• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എസ്.ബി.ഐ.യില്‍ 2000 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍

എസ്.ബി.ഐ.യില്‍ 2000 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍

  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ - CRPD/PO/2020-21/12. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഡിസംബർ 31, 2021 ജനുവരി രണ്ട്, നാല്, അഞ്ച് തീയതികളിലായാണ് പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 2021 ജനുവരി 29-ന് നടക്കും. ഫലം 2021 മാർച്ച് അവസാനവാരം പ്രസിദ്ധീകരിക്കും.  തുടക്കത്തിൽ 27,620 രൂപയായിരിക്കും അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും. അവസാന വർഷ/സെമസ്റ്റർ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.  പ്രായപരിധി: 21-30 വയസ്സ്. 1990 ഏപ്രിൽ രണ്ടിനും 1999 ഏപ്രിൽ ഒന്നിനും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പിന്നാക്കവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയവർ, ക്രെഡിറ്റ് കാർഡ് തുക തിരിച്ചടയ്ക്കാത്തവർ, സിബിൽ റിപ്പോർട്ട് എതിരായിട്ടുള്ളവർ എന്നിവർ അപേക്ഷിക്കാൻ അർഹരല്ല. 750 രൂപയാണ് അപേക്ഷാ ഫീസ്.    പരീക്ഷ: പ്രിലിമിനറി, മെയിൻ പരീക്ഷകൾ ഓൺലൈനായാണ് നടത്തുക. പ്രിലിമിനറിക്ക് ആകെ 100 മാർക്കാണ്. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, റീസണിങ് എബിലിറ്റി എന്നിങ്ങനെ മൂന്നുഭാഗങ്ങളിലായാണ് പരീക്ഷ. ഓരോ ഭാഗത്തിനും 20 മിനിറ്റുവീതമാണുണ്ടാകുക. ആകെ സമയം ഒരു മണിക്കൂർ.  മെയിൻ പരീക്ഷയിൽ 200 മാർക്കിന്റെ ഒബ്ജക്ടീവ് ടെസ്റ്റും 50 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് ടെസ്റ്റുമാണുണ്ടാകുക. ഒബ്ജക്ടീവ് ടെസ്റ്റിന് മൂന്ന് മണിക്കൂറാണ് സമയം. റീസണിങ് ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റിയൂഡ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രെട്ടേഷൻ, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനസ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിങ്ങനെ നാലു ഭാഗങ്ങളിലായി 155 ചോദ്യങ്ങളാണുണ്ടാകുക. ഈ ടെസ്റ്റ് കഴിഞ്ഞയുടൻതന്നെ ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ് കംപ്യൂട്ടറിൽ തന്നെയെഴുതണം. 30 മിനിറ്റാണ് സമയം. ഇംഗ്ലീഷ് ഭാഷയിൽ ലെറ്റർ റൈറ്റിങ്ങും എസ്സേയുമാണ് ചോദ്യമായുണ്ടാകുക.  മെയിൻ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒന്നുകിൽ 50 മാർക്കിനുള്ള അഭിമുഖമോ അല്ലെങ്കിൽ 30 മാർക്കിന്റെ അഭിമുഖവും 20 മാർക്കിന്റെ ഗ്രൂപ്പ് ഡിസ്കഷനും ചേർന്നോ ഉണ്ടാകും.  അപേക്ഷ  അപേക്ഷ ഓൺലൈനായാണ് അയക്കേണ്ടത്. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളാണുള്ളത്. മെയിൻ പരീക്ഷയ്ക്ക് കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ അയക്കാനും വിശദവിവരങ്ങൾക്കും bank.sbi/careers, www.sbi.co.in/careers എന്നിവ കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 4.     2000 probationary officer vacancy in SBI, apply till december 4
  •  

    Manglish Transcribe ↓


  • sttettu baanku ophu inthya preaabeshanari opheesar thasthikayilekku apeksha kshanicchu. 2000 ozhivundu. Vijnjaapana nampar - crpd/po/2020-21/12. Birudadhaarikalkku apekshikkaam. Disambar 31, 2021 januvari randu, naalu, anchu theeyathikalilaayaanu priliminari pareeksha. Meyin pareeksha 2021 januvari 29-nu nadakkum. Phalam 2021 maarcchu avasaanavaaram prasiddheekarikkum.  thudakkatthil 27,620 roopayaayirikkum adisthaana shampalam. Mattu aanukoolyangalumundaakum. Avasaana varsha/semasttar pareekshayezhuthunnavarkkum phalam kaatthirikkunnavarkkum nibandhanakalode pareekshayezhuthaam. Chaarttedu akkaundantu yogyathayullavarkkum apekshikkaavunnathaanu.  praayaparidhi: 21-30 vayasu. 1990 epril randinum 1999 epril onninum idayil (randu theeyathikalum ulppede) janicchavaraayirikkanam. Pinnaakkavibhaagakkaarkku niyamaanusrutha ilavu. Vaaypa kruthyamaayi thiricchadaykkunnathil veezhchavarutthiyavar, kredittu kaardu thuka thiricchadaykkaatthavar, sibil ripporttu ethiraayittullavar ennivar apekshikkaan arharalla. 750 roopayaanu apekshaa pheesu.    pareeksha: priliminari, meyin pareekshakal onlynaayaanu nadatthuka. Priliminarikku aake 100 maarkkaanu. Imgleeshu laamgveju, kvaandittetteevu aapttittiyoodu, reesaningu ebilitti enningane moonnubhaagangalilaayaanu pareeksha. Oro bhaagatthinum 20 minittuveethamaanundaakuka. Aake samayam oru manikkoor.  meyin pareekshayil 200 maarkkinte objakdeevu desttum 50 maarkkinte diskriptteevu desttumaanundaakuka. Objakdeevu desttinu moonnu manikkooraanu samayam. Reesaningu aandu kampyoottar aapttittiyoodu, detta anaalisisu aandu intarpretteshan, janaral/ikkonami/baankingu aveyarnasu, imgleeshu laamgveju enningane naalu bhaagangalilaayi 155 chodyangalaanundaakuka. Ee desttu kazhinjayudanthanne diskriptteevu desttu kampyoottaril thanneyezhuthanam. 30 minittaanu samayam. Imgleeshu bhaashayil lettar ryttingum eseyumaanu chodyamaayundaakuka.  meyin pareekshayil thiranjedukkappedunnavarkku onnukil 50 maarkkinulla abhimukhamo allenkil 30 maarkkinte abhimukhavum 20 maarkkinte grooppu diskashanum chernno undaakum.  apeksha  apeksha onlynaayaanu ayakkendathu. Priliminari pareekshaykku keralatthil aalappuzha, kannoor, kocchi, kollam, kottayam, kozhikkodu, malappuram, paalakkaadu, thrushoor, thiruvananthapuram ennee kendrangalaanullathu. Meyin pareekshaykku kocchiyum thiruvananthapuravum pareekshaakendrangalaanu. Apeksha ayakkaanum vishadavivarangalkkum bank. Sbi/careers, www. Sbi. Co. In/careers enniva kaanuka. Apeksha sveekarikkunna avasaana theeyathi: disambar 4.     2000 probationary officer vacancy in sbi, apply till december 4
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution