• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പെന്‍ സെന്ററില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; 40 ലക്ഷം രൂപ സ്‌റ്റൈപ്പന്‍ഡ് നേടാം

പെന്‍ സെന്ററില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്; 40 ലക്ഷം രൂപ സ്‌റ്റൈപ്പന്‍ഡ് നേടാം

  • സാമൂഹ്യശാസ്ത്രമേഖലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്താൻ പിഎച്ച്.ഡി. ബിരുദധാരികൾക്ക് അവസരം. പെൻ സെന്റർ ഫോർ ദി സ്റ്റഡി ഓഫ് എത്നിസിറ്റി, റേസ് ആൻഡ് ഇമിഗ്രേഷൻ (സി.എസ്.ഇ.ആർ.ഐ.) ആണ് ഒരു വർഷത്തെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് (പി.ഡി.എഫ്.) പ്രഖ്യാപിച്ചിരിക്കുന്നത്.    അവസരങ്ങൾ    യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ (ഫിലാഡൽഫിയ), സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നിവയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സെന്ററിന്റെ ഈ സംരംഭം ഇന്റർ ഡിസിപ്ലിനറി പഠനം, കൂട്ടുപ്രവർത്തനം, സഹപ്രവർത്തകരുമായുള്ള സൗഹൃദവും സഹകരണവും എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. വനിതകൾ, ന്യൂനപക്ഷവിഭാഗങ്ങൾ, പ്രാതിനിധ്യം ഇല്ലാത്ത വിഭാഗങ്ങൾ, എന്നിവരിൽനിന്നുമുള്ള അപേക്ഷകൾ സ്വാഗതംചെയ്യുന്നു.    ഫാക്കൽട്ടി/ഗ്രാജ്വേറ്റ് സ്റ്റുഡന്റ് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാനും പങ്കെടുക്കാനുമുള്ള അവസരം, ഗവേഷണ ഗ്രാന്റ് ലഭിക്കുന്ന ഗ്രാജ്വേറ്റ്/അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളുടെ പുരോഗതി വിലയിരുത്തൽ, റിസർച്ച് പ്രോജക്ടുകളിൽ സെന്റർ ഫാക്കൽട്ടിയുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് വിശിഷ്ടാംഗത്തിന് അവസരം ലഭിക്കും. കൂടാതെ, സ്വന്തം ഗവേഷണ പ്രവർത്തനങ്ങൾ തുടരാനുള്ള അവസരവും ലഭിക്കും.    സ്റ്റൈപ്പൻഡ്    സ്റ്റൈപ്പൻഡ് 53,000 യു.എസ്. ഡോളറും റിസർച്ച് സപ്പോർട്ട് 2500 യു.എസ് ഡോളറും (മൊത്തം ഏകദേശം 40 ലക്ഷം രൂപ) ആണ്. കൂടാതെ, ബാധകമായ ഫീസ്, വ്യക്തിപരമായ ഹെൽത്ത് ഇൻഷുറൻസ്, അധിക ഫണ്ടിങ്ങിന് അപേക്ഷിക്കാനുള്ള അവസരം എന്നിവ ലഭിക്കും.    അപേക്ഷകർ, കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ (2019-നുമുമ്പ് ആകാൻ പാടില്ല) സോഷ്യൽ സയൻസസിൽ പിഎച്ച്.ഡി./തത്തുല്യ ബിരുദം നേടിയവരായിരിക്കണം. 2021 ജൂലായ്ക്കകം യോഗ്യത നേടുമെന്നു പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ്, ക്വാളിറേറ്റീവ് സോഫ്റ്റ് വേർ, ജി.ഐ.എസ്., എക്സ്പെരിമെന്റൽ/ മറ്റുരീതികൾ എന്നിവയിലെ നൈപുണികൾ അഭികാമ്യം. നിർബന്ധമില്ല.    അപേക്ഷ    https://apply.interfolio.com/79743 വഴി ഡിസംബർ 21 വരെ നൽകാം. കവർലെറ്റർ, ഗവേഷണനിർദേശത്തിന്റെ തലക്കെട്ടും വിവരണവും കരിക്കുലം വിറ്റെ, റൈറ്റിങ് സാംപിൾ, കോൺഫിഡൻഷ്യൽ ലെറ്റേഴ്സ് ഓഫ് റക്കമൻഡേഷൻ എന്നിവയടങ്ങുന്നതാകണം അപേക്ഷ. വിശദാംശങ്ങൾ https://web.sas.upenn.edu/cseri/ (ഓപ്പർച്യൂണിറ്റീസ് > പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്) ലും കിട്ടും.     Post Doctoral Fellowship at Center for the Study of Ethnicity, Race, and Immigration; Apply by 21 December
  •  

    Manglish Transcribe ↓


  • saamoohyashaasthramekhalayil posttu dokdaral gaveshanam nadatthaan piecchu. Di. Birudadhaarikalkku avasaram. Pen sentar phor di sttadi ophu ethnisitti, resu aandu imigreshan (si. Esu. I. Aar. Ai.) aanu oru varshatthe posttu dokdaral pheloshippu (pi. Di. Ephu.) prakhyaapicchirikkunnathu.    avasarangal    yoonivezhsitti ophu pensilveniya (philaadalphiya), skool ophu aardsu aandu sayansu ennivayude sahakaranatthode pravartthikkunna sentarinte ee samrambham intar disiplinari padtanam, koottupravartthanam, sahapravartthakarumaayulla sauhrudavum sahakaranavum ennivaykku praadhaanyam nalkunnu. Vanithakal, nyoonapakshavibhaagangal, praathinidhyam illaattha vibhaagangal, ennivarilninnumulla apekshakal svaagathamcheyyunnu.    phaakkaltti/graajvettu sttudantu varkkshoppukal samghadippikkaanum pankedukkaanumulla avasaram, gaveshana graantu labhikkunna graajvettu/andar graajvettu vidyaarthikalude purogathi vilayirutthal, risarcchu preaajakdukalil sentar phaakkalttiyumaayi sahakaricchulla pravartthanangal thudangiyavaykku vishishdaamgatthinu avasaram labhikkum. Koodaathe, svantham gaveshana pravartthanangal thudaraanulla avasaravum labhikkum.    sttyppandu    sttyppandu 53,000 yu. Esu. Dolarum risarcchu sapporttu 2500 yu. Esu dolarum (mottham ekadesham 40 laksham roopa) aanu. Koodaathe, baadhakamaaya pheesu, vyakthiparamaaya heltthu inshuransu, adhika phandinginu apekshikkaanulla avasaram enniva labhikkum.    apekshakar, kazhinja randuvarshatthinullil (2019-numumpu aakaan paadilla) soshyal sayansasil piecchu. Di./thatthulya birudam nediyavaraayirikkanam. 2021 joolaaykkakam yogyatha nedumennu pratheekshikkunnavarkkum apekshikkaam. Sttaattisttikkal anaalisisu, kvaaliretteevu sophttu ver, ji. Ai. Esu., eksperimental/ mattureethikal ennivayile nypunikal abhikaamyam. Nirbandhamilla.    apeksha    https://apply. Interfolio. Com/79743 vazhi disambar 21 vare nalkaam. Kavarlettar, gaveshananirdeshatthinte thalakkettum vivaranavum karikkulam vitte, ryttingu saampil, konphidanshyal lettezhsu ophu rakkamandeshan ennivayadangunnathaakanam apeksha. Vishadaamshangal https://web. Sas. Upenn. Edu/cseri/ (opparchyoonitteesu > posttu dokdaral pheloshippu) lum kittum.     post doctoral fellowship at center for the study of ethnicity, race, and immigration; apply by 21 december
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution