ബി.എഡ്. സ്പോർട്‌സ് ക്വാട്ടാ പ്രവേശനം kerala universities

  • kerala universities  തിരുവനന്തപുരം:  സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് കോളേജുകളിൽ ബി.എഡിന് കായികതാരങ്ങൾക്ക് സംവരണംചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ പ്രിൻസിപ്പലിന് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും സ്പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിർദിഷ്ടഫോമിൽ സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31-നുമുമ്പ് അപേക്ഷിക്കണം. പോളിടെക്‌നിക്ക് സ്പോർട്‌സ് ക്വാട്ടാ പ്രവേശനംസംസ്ഥാനത്തെ സർക്കാർ പോളിടെക്‌നിക്കുകളിൽ കായികതാരങ്ങൾക്ക് സംവരണംചെയ്ത സീറ്റുകളിലെ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ടെക്‌നിക്കൽ എജ്യുക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും സ്പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുസഹിതം നിർദിഷ്ട ഫോമിൽ സെക്രട്ടറി, കേരളാ സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ 31-നുമുമ്പ്‌ അപേക്ഷിക്കണം. 2018 ഏപ്രിൽ ഒന്നുമുതൽ 2020 മാർച്ച് വരെയുളള കാലയളവിൽ എജ്യുക്കേഷണൽ ഡിസ്ട്രിക്ട്/സബ് ഡിസ്ട്രിക്ട് സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം വരെ നേടുന്നതാണ് കുറഞ്ഞ യോഗ്യത. സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം നൽകണം. എൽഎൽ.ബി. സ്പോട്ട് അഡ്മിഷൻ 28-ന്തിരുവനന്തപുരം ഗവ. ലോ കോളേജിൽ ത്രിവത്സര എൽഎൽ.ബി.യിലേക്ക് സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുളള രണ്ടുസീറ്റിലേക്കും പഞ്ചവത്സര എൽഎൽ.ബി യിലേക്ക് സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കും, മുസ്‌ലിം കാറ്റഗറിയിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും 28-ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുള്ള രേഖകൾസഹിതം റാങ്ക് പട്ടികയിൽ പേരുള്ളവർക്ക് ഹാജരാകാം.നഴ്‌സിങ് പ്രവേശന റാങ്ക്‌ലിസ്റ്റ് സിമെറ്റ് നഴ്‌സിങ് കോളേജുകളിൽ ബി.എസ്‌സി. നഴ്‌സിങ് മാനേജ്‌മെന്റ്, എൻ.ആർ.ഐ. സീറ്റിൽ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് www.simet.in ൽ ലഭിക്കും. പരാതികളുണ്ടെങ്കിൽ [email protected] എന്ന മെയിലിൽ 27-ന് വൈകുന്നേരം അഞ്ചിനുമുമ്പ്‌ അറിയിക്കണം.കാഷ് അവാർഡ് തുക വർധിപ്പിച്ചുദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടുന്നവർക്കുള്ള കാഷ് അവാർഡ് 10,000 രൂപയായി വർധിപ്പിച്ചു. രണ്ടാംസ്ഥാനം നേടുന്നവർക്ക് 5,000 രൂപയും മൂന്നാംസ്ഥാനം നേടുന്നവർക്ക് 3,000 രൂപയും നൽകും.
  •  

    Manglish Transcribe ↓


  • kerala universities  thiruvananthapuram:  samsthaanatthe sarkkaar/eydadu kolejukalil bi. Edinu kaayikathaarangalkku samvaranamcheytha seettukalile praveshanatthinu kerala sttettu spordsu kaunsil apeksha kshanicchu. Gava. Koleju ophu deecchar ejyukkeshan prinsippalinu samarppikkunna apekshayude pakarppu, yogyathaa sarttiphikkattukaludeyum spordsil praaveenyam theliyikkunna sarttiphikkattukaludeyum saakshyappedutthiya pakarppu enniva sahitham nirdishdaphomil sekrattari, kerala sttettu spordsu kaunsil, thiruvananthapuram-1 enna vilaasatthil 31-numumpu apekshikkanam. Polideknikku spordsu kvaattaa praveshanamsamsthaanatthe sarkkaar polideknikkukalil kaayikathaarangalkku samvaranamcheytha seettukalile praveshanatthinu kerala sttettu spordsu kaunsil apeksha kshanicchu. Deknikkal ejyukkeshan dayarakdarkku samarppikkunna apekshayude pakarppu, yogyathaa sarttiphikkattukaludeyum spordsil praaveenyam theliyikkunna sarttiphikkattukaludeyum saakshyappedutthiya pakarppusahitham nirdishda phomil sekrattari, keralaa sttettu spordsu kaunsil thiruvananthapuram-1 enna vilaasatthil 31-numumpu apekshikkanam. 2018 epril onnumuthal 2020 maarcchu vareyulala kaalayalavil ejyukkeshanal disdrikdu/sabu disdrikdu skool chaampyanshippil pankedutthu moonnaamsthaanam vare nedunnathaanu kuranja yogyatha. Spordsu nilavaaram theliyikkunna sarttiphikkattakalude pakarppu mungananaakramatthil apekshayodoppam nalkanam. Elel. Bi. Spottu admishan 28-nthiruvananthapuram gava. Lo kolejil thrivathsara elel. Bi. Yilekku sttettu merittil ozhivulala randuseettilekkum panchavathsara elel. Bi yilekku sttettu merittil ozhivulla moonnu seettilekkum, muslim kaattagariyil ozhivulla oru seettilekkum 28-nu raavile 10. 30nu spottu admishan nadakkum. Preaaspekdasil paranjittulla rekhakalsahitham raanku pattikayil perullavarkku haajaraakaam. Nazhsingu praveshana raanklisttu simettu nazhsingu kolejukalil bi. Esi. Nazhsingu maanejmentu, en. Aar. Ai. Seettil praveshanatthinulla preaavishanal raanku pattika prasiddheekaricchu. Raanku listtu www. Simet. In l labhikkum. Paraathikalundenkil simetdirectorate@gmail. Com enna meyilil 27-nu vykunneram anchinumumpu ariyikkanam. Kaashu avaardu thuka vardhippicchudesheeya sivil sarveesu mathsarangalil pankedutthu onnaam sthaanam nedunnavarkkulla kaashu avaardu 10,000 roopayaayi vardhippicchu. Randaamsthaanam nedunnavarkku 5,000 roopayum moonnaamsthaanam nedunnavarkku 3,000 roopayum nalkum.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution