• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • October
  • ->
  • നീറ്റ് സ്‌കോര്‍ കാര്‍ഡ്; ഓവറോള്‍ റാങ്കും കാറ്റഗറി റാങ്കും

നീറ്റ് സ്‌കോര്‍ കാര്‍ഡ്; ഓവറോള്‍ റാങ്കും കാറ്റഗറി റാങ്കും

  • എന്റെ നീറ്റ് സ്കോർ കാർഡിൽ ഓവറോൾ റാങ്കും കാറ്റഗറി റാങ്കും കാണുന്നുണ്ട്. ഞാൻ ജനറൽവിഭാഗത്തിലാണ്. ഓൾ ഇന്ത്യ റാങ്ക്, ഓവറോൾ റാങ്ക്, കാറ്റഗറി റാങ്ക് എന്നിവ എന്താണ് ? കാറ്റഗറി റാങ്ക് ആണോ അമ്പതാം പെർസന്റൈൽ സ്കോർ നിർണയിക്കുന്നത്?- ശ്രീലക്ഷ്മി, കൊല്ലം  നീറ്റ് യു.ജി. 2020 അഭിമുഖീകരിച്ച് യോഗ്യത നേടിയ മൊത്തം പരീക്ഷാർഥികളെയും പരിഗണിക്കുമ്പോഴുള്ള നിങ്ങളുടെ സ്ഥാനമാണ് നീറ്റ് ഓൾ ഇന്ത്യാ റാങ്ക്, ഓവറോൾ റാങ്ക് എന്നിവ.  നിങ്ങളെക്കാൾ ഉയർന്ന റാങ്കുള്ളവരിൽ ജനറൽവിഭാഗക്കാരും സംവരണ ആനുകൂല്യമുള്ളവരും ഉണ്ടാകും. അവരിൽ, നിങ്ങളുൾപ്പെടുന്ന ജനറൽ (അൺ റിസർവ്ഡ് - യു.ആർ.) വിഭാഗത്തിലുള്ളവരെമാത്രം പരിഗണിക്കുമ്പോൾ അവരിൽ നിങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതാണ് കാറ്റഗറി റാങ്ക്. ഇത് കണക്കാക്കുമ്പോൾ നിങ്ങളെക്കാൾ ഉയർന്ന റാങ്കുള്ള യു.ആർ. ഇതരവിഭാഗക്കാരെ പരിഗണിക്കുന്നതല്ല.  പരീക്ഷാർഥിയുടെ കാറ്റഗറിക്കനുസരിച്ചാണ് നീറ്റ് യോഗ്യതയ്ക്കായി നേടേണ്ട മാർക്ക് നിർണയിക്കപ്പെടുന്നത്. ജനറൽ, ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് യോഗ്യത നേടാൻ, അമ്പതാം പെർസന്റൈൽ സ്കോർ ആണ് വേണ്ടത്. ഏതു സ്കോറിനു തുല്യമോ മുകളിലോ ആണ് പരീക്ഷയിൽ മുന്നിലെത്തിയ 50 ശതമാനംപേരുടെയും സ്കോർ വന്നിരിക്കുന്നത് ആ സ്കോറിനെയാണ് അമ്പതാം പെർസന്റൈൽ സ്കോർ എന്നുപറയുന്നത്. അവരിൽനിന്ന് യു.ആർ. വിഭാഗക്കാരെമാത്രം പരിഗണിച്ചാണ് യു.ആർ. വിഭാഗക്കാരുടെ കാറ്റഗറി റാങ്ക് കണ്ടെത്തുന്നത്.  മറ്റ് സംവരണവിഭാഗക്കാരുടെ കാര്യത്തിലും വ്യവസ്ഥപ്രകാരമുള്ള കട്ട് ഓഫ് സ്കോർ കണ്ടെത്തിയശേഷം ഇതേ തത്ത്വം ഉപയോഗിച്ചാണ് അവരുടെയും കാറ്റഗറി റാങ്ക് നിർണയിക്കുന്നത്.  ആസ്ക് എക്സ്പേർട്ടിലേക്ക് ചോദ്യങ്ങളയ്ക്കാൻ: https://english..com/education/help-desk/ask-expert   NEET Score card details, difference between overall rank and category rank, Ask expert
  •  

    Manglish Transcribe ↓


  • ente neettu skor kaardil ovarol raankum kaattagari raankum kaanunnundu. Njaan janaralvibhaagatthilaanu. Ol inthya raanku, ovarol raanku, kaattagari raanku enniva enthaanu ? Kaattagari raanku aano ampathaam persantyl skor nirnayikkunnath?- shreelakshmi, kollam  neettu yu. Ji. 2020 abhimukheekaricchu yogyatha nediya mottham pareekshaarthikaleyum pariganikkumpozhulla ningalude sthaanamaanu neettu ol inthyaa raanku, ovarol raanku enniva.  ningalekkaal uyarnna raankullavaril janaralvibhaagakkaarum samvarana aanukoolyamullavarum undaakum. Avaril, ningalulppedunna janaral (an risarvdu - yu. Aar.) vibhaagatthilullavaremaathram pariganikkumpol avaril ningalude sthaanam soochippikkunnathaanu kaattagari raanku. Ithu kanakkaakkumpol ningalekkaal uyarnna raankulla yu. Aar. Itharavibhaagakkaare pariganikkunnathalla.  pareekshaarthiyude kaattagarikkanusaricchaanu neettu yogyathaykkaayi nedenda maarkku nirnayikkappedunnathu. Janaral, i. Dablyu. Esu. Vibhaagakkaarkku yogyatha nedaan, ampathaam persantyl skor aanu vendathu. Ethu skorinu thulyamo mukalilo aanu pareekshayil munniletthiya 50 shathamaanamperudeyum skor vannirikkunnathu aa skorineyaanu ampathaam persantyl skor ennuparayunnathu. Avarilninnu yu. Aar. Vibhaagakkaaremaathram pariganicchaanu yu. Aar. Vibhaagakkaarude kaattagari raanku kandetthunnathu.  mattu samvaranavibhaagakkaarude kaaryatthilum vyavasthaprakaaramulla kattu ophu skor kandetthiyashesham ithe thatthvam upayogicchaanu avarudeyum kaattagari raanku nirnayikkunnathu.  aasku eksperttilekku chodyangalaykkaan: https://english.. Com/education/help-desk/ask-expert   neet score card details, difference between overall rank and category rank, ask expert
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution