പി.ജി.; ക്യാറ്റ് താത്‌കാലിക റാങ്ക് പട്ടിക mg universities
പി.ജി.; ക്യാറ്റ് താത്‌കാലിക റാങ്ക് പട്ടിക mg universities
mg universities എം.ജി.സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാം പ്രവേശനപരീക്ഷാഫലത്തിന്റെ അടിസ്ഥാനത്തിലുള്ള താത്‌കാലിക റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.പുതുക്കിയ പരീക്ഷാതീയതി 2020 ഏപ്രിൽ രണ്ടുമുതൽ ജൂൺ 17 വരെ നിശ്ചയിച്ചിരുന്ന ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റർ എം.ബി.എ. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (അദാലത്ത്- സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018), നാലാം സെമസ്റ്റർ എം.ബി.എ. (2016 അഡ്മിഷൻ സപ്ലിമെന്ററി/2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ നവംബർ 25 മുതൽ 2021 ഫെബ്രുവരി 19 വരെ നടത്തുന്നതിനായി പുതുക്കി നിശ്ചയിച്ചു. അപേക്ഷാതീയതി നീട്ടിബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. യു.ജി.സി.-എൻ.എസ്.ക്യു.എഫിന്റെ അഭിമുഖ്യത്തിൽ സർവകലാശാല നടത്തുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല പ്രോഗ്രാമുകൾക്ക് നവംബർ 15 വരെ അപേക്ഷിക്കാം. പുനഃപരീക്ഷകോവിഡ്-19 നിയന്ത്രണം മൂലം ആറാം സെമസ്റ്റർ എൽ.എൽ.ബി.(ത്രിവത്സരം-റഗുലർ, സപ്ലിമെന്ററി) ഒന്നുമുതൽ അഞ്ച് വരെ സെമസ്റ്റർ ബി.ടെക്. (പുതിയ സ്‌കീം/ സപ്ലിമെന്ററി/മേഴ്സി ചാൻസ്) പരീക്ഷയെഴുതാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് പുനഃപരീക്ഷയ്ക്ക് അപേക്ഷിക്കാം. ബി.എഡ്. പ്രവേശനംഅധ്യാപക പരിശീലന കോളേജുകളിൽ സ്പെഷ്യൽ ബി.എഡ്. പ്രോഗ്രാമിന്റെ മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് ഏജകാലകം വഴി (ക്യാപ്) നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.ബിരുദ പ്രവേശനംബിരുദ പ്രവേശനത്തിന് പട്ടികജാതി-പട്ടികവർഗ വിഭാഗക്കാർക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്റിന് ഒക്ടോബർ 31 മുതൽ നവംബർ രണ്ടിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം.പരീക്ഷാഫലം 2019 ഒക്‌ടോബറിലെ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്.സി. മോഡൽ 3 സൈബർ ഫൊറൻസിക് (2018 അഡ്മിഷൻ റഗുലർ, 2014-2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.