ഇഗ്നോ ഓപ്പണ്‍മാറ്റ്; ഫലം പ്രസിദ്ധീകരിച്ച് എന്‍.ടി.എ
ഇഗ്നോ ഓപ്പണ്‍മാറ്റ്; ഫലം പ്രസിദ്ധീകരിച്ച് എന്‍.ടി.എ
ന്യൂഡൽഹി: ഇഗ്നോ ഓപ്പൺമാറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ). ignou.ac.in എന്ന വെബ്സൈറ്റിൽ എന്റോൾമെന്റ് നമ്പർ നൽകിയോ nta.ac.in വഴി ആപ്ലിക്കേഷൻ നമ്പരും ജനനത്തീയതിയും നൽകിയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാം. സെപ്റ്റംബർ 15-ന് നടത്തിയ പരീക്ഷയുടെ ഫലമാണിപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബർ നാലിന് നടത്തിയ പി.എച്ച്.ഡി പരീക്ഷയുടെ സ്കോർ കാർഡും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓപ്പൺമാറ്റിൽ ലഭിച്ച സ്കോറുപയോഗിച്ച് മാനേജ്മെന്റ് കോഴ്സുകൾക്ക് പ്രവേശനം നേടാം. മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനായി ഇഗ്നോയുടെ പ്രാദേശിക കേന്ദ്രത്തിലെത്തി വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കായി ignou.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. NTA released ignou OPENMAT exam result