അഞ്ചുതവണ ഗ്രാൻസ്ലാം കിരീടം നേടിയ മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം റഷ്യയുടെ മരിയ ഷറപ്പോവയെ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ ടെനീസിൽനിന്ന് താത്കാലികമായി വിലക്കി. 2016 മാർച്ച് 8-ന് ഷറപ്പോവ തന്നെയാണ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതായി അറിയിച്ചത്. മെൽഡോണിയം എന്ന മരുന്ന് 2006 മുതൽ ഉപയോഗിച്ചുവരുന്നതായി ഷറപ്പോവ സമ്മതിക്കുകയായിരുന്നു.
ഫിഫ റാങ്കിങ്ങിൽ അർജൻറീന ഒന്നാമത്
ഫുട്ബോൾ മികവ് പരിഗണിച്ച് അന്താരാഷ്ട്ര ഫുട് ബോൾ സംഘടനയായ ഫിഫ തയ്യാറാക്കുന്ന റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം അർജൻറീനയ്ക്ക്. ബൈൽജിയമാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ 162-ാംറാങ്കിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ 31-ാം സ്ഥാനത്താണ് ഇന്ത്യ
അഞ്ചാംവട്ടവും മെസ്സി
* ചരിത്രം സൃഷ്ടിച്ച് അഞ്ചാം വട്ടവും ലോക ഫുട്ബോളർക്കുള്ള ബാലൺ ദ്യോർ പുരസ്കാരം ബാഴ്സലോണയുടെ അർജൻറീന താരം ലയണൽ മെസ്സി സ്വന്തമാക്കി.
* ആഗോള ഫുട്ബോൾസംഘടനയ്ക്ക് കീഴിലുള്ള രാജ്യങ്ങളിലെ ദേശിയ പരിശീലകരും ക്യാപ്റ്റന്മാരും മാധ്യമ പ്രവർത്തകരും പങ്കെടുത്ത വോട്ടെടുപ്പിൽ മെസ്സിക്ക്
41.33 ശതമാനം വോട്ട് ലഭിച്ചു.
* ഈ വർഷത്തോടെ ബാലൻ ദ്യോർ പുരസ്സാരം ഫിഫ നിർത്തി.
ദ്യോക്കോവിച്ചിനം സെറീനയ്ക്കും ലേറ്റസ് പുരസ്കാരം
* 2015-ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്കാരം ലോക ഒന്നാം ടൈന്നീസ്താരം നൊവാക്ദ്യോക്കോവിച്ചിനും വനിതാ താരത്തിനുള്ള പുരസ്കാരം ടെന്നിസ്താരം സെറീന വില്യംസിനും ലഭിച്ചു.
* മികച്ച ടീമിനുള്ള പുരസ്കാരം ന്യൂസിലൻഡ് റഗ്ബി ടീമിനാണ്
ദ്യോക്കോവിച്ചിന് കരിയർ ഗ്രാൻഡ്സ്ലാം
* ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയതോടെ ഒരേസമയം നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ മൂന്നാമത്തെ ടെന്നീസ് താരമായി സെർബിയയുടെ നൊവാക്ദ്യോക്കോവിച്ച്.
* ഓസ്ട്രേലിയൻ ഓപ്പൺ, യു.എസ്. ഓപ്പൺ, വിം ബിൾഡൺ എന്നിവയിലാണ് ദ്യോക്കോവിച്ച് നേരത്തെ കിരീടം നേടിയത്
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് (2016)
* പുരുഷ കിരീടം- നോവാക്സ് ദ്യോക്കോവിച്ച് (സെർബിയ)
* വനിതാ കിരീടം- അഞ്ജലിക്കെർബർ (ജർമനി)
* വനിത ഡബിൾസ് സാനിയ മിർസ (ഇന്ത്യ), മാർട്ടിന ഹിംഗിസ് (ബ്രിട്ടൺ), ബ്രുണോ സോറസ്(ബ്രസീൽ)
ഫ്രഞ്ച് ഓപ്പൺ (2016)
* പുരുഷ കിരീടം-നൊവാക്ദ്യോക്കോവിച്ച് (സെർബിയ)
* വനിതാ കിരീടം- മുഗ്രസ (സ്പെയിൻ)
* മിക്സഡ് ഡബിൾസ്.-മാർട്ടി നഹിംഗിസ്-ലി യാൻഡർ പേസ് സഖ്യം (പുരുഷവിഭാഗത്തിൽ ഗ്രാൻഡ്സ്ലാം നേടുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് പേസ്)
* വനിതാ ഡബിൾസ് - കരോലിന ഗ്രാഷ്യ-ക്രി സ്റ്റീന മാഡനോവിച്ച്
* പുരുഷ ഡബിൾസ് ഫെലിഷ്യാനോ ലോപ്സ്-മാർക്ക് ലോപസ്
വിംബിൾ ഡൺ (2016)
* പുരുഷ കിരീടം:ആൻഡി മറേ (ബ്രിട്ടൻ)
* വനിതാ കിരീടം:സെറിന് വില്യംസ് (യു.എസ്)
* വനിതാ ഡബിൾസ്: സെറീന വില്യംസ്, വീനസ് വില്യംസ്
യു.എസ് ഓപ്പൺ (2016)
* പുരുഷ കിരീടം: സ്റ്റാനിസ്ലാവ് വാവ്റിങ്ക (സി റ്റ്സർലൻറ്)
* വനിതാ കിരീടം: ആഞ്ജലിക്കെർബർ (ജർമനി)
* മിക്സഡ് ഡബിൾസ്: മേറ്റ് പ്രവിക്'(പ്രെകായേഷ്യ),ലോറ സിഗ്മണ്ട്(ജർമനി)
* പുരുഷ ഡബിൾസ്-ജാമി മുറെ(ബ്രിട്ടൺ),ബ്രുണോ സോറസ്(ബ്സിൽ)
* വനിതാ ഡബിൾസ്-ബിതാനീമറ്റേക്സാൻറ്സ്(അമേരിക്ക), ലൂസി സഫറോവ(ചെക്റിപബ്ലിക്സ്).