സൈനിക് സ്കൂള്‍ പ്രവേശനം; നവംബര്‍ 19 വരെ അപേക്ഷിക്കാം
സൈനിക് സ്കൂള്‍ പ്രവേശനം; നവംബര്‍ 19 വരെ അപേക്ഷിക്കാം
രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായുള്ള ഓൾ ഇന്ത്യാ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷന് (എ.ഐ.എസ്.എസ്.ഇ.ഇ) അപേക്ഷ ക്ഷണിച്ചു. ആറ്, ഒൻപത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബർ 19 വരെ അപേക്ഷ സമർപ്പിക്കാം. ആറാം ക്ലാസ്സിലേക്ക് പെൺകുട്ടികൾക്കും അപേക്ഷിക്കാം. ജനുവരി 10-നാണ് പ്രവേശന പരീക്ഷ. ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഒ.എം.ആർ ഷീറ്റിലാണ് ഉത്തരങ്ങൾ രേഖപ്പെടുത്തേണ്ടത്. പ്രായം: പത്തു മുതൽ 12 വയസ്സുവരെ പ്രായമുള്ളവർക്ക് ആറാം ക്ലാസ്സിലേക്കും 13 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഒൻപതാം ക്ലാസ്സിലേക്കും അപേക്ഷിക്കാം. 2021 മാർച്ച് 31 അടിസ്ഥാനപ്പെടുത്തിയാകും പ്രായം കണക്കാക്കുക. അപേക്ഷാ ഫീസ്: ജനറൽ, ഒ.ബി.സി വിഭാഗക്കാർക്ക് 550 രൂപയും എസ്.സി,എസ്.ടി വിഭാഗക്കാർക്ക് 400 രൂപയുമാണ് ഫീസ്. ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ്ബാങ്കിങ്, പേടിഎം തുടങ്ങിയ സേവനങ്ങളുപയോഗിച്ച് ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. അപേക്ഷിക്കേണ്ട വിധം: aissee.nta.nic.in എന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷനിലൂടെ ലഭിക്കുന്ന ഐ.ഡിയും പാസ്വേഡും സൂക്ഷിച്ച് വെക്കുക. ഇതുപയോഗിച്ച് ലോഗിൻ ചെയ്തുവേണം അപേക്ഷ പൂർത്തിയാക്കാൻ. അപേക്ഷയിൽ ഫോട്ടോ അപ്ലോഡ് ചെയ്യണം. ഓൺലൈനായി ഫീസുമടയ്ക്കണം. അപേക്ഷാ നടപടികൾ പൂർത്തിയായാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ/ഇ-മെയിലിലേക്ക് സന്ദേശമെത്തും. സിലബസ്, പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ www.nta.ac.in എന്ന വെബ്സൈറ്റിലുണ്ട്. കേരളത്തിലെ ഏക സൈനിക് സ്കൂൾ തിരുവനന്തപുരം കഴക്കൂട്ടത്താണ്. Sainik school admissions started apply till november 19