴിലുള്ള ഐപ്രിക്ക് അഥവാ ബൗദ്ധിക സ്വത്തവകാശ വിവര കേന്ദ്രവുമായിച്ചേർന്ന് സർവകലാശാലയിലെ ആഭ്യന്തര ഗുണനിലവാരസമിതിയാണ് (ഐ.ക്യു.എ.സി.) വെബിനാർ സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/VFe35yoLKpgNVfXz7 എന്ന ലിങ്കിലൂടെ 21-ന് മുൻപായി രജിസ്റ്റർചെയ്യണമെന്ന് ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. പി. ശിവദാസൻ അറിയിച്ചു.