mg universities മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ ബിരുദപ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക അലോട്ട്‌മെന്റ് നടത്തും. വെള്ളിയാഴ്ച വൈകീട്ട് നാലുവരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്കുമടക്കം എല്ലാ വിഭാഗം എസ്.സി./എസ്.ടി. അപേക്ഷകർക്കായി രണ്ടാം പ്രത്യേക അലോട്ട്‌മെന്റും നടത്തും.പരീക്ഷാ തീയതിഅവസാനവർഷ എം.പി.ടി. (2013 അഡ്‌മിഷൻമുതൽ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 27 മുതൽ ആരംഭിക്കും. ഒന്നാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി (2019 അഡ്മിഷൻ റഗുലർ/2016, 2017, 2018 അഡ്‌മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 20 മുതൽ ആരംഭിക്കും. രണ്ടാം സെമസ്റ്റർ എം.ബി.എ. (2016-2018 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്‌മിഷൻ- മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.എസ്‌സി. മെഡിക്കൽ ബയോകെമിസ്ട്രി (2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്‌മിഷൻ സപ്ലിമെന്ററി, പഴയ സ്‌കീം 2009-2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എച്ച്.എ. (2011 അഡ്‌മിഷൻമുതൽ സപ്ലിമെന്ററി) പരീക്ഷാ തീയതിയായി. ഒന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 25-നും രണ്ടാം സെമസ്റ്റർ പരീക്ഷകൾ നവംബർ 26-നും മൂന്നാം സെമസ്റ്റർ പരീക്ഷകൾ നവംബർ 27-നും നാലാം സെമസ്റ്റർ പരീക്ഷകൾ നവംബർ 18-നും ആരംഭിക്കും. പിഴയില്ലാതെ നവംബർ മൂന്നുവരെയും 525 രൂപ പിഴയോടെ നാലുവരെയും 1050 രൂപ സൂപ്പർഫൈനോടെ അഞ്ചുവരെയും അപേക്ഷിക്കാം.എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2016 അഡ്‌മിഷൻ റഗുലർ/2014, 2015 അഡ്‌മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 18 മുതൽ ആരംഭിക്കും.പ്രാക്ടിക്കൽ2019 നവംബറിൽ നടന്ന ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. ഓഫ് കാമ്പസ് (2007-ന് മുമ്പുള്ള അഡ്‌മിഷൻ മേഴ്‌സി ചാൻസ്, 2007-2010 അഡ്‌മിഷൻ മേഴ്‌സി ചാൻസ്, 2011 അഡ്‌മിഷൻമുതൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവാവോസി പരീക്ഷകൾ നവംബർ നാല്, അഞ്ച്, ആറ് തീയതികളിൽ കോട്ടയം പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസസിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.പരീക്ഷാഫലം2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന 2018-2020 ബാച്ച് നാലാം സെമസ്റ്റർ എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആൻഡ് മാനേജ്‌മെന്റ്, എം.എസ്‌സി. എൻവയൺമെന്റ് സയൻസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.2020 ഓഗസ്റ്റിൽ സ്‌കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് സയൻസസിൽ നടന്ന രണ്ടാം സെമസ്റ്റർ റീ അപ്പിയറൻസ്, നാലാം സെമസ്റ്റർ റഗുലർ എം.എസ്‌സി. ഫിസിക്‌സ് (സി.എസ്.എസ്.- 2018-2020 ബാച്ച്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.