• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പോളിടെക്നിക്കുകളിൽ ലാറ്ററൽ എൻട്രി announcements education-malayalam

പോളിടെക്നിക്കുകളിൽ ലാറ്ററൽ എൻട്രി announcements education-malayalam

  • announcements education-malayalam  തിരുവനന്തപുരം:  നെടുമങ്ങാട് ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രിയിൽ പ്ലസ്ടു/ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 19-ന് രാവിലെ 9.30-ന് നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ രാവിലെ 9.30 മുതൽ 10.30 വരെ രജിസ്റ്റർ ചെയ്യണം. ബന്ധപ്പെട്ട രേഖകളും മൂന്ന് പാസ്‌പോർട്ട്‌ സൈസ് ഫോട്ടോയും ഫീസിനത്തിൽ 13190 രൂപയും പി.ടി.എ. ഫണ്ടും ഡെബിറ്റ്/ ക്രെഡിറ്റ്കാർഡ് ഉപയോഗിച്ച് അടയ്ക്കാം. ഒഴിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്: www.polyadmission.org/let.സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രിയിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥിനികൾ 19-ന് രാവിലെ 10-ന് നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലാണ് ഒഴിവ്. പ്രവേശനം ലഭിക്കുന്നവർ അന്നുതന്നെ 13190 രൂപ ഫീസ് നൽകണം. ഫീസ് എ.ടി.എം. കാർഡ് മുഖേനയാകും സ്വീകരിക്കുക. എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് 500 രൂപയാണ് ഫീസ്. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വിശദ വിവരങ്ങൾക്ക്: www.polyadmission.org/let, www.gwptctvpm.org. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനംസാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ടു വർഷത്തെ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതൽ www.sitttrkerala.ac.in-ൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ ഫീസ് 50 രൂപ സഹിതം പ്രവേശനമാഗ്രഹിക്കുന്ന സ്ഥാപനത്തിൽ 27-ന് വൈകീട്ട് നാലിനകം നൽകണം. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാനയോഗ്യത.
  •  

    Manglish Transcribe ↓


  • announcements education-malayalam  thiruvananthapuram:  nedumangaadu gava. Polidekniku kolejil laattaral endriyil plasdu/ vi. Ecchu. Esu. I. Vibhaagatthil avasheshikkunna ozhivukalilekkulla spottu admishan 19-nu raavile 9. 30-nu nadakkum. Raanku listtil ulppettittullavar raavile 9. 30 muthal 10. 30 vare rajisttar cheyyanam. Bandhappetta rekhakalum moonnu paasporttu sysu phottoyum pheesinatthil 13190 roopayum pi. Di. E. Phandum debittu/ kredittkaardu upayogicchu adaykkaam. Ozhivukal ulppedeyulla vivarangalkku: www. Polyadmission. Org/let. Sarkkaar vanithaa polidekniku kolejile laattaral endriyil ozhivulla seettukalil praveshanatthinu raanku listtil ulppettittulla vidyaarthinikal 19-nu raavile 10-nu nerittetthi peru rajisttar cheyyanam. Nilavil insdrumenteshan enjineeyaringu braanchilaanu ozhivu. Praveshanam labhikkunnavar annuthanne 13190 roopa pheesu nalkanam. Pheesu e. Di. Em. Kaardu mukhenayaakum sveekarikkuka. Esu. Si./ esu. Di. Vibhaagakkaarkku 500 roopayaanu pheesu. Yogyatha theliyikkunna asal sarttiphikkattukal haajaraakkanam. Vishada vivarangalkku: www. Polyadmission. Org/let, www. Gwptctvpm. Org. Komezhsyal insttittyoottukalil praveshanamsaankethikavidyaabhyaasa vakuppinte keezhilulla 17 gava. Komezhsyal insttittyoottukalile randu varshatthe sekratteriyal praakdeesu diploma kozhsilekku apeksha kshanicchu. Apekshaaphomum preaaspakdasum 15 muthal www. Sitttrkerala. Ac. In-lninnu daunlodu cheyyaam. Apeksha, svayam saakshyappedutthiya nirdishda sarttiphikkattukalude pakarppukal, rajisdreshan pheesu 50 roopa sahitham praveshanamaagrahikkunna sthaapanatthil 27-nu vykeettu naalinakam nalkanam. Esu. Esu. El. Si. Yaanu adisthaanayogyatha.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution