kannur universities 2020-21 വർഷത്തെ യു.ജി. ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട് യോഗ്യതാ പരീക്ഷയ്ക്ക് (പ്ലസ്‌ടു) റീവാല്വേഷനിൽ മാർക്ക് കൂടിയ വിദ്യാർഥികൾക്ക് പുതുക്കിയ മാർക്ക് ചേർക്കുന്നതിനും റിസർവേഷൻ കാറ്റഗറി, വെയിറ്റേജ് മാർക്കിന്റെ അർഹത, യോഗ്യതാപരീക്ഷയുടെ മാർക്ക് എന്നിവ തെറ്റായി രേഖപ്പെടുത്തിയ അപേക്ഷകർക്ക് തിരുത്തുന്നതിനും നാലാമത്തെ അലോട്ട്മെന്റിനുമുമ്പ് അവസരം നൽകും.ഇതിനായി അപേക്ഷകർ അനുബന്ധരേഖകൾ സഹിതം ugsws@kannuruniv.ac.in എന്ന ഇ മെയിലിലേക്ക് ഒക്ടോബർ 30-നകം അപേക്ഷ അയക്കണം. സർവകലാശാലയുടെ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി പരീക്ഷാഫലം വൈകിവന്നതിനാൽ നാലാമത്തെ അലോട്ട്മെന്റിന് മുമ്പായി പ്രസ്തുത വിദ്യാർഥികൾക്ക് യു.ജി. കോഴ്‌സുകൾക്ക് അപേക്ഷിക്കാനും അവസരമുണ്ട്. ഇതിനായി ഒക്ടോബർ 30-ന് അഞ്ചുവരെ സമയം അനുവദിച്ചു. ഫോൺ: 0497 2715284/261, 7356948230. പരീക്ഷാത്തീയതിഅഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (ഏപ്രിൽ 2020) പരീക്ഷകൾ നവംബർ 11-നും സർവകലാശാലാ പഠനവകുപ്പുകളിലെ രണ്ടാംസെമസ്റ്റർ ബിരുദാനന്തര ബിരുദ, ബി.പി.എഡ്. റഗുലർ/ സപ്ലിമെന്ററി (മേയ് 2020) പരീക്ഷകൾ നവംബർ 16-നും ആരംഭിക്കും.പ്രായോഗിക പരീക്ഷകൾമൂന്നാംസെമസ്റ്റർ ബി.ടെക്. (സപ്ലിമെന്ററി-2007 അഡ്മിഷൻ മുതൽ- പാർട്ട് ടൈം ഉൾപ്പെടെ), ഒക്ടോബർ 2019 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.അപേക്ഷ ക്ഷണിച്ചുയു.ജി.സി.-എച്ച്.ആർ.ഡി.സി.ക്ക് 2020-21 വർഷത്തിൽ യു.ജി.സി. അനുവദിച്ച കോഴ്സുകളിൽ നവംബർ 17 മുതൽ 14 ദിവസം നീളുന്ന ടീച്ചർ എഡ്യുക്കേഷൻ റിഫ്രഷർ കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി നവംബർ ഏഴ്. വിവരങ്ങൾ വെബ്സൈറ്റിൽ.