calicut universities നാലാംസെമസ്റ്റർ ബി.ബി.എ, ബാച്ചിലർ ഓഫ് ലോ (ഓണേഴ്സ്) ഏപ്രിൽ 2019 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ മൂന്നുവരെ അപേക്ഷിക്കാം.ഇന്റേണൽ മാർക്ക്സർവകലാശാലാ പഠനവിഭാഗങ്ങളിലെ രണ്ടാം സെമസ്റ്റർ സി.സി.എസ്.എസ്-പി.ജി. ഏപ്രിൽ 2020 റഗുലർ പരീക്ഷയുടെ ഇന്റേണൽ മാർക്ക് അപ്‍ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് സർവകലാശാലാ വെബ്സൈറ്റിൽ നവംബർ 16 വരെ ലഭ്യമാണ്.പരീക്ഷപഠനവിഭാഗങ്ങളിലെ രണ്ടാംസെമസ്റ്റർ (സി.സി.എസ്.എസ്- പി.ജി.) എം.എ, എം.എസ്‌സി, എം.കോം, എം.ബി.എ, എം.എ-ജെ.എം.സി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ, എം.ടി.എ, റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് ഏപ്രിൽ 2020 പരീക്ഷകൾ (2016 പ്രവേശനം മുതൽ) നവംബർ 16-ന് തുടങ്ങും.മൂല്യനിർണയക്യാമ്പ് മാറ്റി20 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സി.യു.സി.ബി.സി.എസ്.എസ്-യു.ജി. ബി.എസ്‌സി. നവംബർ 2019 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് 21-ലേക്കും ബി.കോം. പരീക്ഷകളുടെ ക്യാമ്പ് 27-ലേക്കും മാറ്റി. ബി.എ. മൂല്യനിർണയക്യാമ്പിൽ മാറ്റമില്ല. നിയമന ഉത്തരവ് ലഭിക്കാത്ത അധ്യാപകർ അന്ന് 10 മണിക്ക് മുൻപുതന്നെ ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റി പങ്കെടുക്കെണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.