• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സി.എ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് പത്താം ക്ലാസ്സുകാര്‍ക്കും പ്രവേശനം നേടാം: ഐ.സി.എ.ഐ

സി.എ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് പത്താം ക്ലാസ്സുകാര്‍ക്കും പ്രവേശനം നേടാം: ഐ.സി.എ.ഐ

  • ന്യൂഡൽഹി: ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും പ്രവേശനം നേടാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ). ചാർട്ടേഡ് അക്കൗണ്ടൻസി കോഴ്സിലെ പ്രവേശനത്തിനായുള്ള മാനദണ്ഡം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തതോടെയാണിത് സാധ്യമായത്.  പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക പ്രവേശനമാകും ലഭിക്കുകയെന്നും 12-ാം ക്ലാസ്സ് പാസ്സായതിന് ശേഷം മാത്രമേ പ്രവേശനം സ്ഥിരമാകുകയുള്ളുവെന്നും ഐ.സി.എ.ഐ വ്യക്തമാക്കി. 1988-ലെ ചാർട്ടേഡ് അക്കൗണ്ടന്റ്സ് റെഗുലേഷൻസിലെ 25ഇ, 25എഫ്, 28എഫ് എന്നീ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള അനുമതി ലഭിച്ചത് വഴിയാണ് പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥികൾക്ക് കോഴ്സിലേക്ക് പ്രവേശനാനുമതി ലഭിച്ചതെന്ന് ഐ.സി.എ.ഐ പ്രസിഡന്റ് അതുൽ കുമാർ ഗുപ്ത പറഞ്ഞു.  12-ാം ക്ലാസ്സ് പഠനത്തിനൊപ്പം ഫൗണ്ടേഷൻ കോഴ്സ് പഠിക്കുന്നത് വഴി വിദ്യാർഥികൾക്ക് ചാർട്ടേഡ് അക്കൗണ്ടൻസിയിൽ പ്രാവീണ്യം നേടാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവഴി മാർച്ചിലെ 12-ാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞതും മേയിൽ നടക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ ടെസ്റ്റ് വിദ്യാർഥികൾക്കെഴുതാം. കോഴ്സിന്റെ ഭാഗമായി ഓൺലൈൻ ക്ലാസ്സുകളും വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. നിലവിലുള്ളതിനെക്കാൾ ആറുമാസം മുൻപേ ജോലിയിൽ പ്രവേശിക്കാൻ പുതിയ ഭേദഗതി വഴി വിദ്യാർഥികൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.   Class 10 students can apply for ICAI CA foundational course
  •  

    Manglish Transcribe ↓


  • nyoodalhi: chaarttedu akkaundantu phaundeshan kozhsilekku patthaam klaasu paasaayavarkkum praveshanam nedaamennu insttittyoottu ophu chaarttedu akkaundantsu ophu inthya (ai. Si. E. Ai). Chaarttedu akkaundansi kozhsile praveshanatthinaayulla maanadandam kendra sarkkaar bhedagathi cheythathodeyaanithu saadhyamaayathu.  patthaam klaasu paasaaya vidyaarthikku thaalkkaalika praveshanamaakum labhikkukayennum 12-aam klaasu paasaayathinu shesham maathrame praveshanam sthiramaakukayulluvennum ai. Si. E. Ai vyakthamaakki. 1988-le chaarttedu akkaundantsu reguleshansile 25i, 25ephu, 28ephu ennee chattangal bhedagathi cheyyaanulla anumathi labhicchathu vazhiyaanu patthaam klaasu paasaaya vidyaarthikalkku kozhsilekku praveshanaanumathi labhicchathennu ai. Si. E. Ai prasidantu athul kumaar guptha paranju.  12-aam klaasu padtanatthinoppam phaundeshan kozhsu padtikkunnathu vazhi vidyaarthikalkku chaarttedu akkaundansiyil praaveenyam nedaan saadhikkumennum addheham vyakthamaakki. Ithuvazhi maarcchile 12-aam klaasu pareeksha kazhinjathum meyil nadakkunna chaarttedu akkaundantu phaundeshan desttu vidyaarthikalkkezhuthaam. Kozhsinte bhaagamaayi onlyn klaasukalum vidyaarthikalkkaayi orukkiyittundu. Nilavilullathinekkaal aarumaasam munpe joliyil praveshikkaan puthiya bhedagathi vazhi vidyaarthikalkku saadhikkumennaanu pratheeksha.   class 10 students can apply for icai ca foundational course
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution