നീറ്റ് കൗണ്‍സലിങ് ആരംഭിച്ചു; എം.ബി.ബി.എസ് അഡ്മിഷനെക്കുറിച്ച് ഉചിതമായ തീരുമാനം എടുക്കാം
നീറ്റ് കൗണ്‍സലിങ് ആരംഭിച്ചു; എം.ബി.ബി.എസ് അഡ്മിഷനെക്കുറിച്ച് ഉചിതമായ തീരുമാനം എടുക്കാം
കൊച്ചി: 2020-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) കൗൺസലിങ് ഇന്ന് മുതൽ ആരംഭിക്കുന്നു. നവംബർ അഞ്ചിന് ആദ്യ അലോട്ട്മെന്റ് നടക്കും. രണ്ടാം അലോട്ട്മെന്റ് നവംബർ 23ന് പ്രസിദ്ധീകരിക്കും. നീറ്റിൽ ലഭിച്ച റാങ്ക് അനുസരിച്ച് എം.ബി.ബി.എസ് കോഴ്സിന് പ്രവേശനം ലഭിക്കുമോ എന്ന് ഈ ദിവസങ്ങളിൽ മനസിലാക്കാവുന്നതാണ്. ഇവിടുത്തെ സ്വകാര്യ മെഡിക്കൽ കോളേജുകളിസും ഡീംഡ് യൂണിവേഴ്സിറ്റികളിലും ഉയർന്ന ഫീസ് നൽകി പ്രവേശനം നേടാൻ താൽപര്യമില്ലാത്തവർക്ക് ഇപ്പോൾ വിദേശ യൂണിവേഴ്സിറ്റികളിൽ ചേരാവുന്നതാണ്. യുക്രൈൻ പോലുള്ള രാജ്യങ്ങളിലെ ഗവൺമെന്റ് മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ ജീവിതച്ചെലവുകൾ ഉൾപ്പടെ 30 ലക്ഷത്തിൽ താഴെ മുതൽമുടക്കിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാനാകും. ലോകമെമ്പാടും അംഗീകാരമുള്ള ഡിഗ്രിയാണ് യുക്രൈനിലേത്. യുക്രൈനിലെ യൂണിവേഴ്സിറ്റികൾ ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ 15 ആണ് പുതിയ വിദ്യാർഥികൾ ക്യാമ്പസിൽ എത്തേണ്ട അവസാന തീയതി. ഇന്ത്യയിലും യുക്രൈനിലും ഒരേ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനി വഴിയാണ് വിദ്യാർഥികൾ അവിടെ എത്തേണ്ടതെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് യുക്രൈനിലേക്ക് അന്താരാഷ്ട്ര വിമാന സർവീസ് ഉള്ളതിനാൽ വിദ്യാർഥികൾക്ക് യഥാസമയം ബുദ്ധിമുട്ടുകളില്ലാതെ അവിടെ എത്താനാകുമെന്ന് ആസ്പയർ എബ്രോഡ് സ്റ്റഡീസിന്റെ ഡയറക്ടർ എ.എം താലിബ് പറയുന്നു. Aspire Abroad Studies, MBBS at Ukraine