തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോയ്ക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായിട്ടായിരിക്കും സർവകലാശാല പ്രവർത്തിക്കുക. ഇത് വ്യക്തമായി തിരിച്ചറിയാനും പഠിതാക്കളിൽ താത്‌പര്യം ജനിപ്പിക്കുംവിധവുമുള്ള ലോഗോയാണ് തയ്യാറാക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. മുബാറക് പാഷ പറഞ്ഞു. തയ്യാറാക്കുന്ന ലോഗോയും നൂറുവാക്കിൽ കുറയാത്ത വിശദീകരണവും മേൽവിലാസം സഹിതം നവംബർ അഞ്ചിനു മുൻപ് logo.sreenarayanaguruou@gmail.com-ൽ അയയ്ക്കണം. തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പതിനായിരം രൂപയും പ്രശസ്തിപത്രവും നൽകുമെന്ന് രജിസ്ട്രാർ ഡോ. പി.എൻ. ദിലീപ് പറഞ്ഞു. Sreenarayana guru Open University invited application for new logo