mg universities 2020 മാർച്ചിൽ നടത്തിയ സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റർ ബി.എ., ബി.കോം, ബി.എസ്.സി. (മോഡൽ 1, 2, 3), ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം.(മോഡൽ 3) 2013-2016 അഡ്മിഷൻ സപ്ലിമെന്ററി, 2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ.അറബിക് (സി.എസ്.എസ്.-ബെറ്റർമെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷമൂന്നാം സെമസ്റ്റർ ബി.എസ്.സി. നഴ്‌സിങ് (2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ നവംബർ 11-ന് ആരംഭിക്കും. ഒക്‌ടോബർ 23 വരെ അപേക്ഷിക്കാം. മൂന്നാം വർഷ ബി.എസ്.സി. എം.ആർ.ടി. (2016 അഡ്മിഷൻ റഗുലർ) പരീക്ഷ നവംബർ 18-ന് ആരംഭിക്കും. ഒക്‌ടോബർ 27 വരെ അപേക്ഷിക്കാംഅഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ എൽ.എൽ.എം. പരീക്ഷകൾ നവംബർ 11-ന് ആരംഭിക്കും. ഒക്‌ടോബർ 23 വരെ അപേക്ഷിക്കാം. അഫിലിയേറ്റഡ് കോളേജുകൾ, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലെ അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം-2017 അഡ്മിഷൻ റഗുലർ, 2014-2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2012 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2012 വരെയുള്ള അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) ഒമ്പതാം സെമസ്റ്റർ എൽ.എൽ.ബി.(പഞ്ചവത്സരം- 2010 അഡ്മിഷൻ സപ്ലിമെന്ററി, 2009 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2008 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2007 വരെയുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 18-ന് ആരംഭിക്കും. സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ റഗുലർ, സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 27-ന് ആരംഭിക്കും. സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റർ യു.ജി. പരീക്ഷകൾക്ക് (റഗുലർ, സപ്ലിമെന്ററി) ഒക്‌ടോബർ 21-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കപ്രത്യേക പരീക്ഷാകേന്ദ്രങ്ങളില്ല*മഹാത്മാഗാന്ധി സർവകലാശാല നവംബർ മൂന്നു മുതൽ നടത്തുന്ന നാലാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ ബി.കോം./ബി.ബി.എ., എൽ.എൽ.ബി. പരീക്ഷകൾക്ക് പ്രത്യേക പരീക്ഷാകേന്ദ്രങ്ങളില്ല. വിദ്യാർഥികൾ മാതൃസ്ഥാപനത്തിൽതന്നെ പരീക്ഷയെഴുതണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.