കണ്ണൂർ സർവകലാശാല പി.ജി. ഒന്നാം അലോട്ട്മെന്റ് നിർദേശങ്ങൾ announcements education-malayalam
കണ്ണൂർ സർവകലാശാല പി.ജി. ഒന്നാം അലോട്ട്മെന്റ് നിർദേശങ്ങൾ announcements education-malayalam
announcements education-malayalam കണ്ണൂർ: സർവകലാശാല 2020-21 അധ്യയനവർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഒന്നാം അലോട്ട്മെന്റ് www.admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കണം.അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പ്രവേശന ഫീസ് എസ്.ബി.ഐ. കളക്ട് വഴി അടയ്ക്കണം. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുകയും തുടർന്നുള്ള അലോട്ട്മെന്റ് പ്രക്രിയയിൽനിന്ന് പുറത്താവുകയും ചെയ്യും.കണ്ണൂർ സർവകലാശാലയിൽനിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥികൾ റെക്കഗ്നീഷൻ ഫീസായ 165 രൂപയും മെട്രിക്കുലേഷൻ ഫീസായ 165 രൂപയും ഉൾപ്പെടെ 330 രൂപ Admission Miscellaneous എന്ന കാറ്റഗറിയിൽ അടയ്ക്കണം. പ്രവേശന ഫീസ് അടച്ച വിദ്യാർഥികൾ ലോഗിൻ ചെയ്ത് ഫീസ് ഒടുക്കിയ വിവരം ഒക്ടോബർ 21-ന് അഞ്ചിന് മുമ്പായി വെബ്സൈറ്റിൽ നൽകി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കണം.അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ സംതൃപ്തരാണെങ്കിൽ അഡ്മിഷൻ ഫീസ് ഒടുക്കിയ വിവരം വെബ്സൈറ്റിൽ ചേർത്ത ശേഷം അവരുടെ ഹയർ ഓപ്ഷനുകൾ ഒക്ടോബർ 21-ന് അഞ്ചുമണിക്കുള്ളിൽ നീക്കം ചെയ്യണം.. ഒക്ടോബർ 23-നാണ് രണ്ടാം അലോട്ട്മെന്റ്.കോളേജ് പ്രവേശനംഒന്നാം അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് രണ്ടാം അലോട്ട്മെന്റ് നടത്തും. ഒന്ന്, രണ്ട് അലോട്ട്മെന്റുകളിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ രണ്ടാം അലോട്ട്മെന്റിനുശേഷംമാത്രം അതത് കോളേജുകളിൽ പ്രവേശനത്തിനായി ഹാജരാകണം. ഓൺലൈൻ പേമെന്റായി ഫീസടച്ചവർ ഈ വെബ്‌സൈറ്റിലെ Payment History എന്ന ലിങ്ക് വഴി പ്രിന്റ് ഔട്ട് എടുക്കണം. ഈ പ്രിന്റ് ഔട്ട് പ്രവേശന സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കണം.ഫോൺ: 04972 715261, 715284.