• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പ്ലസ് വണ്‍ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും; സ്‌കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിന് അവസരം നല്‍കും

പ്ലസ് വണ്‍ പ്രവേശനം ഇന്ന് പൂര്‍ത്തിയാകും; സ്‌കൂള്‍/ കോമ്പിനേഷന്‍ മാറ്റത്തിന് അവസരം നല്‍കും

  • തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം വ്യാഴാഴ്ച പൂർത്തിയാകും. അലോട്ട്മെന്റ് ലഭിച്ച കുട്ടികളുടെ പ്രവേശനമാണ് പൂർത്തിയാകുക. തുടർന്ന് സ്കൂളും വിഷയങ്ങളുടെ കോമ്പിനേഷനും മാറാൻ അവസരം നൽകും. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും തിങ്കളാഴ്ച മുതലായിരിക്കും ഇത്. സ്കൂളും കോമ്പിനേഷനും മാറുന്നതനുസരിച്ച് അങ്ങോട്ട് അപേക്ഷിച്ചവരെയായിരിക്കും പരിഗണിക്കുക.    പ്രവേശന അപേക്ഷ കൃത്യമായി നൽകാത്തവരെ അലോട്ട്മെന്റുകൾക്ക് പരിഗണിച്ചിരുന്നില്ല. ഇതിൽ ഒട്ടേറെ പരാതികളുണ്ട്. അവർക്ക് ഒരു അവസരംകൂടി നൽകാൻ സർക്കാർ ആലോചിക്കുന്നു. ഇതിനായി അപേക്ഷ ക്ഷണിക്കും.    മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനവും ഏതാണ്ട് പൂർത്തിയായി. മാനേജ്മെന്റ് ക്വാട്ടയിൽ ഒഴിവുണ്ടെങ്കിൽ അവ തുടർന്നും നടത്താം. സർക്കാർ അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനമാണ് വ്യാഴാഴ്ച അവസാനിക്കുക.    കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസുകൾ പൊതുവായി സ്കൂൾ തുറക്കുമ്പോഴേ ഉണ്ടാകൂ. എന്നാൽ, ഓൺലൈനായി പ്ലസ് വൺ ക്ലാസ് തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങൾ എസ്.സി.ഇ.ആർ.ടി.യിൽ നടന്നുവരുന്നു. നവംബർ ആദ്യം മുതലായിരിക്കും ക്ലാസ് തുടങ്ങുക.    Higher Secondary Admissions to be closed on Thursday
  •  

    Manglish Transcribe ↓


  • thiruvananthapuram: plasu van praveshanam vyaazhaazhcha poortthiyaakum. Alottmentu labhiccha kuttikalude praveshanamaanu poortthiyaakuka. Thudarnnu skoolum vishayangalude kompineshanum maaraan avasaram nalkum. Theeyathi theerumaanicchittillenkilum thinkalaazhcha muthalaayirikkum ithu. Skoolum kompineshanum maarunnathanusaricchu angottu apekshicchavareyaayirikkum pariganikkuka.    praveshana apeksha kruthyamaayi nalkaatthavare alottmentukalkku pariganicchirunnilla. Ithil ottere paraathikalundu. Avarkku oru avasaramkoodi nalkaan sarkkaar aalochikkunnu. Ithinaayi apeksha kshanikkum.    maanejmentu seettukalile praveshanavum ethaandu poortthiyaayi. Maanejmentu kvaattayil ozhivundenkil ava thudarnnum nadatthaam. Sarkkaar alottmentu prakaaramulla praveshanamaanu vyaazhaazhcha avasaanikkuka.    kovidinte pashchaatthalatthil klaasukal pothuvaayi skool thurakkumpozhe undaakoo. Ennaal, onlynaayi plasu van klaasu thudangum. Ithinulla orukkangal esu. Si. I. Aar. Di. Yil nadannuvarunnu. Navambar aadyam muthalaayirikkum klaasu thudanguka.    higher secondary admissions to be closed on thursday
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution