• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • അവസാന വര്‍ഷ പരീക്ഷയുടെ ഫലം പുറത്തുവിട്ട് ഇഗ്നോ

അവസാന വര്‍ഷ പരീക്ഷയുടെ ഫലം പുറത്തുവിട്ട് ഇഗ്നോ

  • ന്യൂഡൽഹി: ജൂണിൽ നടത്തിയ അവസാന വർഷ/ അവസാന സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ച് ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 16 വരെ നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.  ignou.ac.in എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. വിദ്യാർഥികളുടെ പേര്, എന്റോൾമെന്റ് നമ്പർ, കോഴ്സ് കോഡ്, എഴുത്ത് പരീക്ഷ, പ്രാക്ടിക്കൽ, അസൈൻമെന്റ് എന്നിവയിൽ ലഭിച്ച മാർക്കുകൾ തുടങ്ങിയ വിവരങ്ങൾ ഫലത്തോടൊപ്പമുണ്ടാകും.  കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് ഏറെ വൈകിയാണ് പരീക്ഷ നടത്തിയത്. അതിനാൽത്തന്നെ എല്ലാ അവസാന വർഷ വിദ്യാർഥികളുടേയും പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടില്ല. ബി.സി.എ, എം.സി.എ, എം.പി, എം.പി.ബി, ബി.ഡി.പി, ബി.കോം, ബി.എസ്സി കോഴ്സുകളുടെ പരീക്ഷാഫലം ഒക്ടോബർ ഒന്നിന് പ്രഖ്യാപിച്ചിരുന്നു.   IGNOU june term end exam result published
  •  

    Manglish Transcribe ↓


  • nyoodalhi: joonil nadatthiya avasaana varsha/ avasaana semasttar pareekshakalude phalam prasiddheekaricchu indiraagaandhi oppan yoonivezhsitti (igno). Septtambar 17 muthal okdobar 16 vare nadatthiya pareekshayude phalamaanippol puratthuvittirikkunnathu.  ignou. Ac. In enna vebsyttu vazhi vidyaarthikalkku phalam parishodhikkaam. Vidyaarthikalude peru, entolmentu nampar, kozhsu kodu, ezhutthu pareeksha, praakdikkal, asynmentu ennivayil labhiccha maarkkukal thudangiya vivarangal phalatthodoppamundaakum.  kovid-19 prathisandhiyetthudarnnu ere vykiyaanu pareeksha nadatthiyathu. Athinaaltthanne ellaa avasaana varsha vidyaarthikaludeyum pareekshaaphalam prakhyaapicchittilla. Bi. Si. E, em. Si. E, em. Pi, em. Pi. Bi, bi. Di. Pi, bi. Kom, bi. Esi kozhsukalude pareekshaaphalam okdobar onninu prakhyaapicchirunnu.   ignou june term end exam result published
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution