• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • October
  • ->
  • കാലിക്കറ്റിൽ ബിരുദ-പി.ജി. പ്രവേശനപ്പരീക്ഷ ഒഴിവാക്കി; 30 വരെ യോഗ്യതാമാർക്ക് ചേർക്കാം calicut universities

കാലിക്കറ്റിൽ ബിരുദ-പി.ജി. പ്രവേശനപ്പരീക്ഷ ഒഴിവാക്കി; 30 വരെ യോഗ്യതാമാർക്ക് ചേർക്കാം calicut universities

  • calicut universities  തേഞ്ഞിപ്പലം:  കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകൾ, സെന്ററുകൾ, അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിലേക്ക് ബിരുദ-പി.ജി. കോഴ്‌സ് പ്രവേശനപ്പരീക്ഷകൾ റദ്ദാക്കി.കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പ് ബുദ്ധിമുട്ടായതിനാലാണ് തീരുമാനം. യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാകും ഇനി പ്രവേശനം. അതത് പഠനവകുപ്പുകളാണ് പ്രവേശനപ്പരീക്ഷയ്ക്ക് ചോദ്യക്കടലാസ് തയ്യാറാക്കിയിരുന്നതും മൂല്യനിർണയം നടത്തിയിരുന്നതും. സുതാര്യതയ്ക്കും വിശ്വാസ്യതയ്ക്കുംവേണ്ടി പരീക്ഷാഭവൻതന്നെ വേണം പ്രവേശനപ്പരീക്ഷകൾ നടത്താനെന്ന് എം.എസ്.എഫ്. ഉൾപ്പെടെ വിദ്യാർഥി സംഘടനകൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.സംസ്ഥാനത്തുടനീളം കേന്ദ്രങ്ങളൊരുക്കി പരീക്ഷ നടത്തുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ് പരീക്ഷാതീരുമാനം മാറ്റാൻ കാരണം.നേരത്തേ വിജ്ഞാപനം ചെയ്തപ്രകാരം പ്രവേശനപ്പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് യോഗ്യതാപരീക്ഷയുടെ മാർക്ക് ഓൺലൈനായി ചേർക്കാൻ 23 മുതൽ 30-ന് അഞ്ചുമണിവരെ സമയം നൽകിയിട്ടുണ്ട്.ബി.എച്ച്.എം. ബി.കോം. ഒാണേഴ്‌സ്, ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിച്ചവർ മാർക്ക്‌ലിസ്റ്റിലെ അതേ ക്രമത്തിൽത്തന്നെ മാർക്ക് രേഖപ്പെടുത്തണം. മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും അപേക്ഷയിൽ ഇതു ചേർക്കാൻ അവസരമുണ്ട്.
  •  

    Manglish Transcribe ↓


  • calicut universities  thenjippalam:  kaalikkattu sarvakalaashaalaa padtanavakuppukal, sentarukal, aphiliyettadu kolejukal ennividangalilekku biruda-pi. Ji. Kozhsu praveshanappareekshakal raddhaakki. Kovidu pashchaatthalatthil pareekshaanadatthippu buddhimuttaayathinaalaanu theerumaanam. Yogyathaapareekshayude maarkkinte adisthaanatthilaakum ini praveshanam. Athathu padtanavakuppukalaanu praveshanappareekshaykku chodyakkadalaasu thayyaaraakkiyirunnathum moolyanirnayam nadatthiyirunnathum. Suthaaryathaykkum vishvaasyathaykkumvendi pareekshaabhavanthanne venam praveshanappareekshakal nadatthaanennu em. Esu. Ephu. Ulppede vidyaarthi samghadanakal aavashyappedukayum cheythirunnu. Samsthaanatthudaneelam kendrangalorukki pareeksha nadatthunnathilulla praayogika buddhimuttaanu pareekshaatheerumaanam maattaan kaaranam. Neratthe vijnjaapanam cheythaprakaaram praveshanappareekshaykku apekshicchavarkku yogyathaapareekshayude maarkku onlynaayi cherkkaan 23 muthal 30-nu anchumanivare samayam nalkiyittundu. Bi. Ecchu. Em. Bi. Kom. Oaanezhsu, bi. Pi. Edu. Intagrettadu ennee biruda kozhsukalilekku apekshicchavar maarkklisttile athe kramatthiltthanne maarkku rekhappedutthanam. Munnaakkavibhaagangalile saampatthikamaayi pinnaakkamnilkkunnavarkkum apekshayil ithu cherkkaan avasaramundu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution