നീറ്റ് കൗണ്‍സലിങ്: ഓള്‍ ഇന്ത്യ ക്വാട്ടയില്‍ 5932 സീറ്റുകള്‍
നീറ്റ് കൗണ്‍സലിങ്: ഓള്‍ ഇന്ത്യ ക്വാട്ടയില്‍ 5932 സീറ്റുകള്‍
മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന സർക്കാർ മെഡിക്കൽ/ഡെന്റൽ കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട അലോട്ട്മെന്റ്പ്രക്രിയയിൽ എം.ബി.ബി.എസിന് 5527 സീറ്റും ബി.ഡി.എസിന് 405 സീറ്റും ഉൾപ്പെടെ മൊത്തം 5932 സീറ്റ് ലഭ്യമാണ്. മൊത്തം 238 ഗവ. മെഡിക്കൽ കോളേജുകളിലും 41 ഗവ.ഡെന്റൽ കോളേജുകളിലുമായാണ് ഈ സീറ്റുകൾ. ഇവയിൽ എം.ബി.ബി.എസിന് 3986-ഉം, ബി.ഡി.എസിന് 287-ഉം സീറ്റ് ജനറൽ (യു.ആർ.) സീറ്റുകളാണ്. മറ്റു വിഭാഗങ്ങളിലെ എം.ബി.ബി.എസ്. ഓപ്പൺ സീറ്റ് ലഭ്യത: എയിംസ് (19 കേന്ദ്രങ്ങൾ) - മൊത്തം 1899 സീറ്റ്, 765 ജനറൽ. ജിപ്മർ (2): മൊത്തം-249, ഓപ്പൺ ജനറൽ-74 (ഇവിടെ ഇന്റേണൽ സീറ്റുണ്ട്) കേരളത്തിലെ 10 ഗവ. മെഡിക്കൽ കോളേജുകളിലായി 231 സീറ്റാണ് എം.ബി.ബി.എസ്. ഓൾ ഇന്ത്യ ക്വാട്ടയിലുള്ളത്. ഇതിൽ 169 എണ്ണം ജനറൽ വിഭാഗത്തിലുണ്ട്. ഈ വിഭാഗം അലോട്ട്മെന്റുകളിൽ കാറ്റഗറിതിരിച്ചും പി.എച്ച്. വിഭാഗത്തിലെ കാറ്റഗറി തിരിച്ചും ഉള്ള സീറ്റുകൾ ഇപ്രകാരമാണ്: (പട്ടിക കാണുക). മറ്റുവിഭാഗം ഓപ്പൺ സീറ്റുകൾ (ജനറൽ): എം.ബി.ബി.എസ്.- അലിഗഢ് മുസ്ലിം; ജനറൽ-68, ജനറൽ പി.എച്ച്.-4 (ഇവിടെ ഇന്റേണൽ സീറ്റ് ഉണ്ട്). ബനാറസ് ഹിന്ദു: ജനറൽ-39, ഇ.ഡബ്ല്യു.എസ്.-10, ഒ.ബി.സി.-26, എസ്.സി.-15, എസ്.ടി.-7, പി.എച്ച്. സീറ്റുകൾ: ജനറൽ-2, ഒ.ബി.സി-1. ബി.ഡി.എസ്. ഓപ്പൺ, ജനറൽ സീറ്റുകൾ: അലിഗഢ് മുസ്ലിം-16, ബനാറസ് ഹിന്ദു-24, ജാമിയ മിലിയ-20. കല്പിത സർവകലാശാലകളിൽ എം.ബി.ബി.എസിന് 45 സ്ഥാപനങ്ങളിലായി 8074 സീറ്റും ബി.ഡി.എസിന് 32 സ്ഥാപനങ്ങളിലായി 3100 സീറ്റും ഉണ്ട്. NEET Counselling 5932 seats are available in all india quota, MCC Counselling