calicut universities എം.എഡ്. പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ റാങ്ക് പട്ടിക വ്യാഴാഴ്ച രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് ക്യാപ് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് www.cuonline.ac.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം. ജനറൽ മെറിറ്റിലേക്ക് 27-നും സംവരണവിഭാഗങ്ങളിലേക്ക് 28-നും മാനേജ്മെന്റ് എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി സീറ്റുകളിലേക്ക് നവംബർ രണ്ടിനുമാണ് പ്രവേശനം. അപേക്ഷകർക്കോ അവരുടെ പ്രതിനിധികൾക്കോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾസഹിതം അന്നേദിവസം 11 മണിക്കു മുൻപായി പ്രവേശനത്തിന് ഹാജരാകാം.പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം22-ന് തുടങ്ങുന്ന പരീക്ഷകളുടെ കേന്ദ്രങ്ങളിൽ മാറ്റംവരുത്തി. മലപ്പുറം ഗവ. കോളേജ് കേന്ദ്രമായി അപേക്ഷിച്ചവർ മലപ്പുറം എം.എസ്.പി. ഹയർസെൻഡറി സ്‌കൂളിലും സെന്റർ മാറ്റം വഴി കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് തിരഞ്ഞെടുത്തവർ 22-ലെ പരീക്ഷയ്ക്ക് കോഴിക്കോട് ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിലും ഹാജരാകണം.വീണ്ടും അവസരംകാലിക്കറ്റ് സർവകലാശാല നടത്തുന്ന വിവിധ പരീക്ഷകൾ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ എഴുതാൻ കഴിയാത്ത കോവിഡ്-19 സ്ഥിരീകരിച്ചവർക്കും വിദേശരാജ്യങ്ങളിൽ തങ്ങേണ്ടിവന്നവർക്കും സർക്കാർ നിർദേശിച്ച ക്വാറന്റീൻ പാലിക്കുന്നവർക്കും തക്കതായ കാരണങ്ങളുള്ളവർക്കും സർക്കാരിന്റെ സാക്ഷ്യപത്രമോ അനുബന്ധരേഖകളോ ഹാജരാക്കുന്ന പക്ഷം പുനഃപരീക്ഷയ്ക്ക് അവസരം നൽകും.പരീക്ഷാഫലംനാലാംസെമസ്റ്റർ എം.ടെക്. ഇൻ അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സിസ്റ്റം, എം.ടെക്. ഇൻ പവർ ഇലക്‌ട്രോണിക്സ് സി.യു.സി.എസ്.എസ്, ജൂൺ 2019, മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സ് സി.സി.എസ്.എസ്-പി.ജി. 2014 പ്രവേശനം സെപ്റ്റംബർ 2018 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.നാലാംസെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എജ്യുക്കേഷൻ (ഹിയറിങ് ഇംപയർമെന്റ്) ഏപ്രിൽ 2020 റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.നാലാംസെമസ്റ്റർ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ഹോസ്‌പിറ്റാലിറ്റി മാനേജ്മെന്റ്, സി.യു.സി.എസ്.എസ്. ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ആറുവരെ അപേക്ഷിക്കാം.പുനർമൂല്യനിർണയ ഫലംരണ്ടാം സെമസ്റ്റർ ജൂൺ 2019, മൂന്നാം സെമസ്റ്റർ ഡിസംബർ 2019 എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.