അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് kannur universities
അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ് kannur universities
kannur universities സർവകലാശാല അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും മണ്ഡലങ്ങളിലേക്കുള്ള വോട്ടർപട്ടിക നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in ).എം.ഫിലിന് അപേക്ഷിക്കാംകംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, ഇംഗ്ലീഷ്, ആന്ത്രപ്പോളജി, കന്നഡ എന്നീ വിഷയങ്ങളിൽ എം.ഫിൽ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, ഇംഗ്ലീഷ്, ആന്ത്രപ്പോളജി എന്നീ വിഷയങ്ങളുടെ അപേക്ഷാഫോമും വിശദാംശങ്ങളും വെബ്സൈറ്റിൽ (www.kannuruniversity.ac.in). കന്നഡയുടെ അപേക്ഷാഫോമിനും വിശദാംശങ്ങൾക്കും കോഴ്സ് ഡയറക്ടർ, ഡിപ്പാർട്ട്മെൻറ്് ഓഫ് കന്നഡ, സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്, കാസർകോട് കാമ്പസ് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 9448732414. അപേക്ഷകൾ പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഓൺലൈനായി ഫീസടച്ചതിന്റെ രസീത് എന്നിവ സഹിതം ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഒക്ടോബർ 30 വരെ സമർപ്പിക്കാം.പരീക്ഷാഫലംനാലാം സെമസ്റ്റർ എം.ബി.എ. (റെഗുലർ/സപ്ലിമെന്ററി) ഏപ്രിൽ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും നവംബർ അഞ്ചിന് വൈകുന്നേരം അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.