• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശ

പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഉപേക്ഷിക്കണമെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ശുപാര്‍ശ

  • തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ പ്രോഗ്രാമുകളിൽ സെമസ്റ്റർ അവസാനം നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ ഉപേക്ഷിക്കണമെന്നും കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾക്കു പകരം ഉത്തരക്കടലാസുകൾ വീട്ടിലിരുന്ന് മൂല്യനിർണയം നടത്തണമെന്നും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ. കൗൺസിൽ സർക്കാരിന് സമർപ്പിച്ച കോവിഡനന്തര ഉന്നത വിദ്യാഭ്യാസ നയരേഖയിലാണ് ഈ ശുപാർശകളുള്ളത്.  സിലബസുകൾ എത്രയുംവേഗം പൂർത്തിയാക്കാൻ സർവകലാശാലകൾ നടപടിയെടുക്കണം. പൂർത്തീകരിച്ചിട്ടില്ലാത്ത തിയറി പരീക്ഷകൾ ഉടൻ നടത്തണം. എല്ലാ സർവകലാശാലകളും സ്വന്തമായി ഡിജിറ്റൽ ചോദ്യാവലി തയ്യാറാക്കി അഫിലിയേറ്റഡ് കോളേജുകൾക്ക് നൽകണം. ഫാൾസ് നമ്പർ സമ്പ്രദായത്തിന് പകരം ബാർകോഡ് ഉത്തരക്കടലാസുകൾ ഏർപ്പെടുത്തണമെന്നും പ്രൊഫ. രാജൻ ഗുരുക്കൾ അധ്യക്ഷനായ സമതി ശുപാർശ ചെയ്തു.  അർഹരായ കുട്ടികൾക്ക് ലാപ്ടോപ്പോ ടാബ്ലെറ്റോ സ്മാർട്ട്ഫോണോ ലഭ്യമാക്കണം. പ്രതിഫലമില്ലാതെ ഇന്റർനെറ്റും മറ്റ് ഉപകരണങ്ങളും എത്തിക്കണം. ഓൺലൈൻ അധ്യാപന രംഗത്ത് അധ്യാപകരെ പ്രൊഫഷണലുകളാക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രയോജനപ്പെടുത്താൻ പരിശീലനം നൽകണം. ഓൺലൈൻ അധ്യയനം ഏർപ്പെടുത്തുന്നതു വഴി ക്ഷയിക്കാനിടയുള്ള സർവകലാശാലകളുടെ സ്വയംഭരണാധികാരം സംരക്ഷിക്കാൻ നടപടികളുണ്ടാകണമെന്നും ശുപാർശയിൽ പറയുന്നു.   Higher education council recommends to cancel practical exams in pg and ug courses, Online class
  •  

    Manglish Transcribe ↓


  • thiruvananthapuram: unnathavidyaabhyaasa preaagraamukalil semasttar avasaanam nadatthunna praakdikkal pareekshakal upekshikkanamennum kendreekrutha moolyanirnaya kyaampukalkku pakaram uttharakkadalaasukal veettilirunnu moolyanirnayam nadatthanamennum samsthaana unnathavidyaabhyaasa kaunsilinte shupaarsha. Kaunsil sarkkaarinu samarppiccha kovidananthara unnatha vidyaabhyaasa nayarekhayilaanu ee shupaarshakalullathu.  silabasukal ethrayumvegam poortthiyaakkaan sarvakalaashaalakal nadapadiyedukkanam. Poorttheekaricchittillaattha thiyari pareekshakal udan nadatthanam. Ellaa sarvakalaashaalakalum svanthamaayi dijittal chodyaavali thayyaaraakki aphiliyettadu kolejukalkku nalkanam. Phaalsu nampar sampradaayatthinu pakaram baarkodu uttharakkadalaasukal erppedutthanamennum preaapha. Raajan gurukkal adhyakshanaaya samathi shupaarsha cheythu.  arharaaya kuttikalkku laapdoppo daabletto smaarttphono labhyamaakkanam. Prathiphalamillaathe intarnettum mattu upakaranangalum etthikkanam. Onlyn adhyaapana ramgatthu adhyaapakare preaaphashanalukalaakkaan ettavum puthiya saankethikavidyayum upakaranangalum prayojanappedutthaan parisheelanam nalkanam. Onlyn adhyayanam erppedutthunnathu vazhi kshayikkaanidayulla sarvakalaashaalakalude svayambharanaadhikaaram samrakshikkaan nadapadikalundaakanamennum shupaarshayil parayunnu.   higher education council recommends to cancel practical exams in pg and ug courses, online class
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution