കാലിക്കറ്റ് ഇ.എം.എം.ആർ.സിക്ക് ഐ.ടി. മിഷൻ പുരസ്കാരം announcements education-malayalam
കാലിക്കറ്റ് ഇ.എം.എം.ആർ.സിക്ക് ഐ.ടി. മിഷൻ പുരസ്കാരം announcements education-malayalam
announcements education-malayalam തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സിക്ക് (ഇലക്ട്രോണിക്സ് മൾട്ടിമീഡിയ റിസർച്ച് സെന്റർ) വീണ്ടും സംസ്ഥാനസർക്കാരിന്റെ ഐ.ടി. മിഷന്റെ ഇ -ഗവേണൻസ് പുരസ്കാരം. മികച്ച ഇ -ലേണിങ്ങിനുള്ള രണ്ടാംസ്ഥാനത്തിനാണ് അർഹത നേടിയത്. 2015-ൽ ഇതേ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയിരുന്നു.2018-ലെ അവാർഡുകൾ കേന്ദ്ര ഐ.ടി. സെക്രട്ടറിയായിരുന്ന അരുണ സുന്ദർരാജ് അധ്യക്ഷയായ ജൂറി ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. യു.ജി.സി. ആവിഷ്കരിച്ച മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (മൂക്) തയ്യാറാക്കുന്നതിലെ മികവാണ് ഇ.എം.എം.ആർ.സിയുടെ നേട്ടത്തിനുപിന്നിലെന്ന് ദാമോദർപ്രസാദ് പറഞ്ഞു.