• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ജില്ലാതല പരീക്ഷകളിലും കേന്ദ്രം മാറ്റിനല്‍കുമെന്ന് പി.എസ്.സി.

ആരോഗ്യപ്രശ്‌നമുള്ളവര്‍ക്ക് ജില്ലാതല പരീക്ഷകളിലും കേന്ദ്രം മാറ്റിനല്‍കുമെന്ന് പി.എസ്.സി.

  • തിരുവനന്തപുരം: കോവിഡ് പോസിറ്റീവായവർക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും ജില്ലാതല പരീക്ഷകളിലും പരീക്ഷാകേന്ദ്രം മാറ്റി നൽകാൻ പി.എസ്.സി. യോഗം നിർദേശിച്ചു. ഉദ്യോഗാർഥിയുടെ അപേക്ഷയിൽ പ്രത്യേക പരിശോധന നടത്തിയായിരിക്കും കേന്ദ്രമാറ്റം അനുവദിക്കുന്നത്. ചോദ്യക്കടലാസുകളുടെ ലഭ്യത കണക്കിലെടുത്തായിരിക്കും പരീക്ഷാകേന്ദ്രം മാറ്റി നൽകുക.  സംസ്ഥാനതല പരീക്ഷകളിൽ കേന്ദ്രമാറ്റം പി.എസ്.സി. അനുവദിച്ചിരുന്നു. നവംബറിൽ നടക്കുന്ന എൽ.പി., യു.പി. അധ്യാപക പരീക്ഷകളിൽ കേന്ദ്രമാറ്റം ആവശ്യപ്പെട്ട് ഒട്ടേറെ അപേക്ഷകൾ പി.എസ്.സി.ക്ക് ലഭിച്ചിരുന്നു.  കോവിഡ് വ്യാപനം കൂടുന്നതിനാൽ ദൂരെയുള്ള ജില്ലകളിൽ പോയി പരീക്ഷയെഴുതുന്നത് അപകട സാധ്യതയുണ്ടാക്കുമെന്നാണ് അപേക്ഷകർ പറയുന്നത്. എന്നാൽ ആവശ്യപ്പെടുന്നവർക്കെല്ലാം പരീക്ഷാകേന്ദ്രം മാറ്റി നൽകുന്നത് പ്രായോഗികമാകില്ലെന്ന് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് മാത്രമായി കേന്ദ്രമാറ്റം പരിമിതപ്പെടുത്താൻ യോഗം നിർദേശിക്കുകയായിരുന്നു.   Kerala PSC will allow change in exam centres for candidates with health issues
  •  

    Manglish Transcribe ↓


  • thiruvananthapuram: kovidu positteevaayavarkkum mattu gurutharamaaya aarogya prashnangalullavarkkum jillaathala pareekshakalilum pareekshaakendram maatti nalkaan pi. Esu. Si. Yogam nirdeshicchu. Udyeaagaarthiyude apekshayil prathyeka parishodhana nadatthiyaayirikkum kendramaattam anuvadikkunnathu. Chodyakkadalaasukalude labhyatha kanakkiledutthaayirikkum pareekshaakendram maatti nalkuka.  samsthaanathala pareekshakalil kendramaattam pi. Esu. Si. Anuvadicchirunnu. Navambaril nadakkunna el. Pi., yu. Pi. Adhyaapaka pareekshakalil kendramaattam aavashyappettu ottere apekshakal pi. Esu. Si. Kku labhicchirunnu.  kovidu vyaapanam koodunnathinaal dooreyulla jillakalil poyi pareekshayezhuthunnathu apakada saadhyathayundaakkumennaanu apekshakar parayunnathu. Ennaal aavashyappedunnavarkkellaam pareekshaakendram maatti nalkunnathu praayogikamaakillennu udyeaagasthar yogatthil ariyicchu. Aarogyaprashnangalullavarkku maathramaayi kendramaattam parimithappedutthaan yogam nirdeshikkukayaayirunnu.   kerala psc will allow change in exam centres for candidates with health issues
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution