• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • സാങ്കേതിക തടസ്സം: നീറ്റ് കൗണ്‍സിലിങ് നീട്ടിവെച്ചു

സാങ്കേതിക തടസ്സം: നീറ്റ് കൗണ്‍സിലിങ് നീട്ടിവെച്ചു

  • ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന നീറ്റ് കൗൺസിലിങ് സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ഒക്ടോബർ 28-ലേക്ക് മാറ്റി. നീറ്റ് യു.ജി കൗൺസിലിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കണമെന്നും മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.  നീറ്റ് പരീക്ഷയിൽ നിശ്ചിത കട്ട്ഓഫ് മാർക്കിന് മുകളിൽ നേടിയ വിദ്യാർഥികൾക്കാണ് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അവസരം. കൗൺസിലിങ്ങിനായി രജിസ്റ്റർ ചെയ്യാനും പണമടയ്ക്കാനും നവംബർ രണ്ട് വരെയാണ് സമയം.  രജിസ്ട്രേഷന് ശേഷം ചോയിസ് ഫില്ലിങ്ങിനുള്ള അവസരമാണ്. മുൻഗണനാക്രമത്തിൽ കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. അലോട്ട്മെന്റിൽമെറിറ്റിന് പുറമേ ചോയിസും പരിഗണിക്കുമെന്നതിനാൽ ഇത് ശ്രദ്ധിച്ച് വേണം പൂരിപ്പിക്കാൻ. നവംബർ അഞ്ചിനാണ് ഒന്നാം അലോട്ടമെന്റ്. അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാൻ തയ്യാറാണെങ്കിൽ നവംബർ ആറിനും 12നുമിടയിൽ അതാത് കോളേജിൽ റിപ്പോർട്ട് ചെയ്യണം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം നിർദ്ദിഷ്ട കോളേജിൽ പ്രവേശനം നേടാം.  രണ്ടാംഘട്ട കൗൺസിലിങ്ങിനായുള്ള രജിസ്ട്രേഷൻ നവംബർ 18 മുതൽ 22 വരെയാണ്. രണ്ടാം അലോട്ട്മെന്റ് നവംബർ 23-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട കൗൺസിലിങ്ങിന് ശേഷം ആൾ ഇന്ത്യ ക്വാട്ട അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സീറ്റ് ഒഴിയാൻ സാധിക്കില്ല. രണ്ട് കൗൺസിലിങ്ങിനുള്ള തീയതികളെ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളൂ. അതിന് ശേഷവും സീറ്റൊഴിവുണ്ടെങ്കിൽ ഡിസംബർ 10-ന് അവസാനഘട്ട കൗൺസിലിങ് നടത്തും.   NEET Counselling postponed due to technical errors
  •  

    Manglish Transcribe ↓


  • nyoodalhi: innu nadatthaanirunna neettu kaunsilingu saankethika thadasangaletthudarnnu okdobar 28-lekku maatti. Neettu yu. Ji kaunsilingu saankethika kaaranangalaal maattivekkukayaanennum kooduthal vivarangalkkaayi vebsyttu sandarshikkanamennum medikkal kaunsilingu kammitti audyeaagika vebsyttiloode ariyicchu.  neettu pareekshayil nishchitha kattophu maarkkinu mukalil nediya vidyaarthikalkkaanu kaunsilingil pankedukkaan avasaram. Kaunsilinginaayi rajisttar cheyyaanum panamadaykkaanum navambar randu vareyaanu samayam.  rajisdreshanu shesham choyisu phillinginulla avasaramaanu. Mungananaakramatthil kolejukalum kozhsukalum thiranjedukkukayaanu ee ghattatthil cheyyendathu. Alottmentilmerittinu purame choyisum pariganikkumennathinaal ithu shraddhicchu venam poorippikkaan. Navambar anchinaanu onnaam alottamentu. Alottmentu labhiccha kolejil praveshanam nedaan thayyaaraanenkil navambar aarinum 12numidayil athaathu kolejil ripporttu cheyyanam. Sarttiphikkattu parishodhanaykku shesham nirddhishda kolejil praveshanam nedaam.  randaamghatta kaunsilinginaayulla rajisdreshan navambar 18 muthal 22 vareyaanu. Randaam alottmentu navambar 23-nu prasiddheekarikkum. Randaamghatta kaunsilinginu shesham aal inthya kvaatta adisthaanatthil praveshanam nedunna vidyaarthikalkku seettu ozhiyaan saadhikkilla. Randu kaunsilinginulla theeyathikale medikkal kaunsilingu kammitti nilavil prakhyaapicchittulloo. Athinu sheshavum seettozhivundenkil disambar 10-nu avasaanaghatta kaunsilingu nadatthum.   neet counselling postponed due to technical errors
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution