പാലക്കാട് ഐ.ഐ.ടി പ്രധാന കാമ്പസ്സിന് തറക്കല്ലിട്ടു

  • ന്യൂഡൽഹി: പാലക്കാട് ഐ.ഐ.ടി പ്രധാന കാമ്പസ്സിന് തറക്കല്ലിടൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാലും കേരള മുഖ്യമന്തി പിണറായി വിജയനും സംയുക്തമായി നിർവഹിച്ചു. ട്രാൻസിറ്റ് കാമ്പസ്സായ നിളയുടെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കേരള ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകളറിയിച്ചു.    2015-ൽ ആരംഭിച്ച പാലക്കാട് ഐ.ഐ.ടി അഞ്ച് വർഷംകൊണ്ട് മികച്ച വളർച്ച കൈവരിച്ചുവെന്ന് രമേഷ് പൊഖ്രിയാൽ പറഞ്ഞു. 640 ബിരുദ വിദ്യാർഥികളും 225 ബിരുദാനന്തര വിദ്യാർഥികളും 132 ഗവേഷക വിദ്യാർഥികളും നിലവിൽ ഇവിടെ പഠിക്കുന്നുണ്ട്.    സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ് എന്നീ ബി.ടെക് പ്രോഗ്രാമുകളാണ് നിലവിൽ പാലക്കാട് ഐ.ഐ.ടിയിലുള്ളത്. ഇവയ്ക്ക് പുറമെ എം.ടെക്, എം.എസ്സി. പ്രോഗ്രാമുകളും ഗേവേഷണത്തിനുള്ള അവസരവും ഐ.ഐ.ടി നൽകിവരുന്നു. രണ്ടു ബാച്ചുകൾ ഇതിനോടകം പഠനം പൂർത്തിയാക്കി.    പുതിയ കാമ്പസ്സിന്റെ നിർമാണത്തിൽ ആദ്യഘട്ടത്തിൽ അഞ്ച് കെട്ടിടങ്ങൾ ഉൾപ്പെട്ട അക്കാദമിക് ബ്ലോക്കുകൾ, ലാബുകൾ, ഹോസ്റ്റലുകൾ, അധ്യാപകർക്കും ജീവനക്കാർക്കുമുളള ക്വോട്ടേഴ്സ് എന്നിവയുടെ നിർമാണം പൂർത്തിയാക്കും. 2021-ൽ 1200 വിദ്യാർഥികൾക്കും 2027-ൽ 2500 വിദ്യാർഥികൾക്കും ഐ.ഐ.ടിയിൽ പഠനം സാധ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.        Union Education Minister and Kerala CM Jointly Lays Foundation Stone Of IIT Palakkad Main Campus
  •  

    Manglish Transcribe ↓


  • nyoodalhi: paalakkaadu ai. Ai. Di pradhaana kaampasinu tharakkallidal kendra vidyaabhyaasa vakuppu manthri rameshu pokhriyaalum kerala mukhyamanthi pinaraayi vijayanum samyukthamaayi nirvahicchu. Draansittu kaampasaaya nilayude udghaadanavum onlynaayi nirvahicchu. Kendra videshakaarya sahamanthri vi. Muraleedharan, kerala unnathavidyaabhyaasa vakuppumanthri ke. Di. Jaleel thudangiyavar chadangil aashamsakalariyicchu.    2015-l aarambhiccha paalakkaadu ai. Ai. Di anchu varshamkondu mikaccha valarccha kyvaricchuvennu rameshu pokhriyaal paranju. 640 biruda vidyaarthikalum 225 birudaananthara vidyaarthikalum 132 gaveshaka vidyaarthikalum nilavil ivide padtikkunnundu.    sivil, mekkaanikkal, ilakdrikkal, kampyoottar sayansu ennee bi. Deku preaagraamukalaanu nilavil paalakkaadu ai. Ai. Diyilullathu. Ivaykku purame em. Deku, em. Esi. Preaagraamukalum geveshanatthinulla avasaravum ai. Ai. Di nalkivarunnu. Randu baacchukal ithinodakam padtanam poortthiyaakki.    puthiya kaampasinte nirmaanatthil aadyaghattatthil anchu kettidangal ulppetta akkaadamiku blokkukal, laabukal, hosttalukal, adhyaapakarkkum jeevanakkaarkkumulala kveaattezhsu ennivayude nirmaanam poortthiyaakkum. 2021-l 1200 vidyaarthikalkkum 2027-l 2500 vidyaarthikalkkum ai. Ai. Diyil padtanam saadhyamaakkaanaanu sarkkaar lakshyamidunnathu.        union education minister and kerala cm jointly lays foundation stone of iit palakkad main campus
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution