വനിത ബാഡ്മിൻറൺ സിംഗിൾസിൽ ഹൈദരാബാദുകാരി പി.വി സിന്ധുവിന് വെള്ളി. ഒളിമ്പിക്സിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സിന്ധു. വനിതാ ഗുസ്തിയിൽ ഹരിയാണക്കാരീ സാക്ഷി മാലിക്കിന് വെങ്കലം. ഗുസ്ലിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാക്ഷി.വനിത ജിംനാസ്റ്റിക്സ് വോൾട്ട് വിഭാഗത്തിൽ ദിപ കർമാർക്കർ നാലാം സ്ഥാനത്തെത്തി. ജിംനാസ്റ്റിക്സിൽ ഇന്ത്യൻ താരത്തിന്റെ ഇതുവരെയുള്ള മികച്ച പ്രകടനമാണിത്. അത്ലറ്റിക്സിൽ സ്റ്റീപ്പിൾ ചേസിൽ ലളിത ബാബർ, ഹൈഫനലിലെത്തി. പി.ടി ഉഷക്കു ശേഷം ഹൈഫനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ അതല്ലറ്റാണ് ലളിത. ഉത്തേജകമരുന്ന് വിവാദത്തിൽപ്പെട്ട ഗുസ്തി താരം നർസിങ്ങിന് ഒളിമ്പിക്സിൽ മത്സരിക്കാനായില്ല. അഞ്ച് വർഷം വിലക്കും ലഭിച്ചു.
ശ്രീജേഷ് മികച്ച ഹോക്കി താരം
കഴിഞ്ഞ സീസണിലെ മികച്ച ഹോക്കി താരത്തിനുള്ള ഹോക്കി ഇന്ത്യയുടെ പുരസ്കാരം മലയാളി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷിന് ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 25 ലക്ഷം രൂപയാണ് പുരസ്കാരത്തുക. ദീപികയാണ് വനിതാ വിഭാഗത്തിൽ മികച്ച താരം.ധ്യാൻചന്ദ് ആജീവനാന്ത പുരസ്കാരം മുൻ ഹോക്കി നായകൻ ശങ്കർ ലക്ഷ്മണിന് ലഭിച്ചു.വേറാക്കി ഇന്ത്യയാണ് പുരസ്കാരങ്ങൾ നൽകുന്നത്. താരങ്ങൾക്കുള്ള പുരസ്കാരത്തിന് പുരുഷ വിഭാഗത്തിൽ ഹർജീത് സിങ്ങും വനിതാ വിഭാഗത്തിൽ പ്രീതി ദുബൈയും അർഹരായി.
ശ്രീജേഷ് ഹോക്കി ക്യാപ്റ്റൻ
അർജുന പുരസ്കാരജേതാവായ മലയാളി താരം പി.ആർ. ശ്രീജേഷിനെ ഇന്ത്യയുടെ ഹോക്കി ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്തു.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്ക് നേട്ടം
2016-ൽ ലണ്ടനിൽ നടന്ന ചാമ്പ്യൻസ്ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് ചരിത്രനേട്ടം. വെള്ളിമെഡൽ നേടിയതോടെയാണ് ഇന്ത്യൻ ഹോക്കിയിൽ പുതിയ ചരിത്രമായത്.1982-ൽ നേടിയ വെങ്കലമായിരുന്നു ഇതിന് മുമ്പുള്ള വലിയ നേട്ടം ഫൈനലിൽ ഓസ്ട്രേലിയയോടാണ് ഇന്ത്യൻ ടീം പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റത്.
ഹോക്കിയിൽ വെള്ളി
2016-ലെ സുൽത്താൻ അസ്ലൻഷാഹോക്കിയിൽ ഇന്ത്യക്ക് വെള്ളി.ഫൈനലിൽ ഓസിസ്,4-0 ത്തിന് ഇന്ത്യയെ കീഴടക്കി കിരീടം ചൂടി.
പ്രണോയിക്ക് സ്വിസ് ഓപ്പൺ
2016-ൽ നടന്ന സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിൻറണിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് കിരീടം നേടി. ജർമനിയുടെ മാർക്വീബ്ലറെയാണ് ഫൈനലിൽ തോൽപ്പിച്ചത്.പ്രണോയിയുടെ രണ്ടാം ഗ്രാൻപ്രി കിരീടമാണിത്.2014-ൽ ഇൻഡൊനീഷ്യ ഗ്രാൻപ്രിയിലാണ് ആദ്യ കിരീടനേട്ടം.
പി.സി. തുളസി
ദേശീയ ബാഡ്മിൻറൺ വനിതാ കിരീടം കേരളതാരം പി.സി. തുളസിക്ക്
സൈനയ്ക്ക് ഓസ്ട്രേലിയൻ ഓപ്പൺ
ബാഡ്മിൻറണിൽ ഇന്ത്യയുടെ ഒന്നാം നമ്പർ താരം നേവാൾ. 2016 ലെ ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിൻറൺ കിരീടം നേടി.സിഡ്നിയിൽ ജൂൺ 12-ന് നടന്ന ഫൈനലിൽ ചൈനയുടെ സൺ യൂവിനെയാണ് സൈന പരാജയപ്പെടുത്തിയത്.