• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • എം.സി.സി. കൗണ്‍സലിങ് ഇന്നുമുതല്‍; വ്യവസ്ഥകള്‍ മനസ്സിലാക്കി പങ്കെടുക്കാം

എം.സി.സി. കൗണ്‍സലിങ് ഇന്നുമുതല്‍; വ്യവസ്ഥകള്‍ മനസ്സിലാക്കി പങ്കെടുക്കാം

  • നീറ്റ് റാങ്ക് അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന അലോട്ട്മെന്റ് നടപടികൾ 27-ന് www.mcc.nic.in ൽ ആരംഭിക്കും. എം.ബി.ബി.എസ്/ബി.ഡി.എസ്. പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ കൗൺസലിങ്ങിന്റെ പരിധിയിൽ വരുന്നത്. രജിസ്റ്റർചെയ്ത് ഫീസടച്ച് ചോയ്സ് ഫില്ലിങ് നടത്തിയാണ് പ്രക്രിയയിൽ പങ്കെടുക്കേണ്ടത്.  ഉൾപ്പെടുന്ന വിഭാഗങ്ങൾ  എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രോഗ്രാമുകൾക്ക് ചോയ്സ് നൽകാവുന്ന കൗൺസലിങ്ങിലെ വിഭാഗങ്ങൾ/സ്ഥാപനങ്ങൾ (അർഹതയ്ക്കു വിധേയം):  15 ശതമാനം അഖിലേന്ത്യാക്വാട്ട സീറ്റുകൾ. ജമ്മു ആൻഡ് കശ്മീരിൽ ഒഴികെയുള്ള സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിൽ  ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്-മുഴുവൻ സീറ്റുകൾ)  ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ-മുഴുവൻ സീറ്റും)  എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ കോളേജുകൾ  കേന്ദ്രസർവകലാശാലകൾ-ഡൽഹി, അലിഗഢ് മുസ്ലിം, ബനാറസ് ഹിന്ദു സർവകലാശാലകൾ, വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് ആൻഡ് സഫ്ദർജങ് ഹോസ്പിറ്റൽ, അടൽ ബിഹാരി വാജ്പേയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റാംമനോഹർ ലോഹ്യ ഹോസ്പിറ്റൽ, ജാമിയ മിലിയ ഇസ്ലാമിയ  കല്പിതസർവകലാശാലകളിലെ 100 ശതമാനം സീറ്റുകൾ  ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ (എ.എഫ്.എം.എസ്.) കീഴിലെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് - എ.എഫ്.എം.സി. (ആദ്യഘട്ട ചോയ്സ് ഫില്ലിങ് മാത്രം)  ഇവയിൽ ഓരോ സ്ഥാപനത്തിലും എം.സി.സി. കൗൺസലിങ് വഴി നികത്തുന്ന സീറ്റുകൾ അവയിലേക്കുള്ള അർഹത തുടങ്ങിയ വിവരങ്ങൾ www.mcc.nic.in ലെ കൗൺസലിങ് സ്കീം എന്ന ലിങ്കിൽ ലഭിക്കും. നീറ്റ്- 2020 യോഗ്യത നേടിയവർക്ക് ഓരോ സംവിധാനത്തിലേക്കുമുള്ള പ്രവേശന അർഹതയ്ക്കുവിധേയമായി നടപടിക്രമങ്ങളിൽ പങ്കെടുക്കാം.  ആദ്യം രജിസ്ട്രേഷൻ  പ്രക്രിയയിൽ പങ്കെടുക്കാൻ ആദ്യം www.mcc.nic.in-ൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റിത്തുക എന്നിവ ഓൺലൈനായി അടച്ച് ചോയ്സ് ഫില്ലിങ് നടത്താം. നീറ്റ് യു.ജി. അഭിമുഖീകരിക്കാൻ എൻ.ടി.എ. അപേക്ഷയിൽ നൽകിയ ചിലവിവരങ്ങൾ രജിസ്ട്രേഷൻവേളയിൽ നൽകേണ്ടിവരും. അന്നുനൽകിയ വിവരങ്ങളിലെ സ്പെല്ലിങ്, അക്കങ്ങൾ തുടങ്ങിയവ അതേപടി നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാകുമ്പോൾ, ഫീസ് അടയ്ക്കാനുള്ള പേജ് പ്രത്യക്ഷപ്പെടും.  രജിസ്ട്രേഷൻ ഫീസ്, സെക്യൂരിറ്റി ഡെപ്പോസിറ്റ്  ചോയ്സ് നൽകുന്നതിനുമുമ്പ് പരിഗണിക്കപ്പെടേണ്ട സ്ഥാപനങ്ങൾക്കനുസരിച്ച രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റിത്തുകയും ഓൺലൈനായി അടയ്ക്കണം. ക്രഡിറ്റ്/ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് വഴി തുക അടയ്ക്കാം. കല്പിതസർവകലാശാലയിൽമാത്രം ചോയ്സ് നൽകാൻ എല്ലാവിഭാഗം വിദ്യാർഥികളും രജിസ്ട്രേഷൻ ഫീസായി 5000 രൂപ അടയ്ക്കണം. സെക്യൂരിറ്റിത്തുകയായി രണ്ടുലക്ഷം രൂപയും അടയ്ക്കണം. സർക്കാർവിഭാഗ കൗൺസലിങ്ങിൽമാത്രം (കല്പിത സർവകലാശാല ഒഴികെയുള്ളതെല്ലാം) പങ്കെടുക്കാൻ ജനറൽ വിഭാഗക്കാർ 1000 രൂപ രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റിത്തുകയായി 10,000 രൂപയും അടയ്ക്കണം.  പട്ടികജാതി/വർഗ, മറ്റുപിന്നാക്ക/ഭിന്നശേഷി വിഭാഗങ്ങൾ യഥാക്രമം 500 രൂപയും 5000 രൂപയും അടയ്ക്കണം. കല്പിത സർവകലാശാലകളിലും സർക്കാർവിഭാഗം സ്ഥാപനങ്ങളിലും (കൗൺസലിങ് പ്രക്രിയയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളിലും) ചോയ്സ് നൽകാൻ കൂടിയ തുകയായ 5000 രൂപ, രണ്ടുലക്ഷം രൂപ, യഥാക്രമം രജിസ്ട്രേഷൻ ഫീസായും സെക്യൂരിറ്റി ഡെപ്പോസിറ്റായും നൽകണം. തുക അടച്ചാലേ ചോയ്സ് നൽകാൻ കഴിയൂ.  രജിസ്ട്രേഷൻ നടത്താൻ ചൊവ്വാഴ്ചമുതൽ നവംബർ രണ്ടിന് വൈകീട്ട് അഞ്ചുവരെ സമയമുണ്ടാകും. രണ്ടിന് രാത്രി ഏഴുവരെ പണമടയ്ക്കാം.  ചോയ്സ് ഫില്ലിങ്  രജിസ്റ്റർചെയ്ത് പണമടച്ചശേഷം ചോയ്സ് ഫില്ലിങ് നടത്താൻ 28 മുതൽ നവംബർ രണ്ട് രാത്രി 11.59 വരെയാണ് സമയം ലഭിക്കുക.  സംയുക്ത കൗൺസലിങ്  പലവിഭാഗം കോളേജുകളും സീറ്റുകളും ഉണ്ടെങ്കിലും പൊതുവായ ഒരു കൗൺസലിങ് പ്രക്രിയയാണ് ബാധകമാക്കിയിട്ടുള്ളത്. അർഹതപ്പെട്ട എല്ലാ വിഭാഗം കോളേജുകളും കോഴ്സുകളും മൊത്തത്തിൽ പരിഗണിച്ചുകൊണ്ടാണ് ചോയ്സ് (ഒരു സ്ഥാപനവും ഒരു കോഴ്സും-എം.ബി.ബി.എസ്./ബി.ഡി.എസ്.-ചേരുന്നത്) നൽകേണ്ടത്. ഇവയുടെ ആപേക്ഷിക മുൻഗണന 1, 2, 3, എന്ന ക്രമത്തിൽ നൽകണം.  വിവിധ വിഭാഗങ്ങളിലായി താത്പര്യമുള്ള ചോയ്സുകൾ ഇടകലർത്തി നൽകാം. എത്ര ചോയ്സുകൾ നൽകണമെന്നും എങ്ങനെ നൽകണമെന്നുമൊക്കെ വിദ്യാർഥിക്ക് തീരുമാനിക്കാം. ഒരു പ്രത്യേകസമയംവരെ നൽകിയിട്ടുള്ള ചോയ്സുകൾ പരിഗണിച്ചുകൊണ്ടുള്ള സാധ്യതകൾ വിലയിരുത്താൻ ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ് വേളയിൽ നടത്തുന്ന മോക് അലോട്ട്മെന്റ് വഴി ഒരാൾക്ക് കഴിയും. മുൻവർഷത്തെ അലോട്മെന്റ് വിവരങ്ങളും പരിശോധിക്കാം.  ചോയ്സ് ലോക്കിങ്  ചോയ്സ് നൽകാനുള്ള സമയപരിധിക്കുമുമ്പ് ചോയ്സുകൾ ലോക്ക് ചെയ്യണം. അതിനുമുമ്പ് എത്രതവണ വേണമെങ്കിലും ചോയ്സുകൾ മാറ്റാം, പുനഃക്രമീകരിക്കാം. ചോയ്സ് ലോക്കിങ്, നവംബർ രണ്ടിന് വൈകീട്ട് നാലു മുതൽ രാത്രി 11.59 വരെ നടത്താം. അപേക്ഷാർഥി ചോയ്സ് ലോക്കിങ് നടത്തിയില്ലെങ്കിൽ സിസ്റ്റം കട്ട് ഓഫ് സമയത്ത് അവ ലോക്കുചെയ്യും.  അലോട്ട്മെന്റ്  ആദ്യ അലോട്ട്മെന്റ് നവംബർ അഞ്ചിന് പ്രസിദ്ധപ്പെടുത്തും. റിപ്പോർട്ടിങ്ങിന് നവംബർ ആറുമുതൽ 12 വരെ സമയമുണ്ട്. 18-ന് രണ്ടാംറൗണ്ട് തുടങ്ങും. പുതിയ രജിസ്ട്രേഷൻ നടത്തുന്നവർക്ക് അവസരം 22-ന് വൈകീട്ട് മൂന്നുവരെ ഉണ്ടാകും. പണമടയ്ക്കാൻ 22-ന് വൈകീട്ട് അഞ്ചുവരെ സമയം കിട്ടും. ചോയ്സ് ഫില്ലിങ് 19 മുതൽ 22 രാത്രി 11.59 വരെ നടത്താം. ലോക്കിങ് 22 വൈകീട്ട് മൂന്നിനും രാത്രി 11.59-നും ഇടയ്ക്ക് നടത്താം. രണ്ടാംറൗണ്ട് ഫലം നവംബർ 25-ന് പ്രഖ്യാപിക്കും. പ്രവേശനം നേടാൻ 26 മുതൽ ഡിസംബർ 2 വരെ സൗകര്യമുണ്ടാകും.  അഖിലേന്ത്യാ ക്വാട്ട ഒഴിവുകൾ  രണ്ടാംറൗണ്ടിനുശേഷമുള്ള 15 ശതമാനം അഖിലേന്ത്യാ ക്വാട്ട ഒഴിവുകൾ സംസ്ഥാന ക്വാട്ടയിലേക്ക് ഡിസംബർ മൂന്നിന് ലയിപ്പിക്കും. തുടർന്ന് എയിംസ്, ജിപ്മർ, കേന്ദ്ര/കല്പിത സർവകലാശാലകൾ/എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ കോളേജുകളിലേക്ക് മോപ് അപ് റൗണ്ട് അലോട്ട്മെന്റ് ഉണ്ടാകും. ഇതിന്റെ നടപടികൾ ഡിസംബർ 10-ന് തുടങ്ങും. അലോട്ട്മെന്റ് 17-ന്. പ്രവേശനം 18 മുതൽ. 24-നകം പൂർത്തിയാക്കണം. അതിനുശേഷമുള്ള ഒഴിവുകൾ സ്ഥാപനങ്ങളിലേക്ക് സ്ട്രേ വേക്കൻസി റൗണ്ടിനായി കൈമാറും. ഡിസംബർ 28-31 കാലയളവിൽ ഈറൗണ്ട് പൂർത്തിയാക്കണം.  വിശദമായ സമയപ്പട്ടികയ്ക്ക്: www.mcc.nic.in   NEET Counselling starts today, know how to fill choice and allotment details
  •  

    Manglish Transcribe ↓


  • neettu raanku adisthaanamaakki medikkal kaunsalingu kammitti (em. Si. Si.) nadatthunna alottmentu nadapadikal 27-nu www. Mcc. Nic. In l aarambhikkum. Em. Bi. Bi. Esu/bi. Di. Esu. Preaagraamukalile praveshanamaanu ee kaunsalinginte paridhiyil varunnathu. Rajisttarcheythu pheesadacchu choysu phillingu nadatthiyaanu prakriyayil pankedukkendathu.  ulppedunna vibhaagangal  em. Bi. Bi. Esu., bi. Di. Esu. Preaagraamukalkku choysu nalkaavunna kaunsalingile vibhaagangal/sthaapanangal (arhathaykku vidheyam):  15 shathamaanam akhilenthyaakvaatta seettukal. Jammu aandu kashmeeril ozhikeyulla sarkkaar medikkal/dental kolejukalil  ol inthya insttittyoottu ophu medikkal sayansasu (eyims-muzhuvan seettukal)  javaaharlaal insttittyoottu ophu posttu graajvettu medikkal ejyukkeshan aandu risarcchu (jipmar-muzhuvan seettum)  employeesu sttettu inshuransu korppareshan kolejukal  kendrasarvakalaashaalakal-dalhi, aligaddu muslim, banaarasu hindu sarvakalaashaalakal, vardhamaan mahaaveer medikkal koleju aandu saphdarjangu hospittal, adal bihaari vaajpeyu insttittyoottu ophu medikkal sayansasu aandu raammanohar lohya hospittal, jaamiya miliya islaamiya  kalpithasarvakalaashaalakalile 100 shathamaanam seettukal  aamdu phozhsasu medikkal sarveesasinte (e. Ephu. Em. Esu.) keezhile aamdu phozhsasu medikkal koleju - e. Ephu. Em. Si. (aadyaghatta choysu phillingu maathram)  ivayil oro sthaapanatthilum em. Si. Si. Kaunsalingu vazhi nikatthunna seettukal avayilekkulla arhatha thudangiya vivarangal www. Mcc. Nic. In le kaunsalingu skeem enna linkil labhikkum. Neettu- 2020 yogyatha nediyavarkku oro samvidhaanatthilekkumulla praveshana arhathaykkuvidheyamaayi nadapadikramangalil pankedukkaam.  aadyam rajisdreshan  prakriyayil pankedukkaan aadyam www. Mcc. Nic. In-l rajisdreshan nadapadikal poortthiyaakkanam. Rajisdreshan pheesu, sekyoorittitthuka enniva onlynaayi adacchu choysu phillingu nadatthaam. Neettu yu. Ji. Abhimukheekarikkaan en. Di. E. Apekshayil nalkiya chilavivarangal rajisdreshanvelayil nalkendivarum. Annunalkiya vivarangalile spellingu, akkangal thudangiyava athepadi nalkaan prathyekam shraddhikkanam. Rajisdreshan vijayakaramaayi poortthiyaakumpol, pheesu adaykkaanulla peju prathyakshappedum.  rajisdreshan pheesu, sekyooritti depposittu  choysu nalkunnathinumumpu pariganikkappedenda sthaapanangalkkanusariccha rajisdreshan pheesum sekyoorittitthukayum onlynaayi adaykkanam. Kradittu/debittu kaardu, nettu baankingu vazhi thuka adaykkaam. Kalpithasarvakalaashaalayilmaathram choysu nalkaan ellaavibhaagam vidyaarthikalum rajisdreshan pheesaayi 5000 roopa adaykkanam. Sekyoorittitthukayaayi randulaksham roopayum adaykkanam. Sarkkaarvibhaaga kaunsalingilmaathram (kalpitha sarvakalaashaala ozhikeyullathellaam) pankedukkaan janaral vibhaagakkaar 1000 roopa rajisdreshan pheesum sekyoorittitthukayaayi 10,000 roopayum adaykkanam.  pattikajaathi/varga, mattupinnaakka/bhinnasheshi vibhaagangal yathaakramam 500 roopayum 5000 roopayum adaykkanam. Kalpitha sarvakalaashaalakalilum sarkkaarvibhaagam sthaapanangalilum (kaunsalingu prakriyayil ulppettittulla ellaa sthaapanangalilum) choysu nalkaan koodiya thukayaaya 5000 roopa, randulaksham roopa, yathaakramam rajisdreshan pheesaayum sekyooritti depposittaayum nalkanam. Thuka adacchaale choysu nalkaan kazhiyoo.  rajisdreshan nadatthaan chovvaazhchamuthal navambar randinu vykeettu anchuvare samayamundaakum. Randinu raathri ezhuvare panamadaykkaam.  choysu phillingu  rajisttarcheythu panamadacchashesham choysu phillingu nadatthaan 28 muthal navambar randu raathri 11. 59 vareyaanu samayam labhikkuka.  samyuktha kaunsalingu  palavibhaagam kolejukalum seettukalum undenkilum pothuvaaya oru kaunsalingu prakriyayaanu baadhakamaakkiyittullathu. Arhathappetta ellaa vibhaagam kolejukalum kozhsukalum motthatthil pariganicchukondaanu choysu (oru sthaapanavum oru kozhsum-em. Bi. Bi. Esu./bi. Di. Esu.-cherunnathu) nalkendathu. Ivayude aapekshika munganana 1, 2, 3, enna kramatthil nalkanam.  vividha vibhaagangalilaayi thaathparyamulla choysukal idakalartthi nalkaam. Ethra choysukal nalkanamennum engane nalkanamennumokke vidyaarthikku theerumaanikkaam. Oru prathyekasamayamvare nalkiyittulla choysukal pariganicchukondulla saadhyathakal vilayirutthaan aadya raundu choysu phillingu velayil nadatthunna moku alottmentu vazhi oraalkku kazhiyum. Munvarshatthe alodmentu vivarangalum parishodhikkaam.  choysu lokkingu  choysu nalkaanulla samayaparidhikkumumpu choysukal lokku cheyyanam. Athinumumpu ethrathavana venamenkilum choysukal maattaam, punakrameekarikkaam. Choysu lokkingu, navambar randinu vykeettu naalu muthal raathri 11. 59 vare nadatthaam. Apekshaarthi choysu lokkingu nadatthiyillenkil sisttam kattu ophu samayatthu ava lokkucheyyum.  alottmentu  aadya alottmentu navambar anchinu prasiddhappedutthum. Ripporttinginu navambar aarumuthal 12 vare samayamundu. 18-nu randaamraundu thudangum. Puthiya rajisdreshan nadatthunnavarkku avasaram 22-nu vykeettu moonnuvare undaakum. Panamadaykkaan 22-nu vykeettu anchuvare samayam kittum. Choysu phillingu 19 muthal 22 raathri 11. 59 vare nadatthaam. Lokkingu 22 vykeettu moonninum raathri 11. 59-num idaykku nadatthaam. Randaamraundu phalam navambar 25-nu prakhyaapikkum. Praveshanam nedaan 26 muthal disambar 2 vare saukaryamundaakum.  akhilenthyaa kvaatta ozhivukal  randaamraundinusheshamulla 15 shathamaanam akhilenthyaa kvaatta ozhivukal samsthaana kvaattayilekku disambar moonninu layippikkum. Thudarnnu eyimsu, jipmar, kendra/kalpitha sarvakalaashaalakal/employeesu sttettu inshuransu korppareshan kolejukalilekku mopu apu raundu alottmentu undaakum. Ithinte nadapadikal disambar 10-nu thudangum. Alottmentu 17-nu. Praveshanam 18 muthal. 24-nakam poortthiyaakkanam. Athinusheshamulla ozhivukal sthaapanangalilekku sdre vekkansi raundinaayi kymaarum. Disambar 28-31 kaalayalavil eeraundu poortthiyaakkanam.  vishadamaaya samayappattikaykku: www. Mcc. Nic. In   neet counselling starts today, know how to fill choice and allotment details
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution