കാലിക്കറ്റിലെ പഠനവകുപ്പുകളിൽ പി.ജി. പ്രവേശനം calicut universities
കാലിക്കറ്റിലെ പഠനവകുപ്പുകളിൽ പി.ജി. പ്രവേശനം calicut universities
calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കംപ്യൂട്ടർ സയൻസ് പഠനവകുപ്പിൽ ഒന്നാംസെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് കോഴ്സിലേക്കുള്ള പ്രവേശനം 20-ന് തുടങ്ങും. രജിസ്റ്റർചെയ്ത ഇ-മെയിൽ വിലാസത്തിൽ അറിയിപ്പ് ലഭിച്ചവർ അസ്സൽ രേഖകൾ സഹിതം പഠനവകുപ്പിൽ ഹാജരാകണം.ചരിത്രപഠന വകുപ്പിലെ ഒന്നാംസെമസ്റ്റർ എം.എ. പ്രവേശന ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭിമുഖം ചരിത്ര പഠനവകുപ്പിൽ 20-ന് 10 മണിക്കും ചാൻസ് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ അഭിമുഖം 23-ന് രാവിലെ 10 മണിക്കും നടത്തും.വനിതാ പഠനവകുപ്പിൽ എം.എ.യ്ക്ക് 19-ന് പ്രവേശനം നടക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ 10 മണിക്കും വെയ്റ്റിങ് ലിസ്റ്റിൽ ആദ്യ 50 റാങ്കിൽ ഉൾപ്പെട്ടവർ ഉച്ചയ്ക്ക് രണ്ടുമണിക്കും അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാകണം.തൃശ്ശൂർ അരണാട്ടുകരയിലുള്ള ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ എം.എ. പ്രവേശനത്തിന് അർഹരായവരുടെ വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ജനറൽ വിഭാഗത്തിൽ അർഹരായവർ 20-ന് 10.30-നും സംവരണ വിഭാഗത്തിൽനിന്ന് അർഹരായവർ രണ്ടുമണിക്കും നേരിട്ടെത്തി പ്രവേശനം നേടണം.