നീതി ആയോഗില്‍ 39 ഒഴിവുകള്‍; ഡിസംബര്‍ 24 വരെ അപേക്ഷിക്കാം
നീതി ആയോഗില്‍ 39 ഒഴിവുകള്‍; ഡിസംബര്‍ 24 വരെ അപേക്ഷിക്കാം
39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് നീതി ആയോഗ്. സീനിയർ റിസർച്ച് ഓഫീസർ, റിസർച്ച് ഓഫീസർ, എക്കണോമിക് ഓഫീസർ, ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽക്കാലിക നിയമനമാണ്. താൽക്കാലിക നിയമനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാർ, അർധസർക്കാർ, പൊതുമേഖലാ -സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്നവർക്കാണ് അപേക്ഷിക്കാനാകുക തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, ശമ്പളം എന്നീ വിവരങ്ങൾ താഴെ; സീനിയർ റിസർച്ച് ഓഫീസർ/ റിസർച്ച് ഓഫീസർ (13 ഒഴിവുകൾ) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദമോ എൻജിനീയറിങ്ങോ എം.ബി.ബി.എസ്സോ ആണ് യോഗ്യത. ശമ്പളം; 1,05,000- 1,25,000 രൂപ എക്കണോമിക് ഓഫീസർ (12 ഒഴിവുകൾ) എക്കണോമിക്സ്, ബിസിനസ് എക്കണോമിക്സ്, അപ്ലൈഡ് എക്കണോമിക്സ് അല്ലെങ്കിൽ എക്കണോമെട്രിക്സിൽ ബിരുദാനന്തര ബിരുദം. ശമ്പളം: 85,000 രൂപ ഡയറക്ടർ (11 ഒഴിവുകൾ) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദമോ എൻജിനീയറിങ്, എം.ബി.ബി.എസ് ബിരുദമോ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദമോ ആണ് യോഗ്യത. ശമ്പളം: 2,15,900 രൂപ ഡെപ്യൂട്ടി ഡയറക്ടർ (3 ഒഴിവ്) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ മാസ്റ്റർ ബിരുദമോ എൻജിനീയറിങ്ങോ എം.ബി.ബി.എസ്സോ ആണ് യോഗ്യത. ശമ്പളം: 2,65,000 രൂപ അപേക്ഷകർക്ക് മേൽപ്പറഞ്ഞ യോഗ്യതയ്ക്കു പുറമേ നിശ്ചിത വർഷത്തെ മുൻപരിചയവുമുണ്ടായിരിക്കണം. crbs.nitiaayog.nic.in എന്ന ലിങ്ക് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എല്ലാം നിർദേശങ്ങളും വായിച്ച് മനസ്സിലാക്കി വേണം അപേക്ഷിക്കാൻ. ഡിസംബർ 24 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനം വായിച്ച് മനസ്സിലാക്കാം. NITI Aayog Recruitment 2020 apply till december 24