• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • നീറ്റ് കൗണ്‍സിലിങ് ഒക്ടോബര്‍ 27 മുതല്‍; ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

നീറ്റ് കൗണ്‍സിലിങ് ഒക്ടോബര്‍ 27 മുതല്‍; ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

  • ന്യൂഡൽഹി: 2020-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) കൗൺസിലിങ്ഒക്ടോബർ 27 മുതൽ ആരംഭിക്കും. നീറ്റ് പരീക്ഷയിൽ 50-ന് മുകളിൽ പെർസെന്റൈൽ സ്കോർ നേടിയ വിദ്യാർഥികൾക്ക് മെഡിക്കൽ കൗൺസിലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ mcc.nic.in-ലൂടെ രജിസ്റ്റർ ചെയ്യാം. കൗൺസിലിങ്ങിനായി രജിസ്റ്റർ ചെയ്യാനും പണമടയ്ക്കാനും നവംബർ രണ്ട് വരെയാണ് സമയം.  രജിസ്ട്രേഷന് ശേഷം ചോയിസ് ഫില്ലിങ്ങിനുള്ള അവസരമാണ്. മുൻഗണനാക്രമത്തിൽ കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. അലോട്ട്മെന്റിൽ മെറിറ്റിന് പുറമേ ചോയിസും പരിഗണിക്കുമെന്നതിനാൽ ഇത് ശ്രദ്ധിച്ച് വേണം പൂരിപ്പിക്കാൻ. നവംബർ അഞ്ചിനാണ് ഒന്നാം അലോട്ടമെന്റ്. അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാൻ തയ്യാറാണെങ്കിൽ നവംബർ ആറിനും 12നുമിടയിൽ അതാത് കോളേജിൽ റിപ്പോർട്ട് ചെയ്യണം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം നിർദ്ദിഷ്ട കോളേജിൽ പ്രവേശനം നേടാം.  രണ്ടാംഘട്ട കൗൺസിലിങ്ങിനായുള്ള രജിസ്ട്രേഷൻ നവംബർ 18 മുതൽ 22 വരെയാണ്. രണ്ടാം അലോട്ട്മെന്റ് നവംബർ 23-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട കൗൺസിലിങ്ങിന് ശേഷം ആൾ ഇന്ത്യ ക്വാട്ട അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സീറ്റ് ഒഴിയാൻ സാധിക്കില്ല. രണ്ട് കൗൺസിലിങ്ങിനുള്ള തീയതികളെ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളൂ. അതിന് ശേഷവും സീറ്റൊഴിവുണ്ടെങ്കിൽ ഡിസംബർ 10-ന് അവസാനഘട്ട കൗൺസിലിങ് നടത്തും. യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണം മുൻ വർഷത്തേക്കാൾ കൂടുതലാണ് ഇത്തവണ.   NEET Counselling from october 27 schedule published
  •  

    Manglish Transcribe ↓


  • nyoodalhi: 2020-le naashanal elijibilitti kam endransu desttinte (neettu) kaunsilingokdobar 27 muthal aarambhikkum. Neettu pareekshayil 50-nu mukalil persentyl skor nediya vidyaarthikalkku medikkal kaunsilingu kammittiyude audyeaagika vebsyttaaya mcc. Nic. In-loode rajisttar cheyyaam. Kaunsilinginaayi rajisttar cheyyaanum panamadaykkaanum navambar randu vareyaanu samayam.  rajisdreshanu shesham choyisu phillinginulla avasaramaanu. Mungananaakramatthil kolejukalum kozhsukalum thiranjedukkukayaanu ee ghattatthil cheyyendathu. Alottmentil merittinu purame choyisum pariganikkumennathinaal ithu shraddhicchu venam poorippikkaan. Navambar anchinaanu onnaam alottamentu. Alottmentu labhiccha kolejil praveshanam nedaan thayyaaraanenkil navambar aarinum 12numidayil athaathu kolejil ripporttu cheyyanam. Sarttiphikkattu parishodhanaykku shesham nirddhishda kolejil praveshanam nedaam.  randaamghatta kaunsilinginaayulla rajisdreshan navambar 18 muthal 22 vareyaanu. Randaam alottmentu navambar 23-nu prasiddheekarikkum. Randaamghatta kaunsilinginu shesham aal inthya kvaatta adisthaanatthil praveshanam nedunna vidyaarthikalkku seettu ozhiyaan saadhikkilla. Randu kaunsilinginulla theeyathikale medikkal kaunsilingu kammitti nilavil prakhyaapicchittulloo. Athinu sheshavum seettozhivundenkil disambar 10-nu avasaanaghatta kaunsilingu nadatthum. Yogyatha nediya vidyaarthikalude ennam mun varshatthekkaal kooduthalaanu itthavana.   neet counselling from october 27 schedule published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution