• Home
  • ->
  • kerala psc
  • ->
  • current affairs
  • ->
  • 2020
  • ->
  • November
  • ->
  • പരീക്ഷാകേന്ദ്രത്തില്‍ ആശയക്കുഴപ്പം; സാമൂഹിക അകലം കാറ്റില്‍പ്പറന്നു

പരീക്ഷാകേന്ദ്രത്തില്‍ ആശയക്കുഴപ്പം; സാമൂഹിക അകലം കാറ്റില്‍പ്പറന്നു

  • കോഴിക്കോട്: സർവകലാശാലാ പരീക്ഷാകേന്ദ്രത്തിൽ മുന്നൊരുക്കങ്ങളും വേണ്ടത്ര സജ്ജീകരണങ്ങളും ഒരുക്കാതിരുന്നത് ആശയക്കുഴപ്പത്തിനിടയാക്കി. പരീക്ഷയെഴുതാനാവുമോ എന്ന ആശങ്കയിൽ വിദ്യാർഥികൾ തിങ്ങിക്കൂടിയപ്പോൾ സാമൂഹിക അകലം പാലിക്കൽ കാറ്റിൽപ്പറന്നു.  കാലിക്കറ്റ് സർവകലാശാലയുടെ ബി.എ., ബി.എസ്സി. നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് മലബാർക്രിസ്ത്യൻ കോളേജിൽ പരീക്ഷയ്ക്കെത്തിയ ഇരുന്നൂറോളം കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്.  സർവകലാശാലാ വിദ്യാർഥികൾക്ക് ഇവിടെ സെന്റർ അനുവദിക്കുകയും ചോദ്യക്കടലാസ് ഇങ്ങോട്ട് അയയ്ക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇ-മെയിൽ മുഖേന കോളേജ് അധികൃതരെയും ചീഫ് എക്സാമിനറെയും അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അവസാനനിമിഷം സെന്റർ അനുവദിച്ചുകിട്ടിയവർക്ക് പരീക്ഷ എഴുതാനാവുമോ എന്ന അനിശ്ചിതത്വമുയർന്നതാണ് പ്രശ്നമായത്.  പരീക്ഷതുടങ്ങി അരമണിക്കൂർ കഴിഞ്ഞാണ് ഇവരെ ഹാളിൽ പ്രവേശിപ്പിച്ചത്. ഈ അരമണിക്കൂർ കുട്ടികളും രക്ഷിതാക്കളും ആശങ്കയുടെ മുൾമുനയിലായി. പരിഭ്രമത്തിലായ വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെട്ടപ്പോൾ ക്രിസ്ത്യൻ കോളേജ് സെന്ററിൽത്തന്നെ പരീക്ഷയെഴുതാനാണ് നിർദേശം ലഭിച്ചത്.  അവസാനനിമിഷം പരീക്ഷാകേന്ദ്രത്തിൽ മാറ്റംവരുത്തി കൂടുതൽ കുട്ടികളെത്തിയതാണ് പ്രശ്നത്തിന് കാരണമെന്ന് പ്രിൻസിപ്പൽ ഗോഡ്വിൻ സാംരാജ് പറഞ്ഞു. പിന്നീട് ഈ വിദ്യാർഥികൾക്ക് അരമണിക്കൂർ വൈകി പരീക്ഷ ആരംഭിക്കുകയും എഴുതിത്തീർക്കാൻ അരമണിക്കൂർ അധികസമയം നൽകുകയും ചെയ്തു.   No social distancing norms were followed by students because of confusion, Calicut university
  •  

    Manglish Transcribe ↓


  • kozhikkod: sarvakalaashaalaa pareekshaakendratthil munnorukkangalum vendathra sajjeekaranangalum orukkaathirunnathu aashayakkuzhappatthinidayaakki. Pareekshayezhuthaanaavumo enna aashankayil vidyaarthikal thingikkoodiyappol saamoohika akalam paalikkal kaattilpparannu.  kaalikkattu sarvakalaashaalayude bi. E., bi. Esi. Naalaam semasttar pareekshaykku malabaarkristhyan kolejil pareekshaykketthiya irunnoorolam kuttikalkkaanu duranubhavamundaayathu.  sarvakalaashaalaa vidyaarthikalkku ivide sentar anuvadikkukayum chodyakkadalaasu ingottu ayaykkukayum cheythirunnu. Ikkaaryam i-meyil mukhena koleju adhikruthareyum cheephu eksaaminareyum ariyikkukayum cheythirunnu. Ennaal, avasaananimisham sentar anuvadicchukittiyavarkku pareeksha ezhuthaanaavumo enna anishchithathvamuyarnnathaanu prashnamaayathu.  pareekshathudangi aramanikkoor kazhinjaanu ivare haalil praveshippicchathu. Ee aramanikkoor kuttikalum rakshithaakkalum aashankayude mulmunayilaayi. Paribhramatthilaaya vidyaarthikal sarvakalaashaalayumaayi bandhappettappol kristhyan koleju sentariltthanne pareekshayezhuthaanaanu nirdesham labhicchathu.  avasaananimisham pareekshaakendratthil maattamvarutthi kooduthal kuttikaletthiyathaanu prashnatthinu kaaranamennu prinsippal godvin saamraaju paranju. Pinneedu ee vidyaarthikalkku aramanikkoor vyki pareeksha aarambhikkukayum ezhuthittheerkkaan aramanikkoor adhikasamayam nalkukayum cheythu.   no social distancing norms were followed by students because of confusion, calicut university
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution