ന്യൂഡൽഹി: ഇന്ദിരാഗാന്ധിനാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 2020 ജൂലായ് സെഷനിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ഒക്ടോബർ 31 വരെ ദീർഘിപ്പിച്ചു. വിവിധ യു.ജി., പി.ജി., ഡിപ്ലോമ, പി.ജി. ഡിപ്ലോമ, സർട്ടിഫിക്കറ്റ്, അഡ്വാൻസ്ഡ് ഡിപ്ലോമ, ഗവേഷണ കോഴ്സുകൾ എന്നിവയിലേക്ക് വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ignouadmission.samarth.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കോഴ്സ് വിവരങ്ങളും ഫീസും ഉൾപ്പെടുന്ന വിശദമായ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ ലഭ്യമാണ്. IGNOU 2020 Registration Deadline Extended for July Session