തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകൾ എം.ബി.ബി.എസ്. പ്രവേശനത്തിന് വാർഷികഫീസായി 22 ലക്ഷം രൂപവരെ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഫീസ് വർധനയ്ക്ക് ഇടയാക്കിയേക്കാവുന്ന ഹൈക്കോടതിവിധി ചോദ്യംചെയ്യാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. കോളേജുകൾ ആവശ്യപ്പെടുന്ന ഫീസ് അംഗീകരിച്ചാൽ സ്വാശ്രയ കോളേജുകളിലെ മെഡിക്കൽ പഠനം വിദ്യാർഥികൾക്ക് താങ്ങാവുന്നതിനുമപ്പുറമാകും. ഫീസ്നിർണയ സമിതി നിശ്ചയിച്ച ഫീസ് പുനഃപരിശോധിക്കാനും കോളേജുകൾ ആവശ്യപ്പെടുന്ന പരമാവധി ഫീസ് നൽകേണ്ടിവരുമെന്ന് വിദ്യാർഥികളെ അറിയിക്കാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതനുസരിച്ച് പ്രവേശനപരീക്ഷാ കമ്മിഷണർ കഴിഞ്ഞദിവസം വിജ്ഞാപനമിറക്കി. ഹൈക്കോടതിവിധിക്കെതിരേയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഫീസ് നിർണയ സമിതി 6.32 ലക്ഷം മുതൽ 7.65 ലക്ഷം വരെയാണ് ഫീസ് നിശ്ചയിച്ചിരുന്നത്. Government of kerala to approach supreme court of India with regard to private medical college fee hike
Manglish Transcribe ↓
thiruvananthapuram: svaashraya medikkal kolejukal em. Bi. Bi. Esu. Praveshanatthinu vaarshikapheesaayi 22 laksham roopavare aavashyappedunna saahacharyatthil sarkkaar supreemkodathiye sameepikkaanorungunnu. pheesu vardhanaykku idayaakkiyekkaavunna hykkodathividhi chodyamcheyyaanaanu aarogyavakuppu aalochikkunnathu. kolejukal aavashyappedunna pheesu amgeekaricchaal svaashraya kolejukalile medikkal padtanam vidyaarthikalkku thaangaavunnathinumappuramaakum. Pheesnirnaya samithi nishchayiccha pheesu punaparishodhikkaanum kolejukal aavashyappedunna paramaavadhi pheesu nalkendivarumennu vidyaarthikale ariyikkaanum hykkodathi nirdeshicchirunnu. ithanusaricchu praveshanapareekshaa kammishanar kazhinjadivasam vijnjaapanamirakki. Hykkodathividhikkethireyaanu sarkkaar supreemkodathiye sameepikkunnathu. pheesu nirnaya samithi 6. 32 laksham muthal 7. 65 laksham vareyaanu pheesu nishchayicchirunnathu. government of kerala to approach supreme court of india with regard to private medical college fee hike