* ഇന്ത്യയുടെ വനിതാതാരം അപൂർവിചന്ദേല സ്വീഡിഷ് കപ്പ് ഗ്രാൻപ്രീ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മികച്ച ഷൂട്ടറായി.
* ഒരു ലോക റെക്കോഡടക്കം രണ്ട് സ്വർണം നേടിയാണ് അപൂർവി മികച്ച താരമായത്.
ജീതു റായിക്ക് സ്വർണം
* ബാങ്കോക്കിൽ 2016-ൽ നടന്ന ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യൻ താരം ജീതു റായ്സ്വർണം നേടി.
* 50 മീറ്റർ പിസ്റ്റൾ ഇനത്തിൽ മുൻ ലോകചാമ്പ്യനും ഒളിമ്പിക്സ് മെഡൽ ജേതാവുമായ ചൈനയുടെ പാങ് വേയിയെ കീഴടക്കിയാണ് ജീതു സ്വർണമണിഞ്ഞത്.
*
191.8 പോയൻറാണ് ഇന്ത്യൻ താരം നേടിയത്.
ഇറാനി കപ്പ് റെസ്സ് ഓഫ് ഇന്ത്യക്ക്
* ഇറാനി ക്രിക്കറ്റ്കപ്പ് കിരീടം റെസ്റ്റ് ഓഫ് ഇന്ത്യനേടി.
* അവസാന മത്സരത്തിൽ മുംബൈയെ നാലു വിക്കറ്റിന് പരാജയപ്പെടുത്തി.
അന്ധരുടെഏഷ്യാകപ്പ് ഇന്ത്യക്ക്
* അന്ധരുടെ പ്രഥമ ഏഷ്യാകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നേടി
* കൊച്ചിയിൽ നടന്ന ഫൈനലിൽ പാകിസ്താനെ 45 റൺസിനാണ് ടീം ഇന്ത്യ തോല്പിച്ചത്.
നർസിങ്ങ് യാദവിന് നാലുവർഷത്തെ വിലക്ക്
* ഉത്തേജകമരുന്ന് ഉപയോഗിച്ചന്ന കടത്തലിനെത്തുടർന്ന്ഇന്ത്യൻ ഗുസ്തി താരംനർസിങ്ങ് യാദവിനെ രാജ്യാന്തര കായിക കോടതി നാലുവർഷംവിലക്ക് ഏർപ്പെടുത്തി .
* 74കിലോഗ്രാം ഫ്രീസ്റൈറ്റൽ ഗുസ്തിയിൽ ഒളിമ്പിക്സിൽമത്സരിക്കാനിരിക്കുന്നതിനിരിടെയായിരുന്നു കോടതിയുടെവിലക്ക്നിലവന്നത്.
* ഉത്തേജകമരുന്ന്ബോധപൂർവംഉപയോഗിച്ചത് ല്ലെന്ന നർസിങ്ങിന്റെവാദം പരിഗണിച്ച് ദേശീയ വിരുദ്ധസമിതിയായ നാഡ (National Antidoping Agency of India-NADA)നർസിങ്ങിനെകുറ്റവിമുക്തനാക്കിയിരുന്നു.
* എന്നാൽ നാഡയുടെ തീരുമാനത്തിനെതിരെവാഡ(World AntidopingAgency)രാജ്യാന്തര കായിക കോടതിയെ(Court Arbitration for Sport)സമീപിക്കുകയായിരുന്നു.
* ഇതിലാണ്നർസിങ്ങിനെവിലക്കിക്കൊണ്ടുള്ളവിധിയുണ്ടായിയത്
നീരജ്ന് ലോക റെക്കോഡ്
* അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ലോക റെക്കോഡിൽ ഇന്ത്യൻ താരം.
* ഹരിയാണക്കാരൻ നീരജ് ചോപ്രയാണ്
86.48 ദൂരത്തേക്ക് ജാവലിൻ പായിച്ച് പുതിയ ദൂരവും റെക്കോഡും സ്വന്തമാക്കിയത്.
* പോളണ്ടിൽ നടന്ന മീറ്റിലാണ് നീരജിന്റെ അത്ഭുത പ്രകടനം.
* കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ സ്വർണം നേടിയ ദക്ഷിണാഫ്രിക്കയുടെ യോഹാൻ ഗ്രോബ്ലോറോക്കൾ(
80.56)ആറ് മീറ്റർ ദൂരമാണ്നീരജ് എറിഞ്ഞത്
പ്രൊ കബഡി ലീഗിൽ പട്ന
* പ്രൊ കബഡി ലീഗിൽ പട്ന പേറേറ്റസ് കിരീടം നിലനിർത്തി.
* ഹൈദരാബാദിൽ ജൂലൈ 31 ന് നടന്ന ഫൈനലിൽ ജയ് പൂർ പിങ്ക് പാന്തേഴ്‌സിനെയാണ് പരാജയപ്പെടുത്തിയത്.
* രണ്ടാം തവണയാണ് പട്ന ഈ കിരീടം നേടുന്നത് .
യോഗേശ്വറിന് ലണ്ടനിൽ വെള്ളി
* 2012 ലണ്ടൻ ഒളിമ്പിക്സിൽ ഗുസ്തിയിൽ യോഗേശ്വർ ദത്ത് നേടിയ വെങ്കലം വെള്ളിയായി.
* വെള്ളി നേടിയ റഷ്യയുടെ ബേസിക് കുദുക്കോവ് മരുന്നടിച്ചതായി തെളിഞ്ഞതോടെയാണിത് .
* 65 കിലോഗ്രാം വിഭാഗത്തിലാണ് യോഗേശ്വർ മത്സരിച്ചത് .
2016 -ലെ കായിക അവാർഡുകൾ
ഖേൽ രത്ന
* പി.വി. സിന്ധു (ബാഡ്മിൻറൺ),
* സാക്ഷി മാലിക് (ഗുസ്ലി),
* ദീപ കർമാർക്കർ (ജിംനാസ്റ്റിക്സ്)
* ജീത്തു റായ് (ഷട്ടിങ്)
ദ്രോണാചാര്യ
* എസ്. പ്രദീപ് കുമാർ (നീന്തൽ പരിശീലകൻ- മലയാളി),
* നാഗപുരി രമേഷ്(അത്ലറ്റിക് സ്),
* സാഗർ മൽ ദയാൽ(ബോക്സിങ്),
* രാജകുമാർ ശർമ(ക്രിക്കറ്റ്),
* ബിശ്വേശ്വർ നന്തി(ജിംനാസ്റ്റിക്സ്),
* മഹാബിർ സിങ്(റസ്റ്റല്ലിങ്)
അർജുന
* രജത് ചൗഹാൻ (അനെയ്ത്),
* ലളിത ബാബർ (അതല്ലറ്റിക്സ്),
* സൗരവ് കോത്തോരി (ബില്യാർഡ്സ്),
* ശിവ്ഥാപ്പ (ബോക്സിങ്),
* അജിൻക്യാരഹാനെ (ക്രിക്കറ്റ്),
* സുബ്രതോപാൽ (ഫുട്ബോൾ),
* വി.ആർ.രഘുനാഥ്, റാണി (ഹോക്കി),
* ഗുർപ്രീത്സിങ്, അപൂർവിചന്ദേല (ഷട്ടിങ്),
* സൗമ്യജിത്ത് ഘോഷ് (ടേബിൾടെന്നീസ്),
* അമിത് കുമാർ, വിനേഷ് ഫോഗട്ട് (ഗുസ്ലി),
* സന്ദീപ്സിങ് മാൻ (പാര-അത്ലറ്റിക്സ്),
* വീരേന്ദർ സിങ് (ഗുസ്തി-ബധിരൻ)