kerala universities ഫെബ്രുവരിയിൽ നടത്തിയ ഒന്നാം വർഷ ബി.ഫാം. (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 27 വരെ അപേക്ഷിക്കാം. എൽഎൽ.ബി. പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം 28-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽഎൽ.ബി./ ബി.കോം എൽഎൽ.ബി. / ബി.ബി.എ. എൽഎൽ.ബി. പരീക്ഷകൾക്ക് കേരള യൂണിവേഴ്‌സിറ്റിയുടെ കീഴിലെ ശ്രീനാരായണഗുരു കോളേജ് ഒഴികെയുള്ള ആറു ലോ കോളേജുകളും, സെന്റ് മൈക്കിൽസ് കോളേജ് ചേർത്തല, ഗവൺമെന്റ് കോളേജ് നാട്ടകം കോട്ടയം, ഗവൺമെന്റ് കോളേജ് മീഞ്ചന്ത കോഴിക്കോട്, ഗവൺമെന്റ് ട്രെയിനിങ് കോളേജ് തലശ്ശേരി എന്നീ നാല് പരീക്ഷാകേന്ദ്രങ്ങൾ കൂടി അനുവദിച്ചിരിക്കുന്നു. പരീക്ഷാകേന്ദ്രങ്ങൾ മാറി തിരഞ്ഞെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ വിവരം അവരവരുടെ കോളേജ് പ്രിൻസിപ്പൽമാരെ 22ന് മുൻപ് അറിയിക്കണം. പ്രാക്ടിക്കൽ പരീക്ഷാ തീയതികാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് 2016 അഡ്‌മിഷൻ (2013 സ്‌കീം) വിദ്യാർത്ഥികളുടെ എട്ടാം സെമസ്റ്റർ റെഗുലർ ബി.ടെക് പരീക്ഷ (ജൂലായ് 2020) യുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ, കംപ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് വിഭാഗത്തിന് 20 മുതൽ 22 വരെയും ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗത്തിന് 21 മുതൽ 22 വരെയും കോളേജിൽ നടത്തും.ബി.എഡ്. ഓൺലൈൻ അഡ്‌മിഷൻ: ഓപ്ഷനുകളിൽ മാറ്റംബി.എഡ്. ഓൺലൈൻ അഡ്‌മിഷൻ പോർട്ടലിൽ കെ.യു.സി.ടി.ഇ. കാര്യവട്ടത്തിൽനിന്ന് മലയാളം ഓപ്ഷൻ കെ.യു.സി.ടി.ഇ. കുന്നത്തിലേക്കും കെ.യു.സി.ടി.ഇ. കുന്നത്തിൽനിന്ന് ഹിന്ദി ഓപ്ഷൻ കെ.യു.സി.ടി.ഇ. കാര്യവട്ടത്തിലേക്കും മാറ്റി. മേൽപ്പറഞ്ഞ കോഴ്‌സുകൾക്ക് നൽകിയ വിദ്യാർഥികളുടെ ഓപ്ഷനുകൾ റദ്ദാകും. വിദ്യാർത്ഥികൾ പ്രൊഫൈലിൽ വേണ്ട മാറ്റങ്ങൾ 27-ന് വൈകുന്നേരം അഞ്ചിന് മുമ്പ് നടത്തണം.