mg universities എം.ജി.സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്.സി. കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി (2019 അഡ്മിഷൻ റഗുലർ/2019 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 17-ന് ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.എസ് സി. കംപ്യൂട്ടർ എൻജിനീയറിങ് ആൻഡ് നെറ്റ്‌വർക്ക് ടെക്‌നോളജി (2018 അഡ്മിഷൻ റഗുലർ/2015 മുതൽ 2017 വരെയുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ 18-ന് ആരംഭിക്കും. അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ.(റഗുലർ, സപ്ലിമെന്ററി) പരീക്ഷ നവംബർ 18-ന് ആരംഭിക്കും. ഒന്നാം സെമസ്റ്റർ ബി.വോക്. പ്രിന്റിങ് ടെക്‌നോളജി (2018 അഡ്മിഷൻ റഗുലർ-പുതിയ സ്‌കീം) പരീക്ഷ നവംബർ നാലിന് ആരംഭിക്കും. സ്‌പെഷ്യൽ മേഴ്‌സി ചാൻസ്ബി.എ., ബി.എസ് സി. മോഡൽ 1(1998-2008 അഡ്മിഷൻ റഗുലർ), ബി.എ. മോഡൽ 1(1998-2011 അഡ്മിഷൻ പ്രൈവറ്റ് രജിസ്‌ട്രേഷൻ) സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷാഫലം2020 ജൂലായിൽ സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ നടന്ന നാലാം സെമസ്റ്റർ എം.ബി.എ.(റഗുലർ-സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.എസ്.സി./എസ്.ടി. അലോട്ട്‌മെന്റ് എം.ജി.സർവകലാശാലയുടെ പരിധിയിലെ കോളേജുകളിൽ ബിരുദ പ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കുള്ള ഒന്നാം പ്രത്യേക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സിവിൽ സർവീസ് പരിശീലനംഎം.ജി.സർവകലാശാല സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ റഗുലർ, ഈവനിങ് പ്രോഗ്രാമുകളിലേക്ക് നവംബർ ആറുവരെ അപേക്ഷിക്കാം. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാം. വിശദവിവരം www.civilserviceinstitute.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9188374553. ഇ-മെയിൽ: [email protected]