• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാന്‍ 2021 ജൂണ്‍വരെ സമയം

ജനനസര്‍ട്ടിഫിക്കറ്റില്‍ പേര് ചേര്‍ക്കാന്‍ 2021 ജൂണ്‍വരെ സമയം

  • കൊല്ലം: ജനന സർട്ടിഫിക്കറ്റിൽ 2015 ജൂൺ 22ന് മുൻപ് പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്ക് 2021 ജൂൺ വരെ സമയം അനുവദിച്ച് ഉത്തരവായി. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ നേരം പേര് രേഖപ്പെടുത്താനാകാതെ കുഴങ്ങുന്ന വിദ്യാർഥികളെപ്പറ്റി  വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. പേരിന്റെ സ്ഥാനത്ത് നോട്ട് എന്റേഡ് എന്ന് രേഖപ്പെടുത്തിയ വിദ്യാർഥികൾ ഏറെയുണ്ട്. പേര് രേഖപ്പെടുത്താൻ കഴിയാതെ വിദേശയാത്രയ്ക്കും ബുദ്ധിമുട്ടായിരുന്നു പലർക്കും. ഇപ്പോൾ നിയമവകുപ്പിന്റെ അനുമതിയോടെയാണ് 2021 ജൂൺവരെ ഇളവുനൽകാൻ സർക്കാർ തീരുമാനിച്ചത്.  ജനനശേഷം 15 വർഷത്തിനുള്ളിൽ രജിസ്റ്ററിൽ പേര് ചേർത്തിരിക്കണമെന്ന കേന്ദ്രനിയമം 2015ൽ സംസ്ഥാനത്ത് കർശനമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. അന്ന് അഞ്ചുവർഷം കാലാവധിയും നൽകി. അതാണ് ജൂൺ 22ന് അവസാനിച്ചത്.  എന്നാൽ അറിയിപ്പ് ശ്രദ്ധയിൽപ്പെടാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളും കാരണം പലർക്കും പേര് രജിസ്റ്റർ ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ ജനിക്കുമ്പോൾത്തന്നെ പേരുകൂടി ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്യുന്നുണ്ട്. സർട്ടിഫിക്കറ്റ് വെബ്സൈറ്റിൽനിന്ന് ലഭിക്കുകയും ചെയ്യും.  15 വർഷം മുൻപ് ജനിച്ചവരാണ് നോട്ട് എന്റേഡ് എന്നു രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉള്ളവരേറെയും. ഇപ്പോൾ അനുവദിച്ച സമയത്തിനുള്ളിൽ പേര് രേഖപ്പെടുത്തുന്ന കാര്യം തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാർമാരും ഉറപ്പാക്കണമെന്ന് ജനനമരണ ചീഫ് രജിസ്ട്രാർ നിർദേശം നൽകിയിട്ടുണ്ട്.   Inclusion of name in birth certificate, date extended
  •  

    Manglish Transcribe ↓


  • kollam: janana sarttiphikkattil 2015 joon 22nu munpu peru rajisttar cheyyaan vittupoyavarkku 2021 joon vare samayam anuvadicchu uttharavaayi. Si. Bi. Esu. I. Patthaam klaasu pareekshaykku rajisttar cheyyaan neram peru rekhappedutthaanaakaathe kuzhangunna vidyaarthikaleppatti  vaarttha prasiddheekaricchirunnu. Perinte sthaanatthu nottu entedu ennu rekhappedutthiya vidyaarthikal ereyundu. Peru rekhappedutthaan kazhiyaathe videshayaathraykkum buddhimuttaayirunnu palarkkum. Ippol niyamavakuppinte anumathiyodeyaanu 2021 joonvare ilavunalkaan sarkkaar theerumaanicchathu.  jananashesham 15 varshatthinullil rajisttaril peru chertthirikkanamenna kendraniyamam 2015l samsthaanatthu karshanamaakkikkondu uttharavirakkiyirunnu. Annu anchuvarsham kaalaavadhiyum nalki. Athaanu joon 22nu avasaanicchathu.  ennaal ariyippu shraddhayilppedaatthathinaalum kovidu niyanthranangalum kaaranam palarkkum peru rajisttar cheyyaan pattiyilla. Ippol janikkumpoltthanne perukoodi ulppedutthi rajisttar cheyyunnundu. Sarttiphikkattu vebsyttilninnu labhikkukayum cheyyum.  15 varsham munpu janicchavaraanu nottu entedu ennu rekhappedutthiya sarttiphikkattu ullavarereyum. Ippol anuvadiccha samayatthinullil peru rekhappedutthunna kaaryam thaddheshasthaapanangalile rajisdraarmaarum urappaakkanamennu jananamarana cheephu rajisdraar nirdesham nalkiyittundu.   inclusion of name in birth certificate, date extended
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution