ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ 144 അവസരം; ഡിസംബര്‍ രണ്ട് വരെ അപേക്ഷിക്കാം
ലിവര്‍ ആന്‍ഡ് ബൈലറി സയന്‍സസില്‍ 144 അവസരം; ഡിസംബര്‍ രണ്ട് വരെ അപേക്ഷിക്കാം
ഡൽഹി സർക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസസിൽ വിവിധ തസ്തികകളിലായി 144 അവസരം. ഓൺലൈനായി അപേക്ഷിക്കണം. നഴ്സ് തസ്തികയിൽ 72 ഒഴിവുണ്ട്. ഒഴിവുള്ള തസ്തികകൾ: സീനിയർ പ്രൊഫസർ-5, പ്രൊഫസർ-2, അഡീഷണൽ പ്രൊഫസർ-2, അസോസിയേറ്റ് പ്രൊഫസർ-5, അസിസ്റ്റന്റ് പ്രൊഫസർ-11, കൺസൾട്ടന്റ്-3, സീനിയർ റസിഡന്റ്-9, കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ-3, റസിഡന്റ് മെഡിക്കൽ ഓഫീസർ-6, ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ)-1, ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ് (മെഡിക്കൽ)-1, ഹെഡ് നഴ്സിങ് സർവീസസ്-1, മാനേജർ (നഴ്സിങ്)-1, മാനേജർ (പർച്ചേസ്)-1, ഡെപ്യൂട്ടി മാനേജർ (പർച്ചേസ്)-1, എൻജിനീയർ (സിവിൽ)-1, സീനിയർ എക്സിക്യൂട്ടീവ് (ഐ.ടി.)1, എക്സിക്യൂട്ടീവ് നഴ്സ്-72, എക്സിക്യൂട്ടീവ് (അഡ്മിൻ)-2. ഭിന്നശേഷിക്കാർക്കുള്ള അവസരം അസിസ്റ്റന്റ് പ്രൊഫസർ-1, സീനിയർ റസിഡന്റ്-3, ജൂനിയർ റസിഡന്റ്-2, റസിഡന്റ് മെഡിക്കൽ ഓഫീസർ-1, അസിസ്റ്റന്റ് മാനേജർ നഴ്സ്-1, നഴ്സ്-1, ജൂനിയർ നഴ്സ്-2, എക്സിക്യൂട്ടീവ് നഴ്സ്-2, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ്-3. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ilbs.in എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: ഡിസംബർ 2. 144 vacancies in institute of liver and biliary science, apply till december 2.