ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അവസരം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിന് അവസരം
ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസി(ഐ.ഐ.എസ്സി.)ൽ രണ്ടുവർഷം ഗവേഷണം നടത്താനുള്ള അവസരം. മികവു തെളിയിച്ചാൽ ഒരു വർഷത്തേക്കുകൂടി എക്സ്റ്റൻഷൻ.ഉയർന്നനിലവാരമുള്ള ഗവേഷണ നേട്ടങ്ങളുള്ളവരെയാണ് ഐ.ഐ.എസ്സി. രാമൻ പോസ്റ്റ് ഡോക് പ്രോഗ്രാമിലേക്ക് സ്വാഗതംചെയ്യുന്നത്. മൊത്തം 50 പേർക്ക് അവസരം ലഭിക്കാം. വിഷയങ്ങൾ ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഫിസിക്കൽ ആൻഡ് മാത്തമാറ്റിക്കൽ സയൻസസ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസസ്, മെക്കാനിക്കൽ സയൻസസ് എന്നീ വകുപ്പുകൾ, ഇന്റർ ഡിസിപ്ലിനറി റിസർച്ച്, മറ്റ് ഇന്റർ ഡിസിപ്ലിനറി സെന്ററുകൾ എന്നിവയിലാണ് അവസരങ്ങൾ. ഗവേഷണമേഖലയുടെ വിശദാംശങ്ങൾ www.iisc.ac.in, ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് എന്നിവിടങ്ങളിൽ ലഭ്യമാണ്. യോഗ്യത ഇന്ത്യക്കാർ, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.), പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.) എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് പിഎച്ച്.ഡി. വേണം. അതിനുമുമ്പു നേടിയിട്ടുള്ള ബിരുദങ്ങൾ ഫസ്റ്റ് ക്ലാസ്/തത്തുല്യ ഗ്രേഡോടെ ആയിരിക്കണം. മൊത്തം പഠനകാലയളവിലും മികവ് തെളിയിച്ചിരിക്കണം. അപേക്ഷിക്കുന്ന വേളയിൽ പ്രായം 32 വയസ്സിൽ താഴെയായിരിക്കുന്നതാണ് അഭികാമ്യം. വർഷത്തിൽ എപ്പോൾ വേണമെങ്കിലും അപേക്ഷിക്കാം. താത്പര്യമുള്ള ഗവേഷണവകുപ്പുമായി ബന്ധപ്പെട്ട് അപേക്ഷാർഥിയെ സ്വീകരിക്കാൻ തയ്യാറായ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫാക്കൽറ്റിയുടെ അനുമതിപത്രം/ഇ-മെയിൽ ആദ്യം വാങ്ങേണ്ടതുണ്ട്. അപേക്ഷ അപേക്ഷ www.iisc.ac.in/post-docs/ വഴി നൽകാം. അതിന്റെ ഭാഗമായി, പ്രസിദ്ധീകരണങ്ങളുടെ പട്ടിക സഹിതമുള്ള കരിക്കുലം വിറ്റേ, പ്രധാനപ്പെട്ട (കുറഞ്ഞത് രണ്ട്-പരമാവധി അഞ്ച്) പ്രസിദ്ധീകരണങ്ങളുടെ പി.ഡി.എഫ്. ഫയലുകൾ, 500 വാക്കിൽ കവിയാത്ത നിർദിഷ്ട ഗവേഷണ പദ്ധതിയെപ്പറ്റിയുള്ള കുറിപ്പ്, ഫാക്കൽറ്റി അംഗത്തിന്റെ അനുമതിക്കത്ത്/ഇ-മെയിൽ, അപേക്ഷാർഥി നൽകാനാഗ്രഹിക്കുന്ന പ്രസക്തമായ മറ്റേതെങ്കിലും രേഖ എന്നിവ ഉൾപ്പെടുത്തണം.പൂരിപ്പിച്ച അപേക്ഷയും രേഖകളും ഒറ്റ പി.ഡി.എഫ്. ഫയലാക്കി registrar@iisc.ac.in ലേക്ക് അയക്കണം. പകർപ്പ്, ഗവേഷണ വകുപ്പ് അധ്യക്ഷനും ബന്ധപ്പെട്ട ഫാക്കൽറ്റിക്കും അയയ്ക്കണം. വിവരങ്ങൾക്ക്: www.iisc.ac.in/post-docs/ Post Doctoral Fellowship at Indian Institute of Science