കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) കേരള പോലീസ് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിക്കുന്ന എം.എസ്സി. ഫൊറൻസിക് സയൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം. 15 സീറ്റുകളിലേക്കാണ് പ്രവേശനം. ഈ സീറ്റുകൾ കൂടാതെ കേരള പോലീസ് അക്കാദമി സ്പോൺസർ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ (5), ഭിന്നശേഷി (1), ഇ.ഡബ്ള്യു.എസ്. (2), ട്രാൻസ്ജെൻഡർ (2) വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളുണ്ട്. യോഗ്യത 55 ശതമാനത്തിൽ കുറയാത്ത മാർക്ക്/ഗ്രേഡോടെ ബി.എസ്സി./ബി.വോക്. ഫൊറൻസിക് സയൻസ്, ബി.വോക്. അപ്ലൈഡ് മൈക്രോ ബയോളജി ആൻഡ് ഫൊറൻസിക് സയൻസ്, ബി.എസ്സി. സുവോളജി/ബോട്ടണി/കെമിസ്ട്രി/ഫിസിക്സ്/മൈക്രോബയോളജി/മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി/മെഡിക്കൽ ബയോടെക്നോളജി/ബയോടെക്നോളജി/ജനറ്റിക്സ്/കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, ബി.ടെക്. കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി, ബി.സി.എ. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 26. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.cusat.ac.in സന്ദർശിക്കുക. Apply now for MSc Forensic Science at CUSAT