ജിപ്മര്‍ ബി.എസ്‌സി. കോഴ്‌സുകള്‍: പ്രിഫറന്‍സ് നല്‍കാന്‍ നാളെവരെ സമയം
ജിപ്മര്‍ ബി.എസ്‌സി. കോഴ്‌സുകള്‍: പ്രിഫറന്‍സ് നല്‍കാന്‍ നാളെവരെ സമയം
ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ) പുതുച്ചേരി ബി.എസ്സി. പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള മുൻഗണനകൾ www.jipmer.edu.in/whatsnew വഴി നൽകാം. സെപ്റ്റംബർ 22ന് നടത്തിയ ഓൺലൈൻ പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയവർക്കാണ് പ്രിഫറൻസ് നൽകാൻ അവസരം. നഴ്സിങ്, അനസ്തേഷ്യാ ടെക്നോളജി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.), ഡയാലിസിസ് ടെക്നോളജി, എം.എൽ.ടി. ഇൻ ബ്ലഡ് ബാങ്കിങ്, മെഡിക്കൽ ടെക്നോളജി റേഡിയോ ഡയഗ്ണോസിസ്, ന്യൂറോടെക്നോളജി, ന്യൂക്ലിയാർ മെഡിസിൻ ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, റേഡിയോതെറാപ്പി ടെക്നോളജി എന്നീ ബി.എസ്സി. ബാച്ചിലർ ഓഫ് ഒപ്ടോമട്രി എന്നീ കോഴ്സുകളാണ് ലഭ്യമായുള്ളത്. ആദ്യ കൗൺസലിങ്ങിന് ലോഗിൻ നടത്തി രജിസ്റ്റർ ചെയ്ത് പ്രിഫറൻസുകൾ തിരഞ്ഞെടുക്കണം. ഒപ്പം, നിശ്ചിത രേഖകൾ അപ് ലോഡ് ചെയ്യണം. പ്രിവ്യൂ നടത്തി ഓൺലൈൻ കൗൺസലിങ് അപേക്ഷ സബ്മിറ്റ് ചെയ്യണം. ഇതിന് ഒക്ടോബർ 22 വൈകീട്ട് അഞ്ച് വരെ സമയമുണ്ട്. മോക് കൗൺസലിങ് ഫലം ഒക്ടോബർ 29നകം പ്രസിദ്ധപ്പെടുത്തും. 29 രാവിലെ 10നും ഒക്ടോബർ 31ന് വൈകീട്ട് അഞ്ചിനും ഇടയ്ക്ക് ആദ്യ റൗണ്ടിനുള്ള പ്രിഫറൻസുകളുടെ ഫൈനൽ ലോക്കിങ് നടത്താം. ആദ്യ അലോട്ട്മെന്റ് നവംബർ ആറിനകം പ്രഖ്യാപിക്കും. സീറ്റ് കൺഫേം ചെയ്യാനും അഡ്മിഷൻ ഫീസ്/സെക്യൂരിറ്റി തുക അടയ്ക്കാനും അലോട്ട്മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യാനും നവംബർ ആറിന് രാവിലെ 10 മുതൽ നവംബർ ഒമ്പതിന് വൈകീട്ട് അഞ്ച് വരെ സൗകര്യമുണ്ടാകും. സീറ്റ് കൺഫേം ചെയ്തവർ അലോട്ട്മെന്റ് ലറ്റർ, അസൽ രേഖകൾ എന്നിവയുമായി അഡ്മിഷനായി നവംബർ 12ന് ജിപ്മറിൽ എത്തണം. മെഡിക്കൽ ഫിറ്റ്നസ്, ക്വാറന്റീൻ പ്രോസസ് എന്നിവ അന്ന് നടക്കും. JIPMER B.Sc courses application procedure, choice of preferences