• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • ബിരുദ പ്രവേശനം; കമ്മ്യൂണിറ്റി ക്വാട്ട രണ്ടാംഘട്ട കൗൺസിലിങ്‌ kerala universities

ബിരുദ പ്രവേശനം; കമ്മ്യൂണിറ്റി ക്വാട്ട രണ്ടാംഘട്ട കൗൺസിലിങ്‌ kerala universities

  • kerala universities  എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട കൗൺസിലിങ്‌ നവംബർ 2 മുതൽ 6 വരെ നടത്തും. റാങ്ക് 31 മുതൽ 100 വരെയുള്ളവരാണ് ഹാജരാകേണ്ടത്. ഹാജരാകാത്തവർക്ക് വീണ്ടും അവസരം നൽകുന്നതല്ല. ഹാജരായിട്ടും സീറ്റുകൾ നികന്നതിനാൽ അഡ്മിഷൻ ലഭിക്കാതെ പോയവർക്ക് രണ്ടാംഘട്ട കൗൺസിലിങ്ങിൽ പങ്കെടുക്കാവുന്നതാണ്. അങ്ങനെയുള്ളവർ ഹാജരാകുന്ന പക്ഷം അവരെ പരിഗണിച്ചശേഷം മാത്രമായിരിക്കും റാങ്ക് 31 മുതൽ ഉള്ളവരെ പരിഗണിക്കുന്നത്. കോളേജുകളിലെ ഓരോ കോഴ്‌സുകളുടേയും കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലെ ഒഴിവുകളുടെ വിവരം വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഒന്നിൽ കൂടുതൽ കോളേജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ രക്ഷാകർത്താവിന്റെയോ പ്രതിനിധിയുടെയോ സഹായം ഉപയോഗപ്പെടുത്താം. അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ ഹാജരാക്കേണ്ടതാണ്. വിവരങ്ങൾക്ക് അഡ്മിഷൻ വെബ്‌സൈറ്റ് കാണുക. ബി.എ.മ്യൂസിക് ബിരുദംഒന്നാം വർഷ ബി.എ. മ്യൂസിക്കിന് ഒഴിവുള്ള സീറ്റുകളിലേക്ക്‌ പ്രവേശനം - എൻ.എസ്.എസ്., നീറമൺകര കോളേജിൽ നവംബർ 2 നും എസ്.എൻ.വനിതാ കോളേജ്, കൊല്ലം 3 നും വഴുതയ്ക്കാട് ഗവൺമെന്റ് വനിതാ കോളേജ്, വഴുതയ്ക്കാട് 4 നും നടത്തും.ബി.വോക് പ്രവേശനംസെന്റ്. മൈക്കിൾസ് കോളേജ്, ചേർത്തല, കെ.എസ്.എം.ഡി.ബി. കോളേജ്, ശാസ്താംകോട്ട എന്നിവിടങ്ങളിൽ പുതിയതായി അനുവദിച്ച ബി.വോക് കോഴ്‌സുകളിലേക്ക് കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 6. പ്രാക്ടിക്കൽയൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്‌, കാര്യവട്ടം 2018 സ്‌കീമിലെ മൂന്നാം സെമസ്റ്റർ റെഗുലർ ബി.ടെക്. പരീക്ഷയുടെ ഭാഗമായ പ്രാക്ടിക്കൽ പരീക്ഷകൾ, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങൾക്ക് നവംബർ 2 മുതലും ഇലക്‌ട്രോണിക്‌സ് ആൻഡ്‌ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിന് നവംബർ 3 മുതലും ആരംഭിക്കും.പരീക്ഷാഫലം 2020 ജൂലായിൽ നടത്തിയ എം.എ.ഫിലോസഫി, ഇസ്ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, (2018 - 2020 ബാച്ച്), 2019 ജൂണിൽ നടത്തിയ എം.എ. ഇസ്ലാമിക് ഹിസ്റ്ററി, ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, ഫിലോസഫി, ഹിന്ദി, ലാഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ, ഇക്കണോമിക്‌സ്, എം.കോം., എം.എസ്‌സി. ഫിസിക്സ്‌, അക്വാട്ടിക് ബയോളജി ആൻഡ്‌ ഫിഷറീസ്, (2017 - 2019 ബാച്ച്) (സി.എസ്.എസ്.) എന്നീ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ, ബി.എസ്‌സി. (2019 റെഗുലർ, 2018 ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016, 2017 സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി നവംബർ 13 വരെ അപേക്ഷിക്കാം. 2020 ജൂണിൽ നടത്തിയ ബി.എ. (ആന്വൽ സ്‌കീം) പാർട്ട് മൂന്ന് ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി മെയിൻ (ഓഫ്‌ലൈൻ & സപ്ലിമെന്ററി) സബ്‌സിഡിയറി ഫങ്‌ഷണൽ ഹിന്ദി, ഹിസ്റ്ററി ഓഫ് ഇന്ത്യ, സംസ്‌കൃതം പരീക്ഷകളുടെ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്‌.
  •  

    Manglish Transcribe ↓


  • kerala universities  eydadu kolejukalile kammyoonitti kvaatta seettukalilekkulla randaamghatta kaunsilingu navambar 2 muthal 6 vare nadatthum. Raanku 31 muthal 100 vareyullavaraanu haajaraakendathu. Haajaraakaatthavarkku veendum avasaram nalkunnathalla. Haajaraayittum seettukal nikannathinaal admishan labhikkaathe poyavarkku randaamghatta kaunsilingil pankedukkaavunnathaanu. Anganeyullavar haajaraakunna paksham avare pariganicchashesham maathramaayirikkum raanku 31 muthal ullavare pariganikkunnathu. Kolejukalile oro kozhsukaludeyum kammyoonitti kvaatta seettukalile ozhivukalude vivaram vebsyttil nalkiyittundu. Onnil kooduthal kolejukalude raanku listtil ulppettavarkku kaunsilingil pankedukkaan rakshaakartthaavinteyo prathinidhiyudeyo sahaayam upayogappedutthaam. Admishanu haajaraakunnavar ellaa sarttiphikkattukaludeyum asal haajaraakkendathaanu. Vivarangalkku admishan vebsyttu kaanuka. Bi. E. Myoosiku birudamonnaam varsha bi. E. Myoosikkinu ozhivulla seettukalilekku praveshanam - en. Esu. Esu., neeramankara kolejil navambar 2 num esu. En. Vanithaa koleju, kollam 3 num vazhuthaykkaadu gavanmentu vanithaa koleju, vazhuthaykkaadu 4 num nadatthum. Bi. Voku praveshanamsentu. Mykkilsu koleju, chertthala, ke. Esu. Em. Di. Bi. Koleju, shaasthaamkotta ennividangalil puthiyathaayi anuvadiccha bi. Voku kozhsukalilekku kammyoonitti kvaatta praveshanam aarambhicchu. Apeksha samarppikkaanulla avasaana theeyathi navambar 6. Praakdikkalyoonivezhsitti koleju ophu enjineeyaringu, kaaryavattam 2018 skeemile moonnaam semasttar regular bi. Deku. Pareekshayude bhaagamaaya praakdikkal pareekshakal, kampyoottar sayansu, inpharmeshan deknolaji vibhaagangalkku navambar 2 muthalum ilakdreaaniksu aandu kammyoonikkeshansu vibhaagatthinu navambar 3 muthalum aarambhikkum. Pareekshaaphalam 2020 joolaayil nadatthiya em. E. Philosaphi, islaamiku histtari, histtari, (2018 - 2020 baacchu), 2019 joonil nadatthiya em. E. Islaamiku histtari, histtari, limgvisttiksu, philosaphi, hindi, laagveju aandu littarecchar, ikkanomiksu, em. Kom., em. Esi. Phisiksu, akvaattiku bayolaji aandu phishareesu, (2017 - 2019 baacchu) (si. Esu. Esu.) ennee pareekshaaphalangal prasiddheekaricchu. 2019 navambaril nadanna onnaam semasttar si. Bi. Si. Esu. Bi. E, bi. Esi. (2019 regular, 2018 improovmentu, 2014, 2015, 2016, 2017 saplimentari) pareekshaaphalam vebsyttil labhyamaanu. Punarmoolya nirnayatthinum sookshmaparishodhanaykkum onlynaayi navambar 13 vare apekshikkaam. 2020 joonil nadatthiya bi. E. (aanval skeem) paarttu moonnu imgleeshu, histtari, soshyeaalaji meyin (ophlyn & saplimentari) sabsidiyari phangshanal hindi, histtari ophu inthya, samskrutham pareekshakalude phalam vebsyttil labhyamaanu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution