• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • ഒന്നാം വർഷ ബിരുദം: കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം kerala universities

ഒന്നാം വർഷ ബിരുദം: കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം kerala universities

  • kerala universities  എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള മൂന്നാം ഘട്ട കൗൺസിലിങ് നവംബർ 23 മുതൽ 25 വരെ നടത്തും. കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട റാങ്ക് 101 മുതൽ 200 വരെയുള്ളവർ ഈ ഘട്ടത്തിൽ കൗൺസിലിങ്ങിനായി ഹാജരാകണം. ആദ്യ 2 ഘട്ട കൗൺസിലിങ്ങുകളിൽ കോളേജിൽ ഹാജരാകാത്തവർക്ക് വീണ്ടും അവസരം നൽകില്ല. എന്നാൽ ആദ്യ 2 ഘട്ടങ്ങളിൽ കോളേജിൽ ഹാജരായിട്ടും പ്രവേശനം ലഭിക്കാത്തവർക്ക് മൂന്നാം ഘട്ട കൗൺസിലിങ്ങിൽ സീറ്റ് ഒഴിവ് ഉണ്ടെങ്കിൽ പങ്കെടുക്കാം. അങ്ങനെയുള്ളവർ ഹാജരായാൽ അവരെ പരിഗണിച്ച ശേഷം മാത്രമാകും റാങ്ക് 101 മുതൽ ഉള്ളവരെ പരിഗണിക്കുക.അഡ്മിഷന് ഹാജരാകുന്നവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസൽ ഹാജരാക്കണം. പ്രതിനിധി ഹാജരാകുന്ന കോളേജിലാണ് അഡ്മിഷൻ ലഭിക്കുന്നതെങ്കിൽ പ്രിൻസിപ്പൽ അനുവദിക്കുന്ന സമയത്തിനുള്ളിൽ വിദ്യാർഥി നേരിട്ടെത്തി അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പ്രവേശന നടപടികൾ പൂർത്തിയാക്കണം. വിശദവിവരങ്ങൾ പ്രവേശന വെബ്‌സൈറ്റിലുണ്ട്.സൂക്ഷ്മപരിശോധന 2019 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ.സി.ബി.സി.എസ്. പരീക്ഷയുടെയും 2019 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബി.എ. സി.ബി.സി.എസ്. പരീക്ഷയുടെയും സൂക്ഷ്മപരിശോധനയ്ക്ക് ഹാജരാകാത്ത വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി നവംബർ 25 ന് ബി.എ. റീവാല്യുവേഷൻ (ഇ.ജെ) സെക്ഷനിൽ ഹാജരാകണം.ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ്   സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആൻഡ്‌ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് നടത്തുന്ന ഒരുവർഷ ’ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് കോഴ്‌സിന് അപേക്ഷിക്കാം. ഐച്ഛികവിഷയത്തിൽ 50 ശതമാനം മാർക്കോടുകൂടിയുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 9207639544, 9349439544.സീറ്റ് ഒഴിവ്കേരള സർവകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എം.എ. മലയാളം, കേരളപഠനം, മീഡിയപഠനം, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗ്വിസ്റ്റിക്‌സ്, ഫിലോസഫി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, അറബിക്, മ്യൂസിക്, സംസ്‌കൃതം, ജർമൻ, റഷ്യൻ, എം.എസ്‌സി. ഡെമോഗ്രഫി, ആക്‌ച്ചൂറിയൽ സയൻസ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, കംപ്യൂട്ടേഷണൽ ബയോളജി, ടാറ്റ സയൻസ്, കംപ്യൂട്ടർ സയൻസ്, എം.ടെക് കംപ്യൂട്ടർ സയൻസ്, എം.എഡ്. എന്നീ പ്രോഗ്രാമുകൾക്ക് 2020-22 ബാച്ച് അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 20 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.പരീക്ഷാഫലംജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എൽഎൽ.എം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 28 ന് മുൻപ് സർവകലാശാല ഓഫീസിൽ ഓഫ്‌ലൈനായി സമർപ്പിക്കണം.2019 ജൂണിൽ നടത്തിയ എം.എൽ.ഐ.എസ്.സി., എം.എ. ജർമൻ ലാംഗ്വേജ് 2017 - 2019 ബാച്ച് (സി.എസ്.എസ്.) പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2020 ജൂലായിൽ നടത്തിയ എം.എ. ജർമ്മൻ ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ 2018 - 2020 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
  •  

    Manglish Transcribe ↓


  • kerala universities  eydadu kolejukalile kammyoonitti kvaatta seettukalilekkulla moonnaam ghatta kaunsilingu navambar 23 muthal 25 vare nadatthum. Kammyoonitti kvaatta raanku listtil ulppetta raanku 101 muthal 200 vareyullavar ee ghattatthil kaunsilinginaayi haajaraakanam. Aadya 2 ghatta kaunsilingukalil kolejil haajaraakaatthavarkku veendum avasaram nalkilla. Ennaal aadya 2 ghattangalil kolejil haajaraayittum praveshanam labhikkaatthavarkku moonnaam ghatta kaunsilingil seettu ozhivu undenkil pankedukkaam. Anganeyullavar haajaraayaal avare pariganiccha shesham maathramaakum raanku 101 muthal ullavare pariganikkuka. Admishanu haajaraakunnavar ellaa sarttiphikkattukaludeyum asal haajaraakkanam. Prathinidhi haajaraakunna kolejilaanu admishan labhikkunnathenkil prinsippal anuvadikkunna samayatthinullil vidyaarthi nerittetthi asal sarttiphikkattukal haajaraakki praveshana nadapadikal poortthiyaakkanam. Vishadavivarangal praveshana vebsyttilundu. Sookshmaparishodhana 2019 meyil nadatthiya randaam semasttar bi. E. Si. Bi. Si. Esu. Pareekshayudeyum 2019 joolaayil nadatthiya naalaam semasttar bi. E. Si. Bi. Si. Esu. Pareekshayudeyum sookshmaparishodhanaykku haajaraakaattha vidyaarththikal photto pathiccha ai. Di. Kaardum haaldikkattumaayi navambar 25 nu bi. E. Reevaalyuveshan (i. Je) sekshanil haajaraakanam. Diploma in draansleshan sttadeesu   sentar phor draansleshan aandu draansleshan sttadeesu nadatthunna oruvarsha ’diploma in draansleshan sttadeesu kozhsinu apekshikkaam. Aichchhikavishayatthil 50 shathamaanam maarkkeaadukoodiyulla birudamaanu adisthaanayogyatha. Kooduthal vivarangalkku 9207639544, 9349439544. Seettu ozhivkerala sarvakalaashaalayude padtanagaveshana vakuppukalil em. E. Malayaalam, keralapadtanam, meediyapadtanam, islaamiku histtari, limgvisttiksu, philosaphi, vesttu eshyan sttadeesu, arabiku, myoosiku, samskrutham, jarman, rashyan, em. Esi. Demographi, aakcchooriyal sayansu, aplydu sttaattisttiksu, kampyootteshanal bayolaji, daatta sayansu, kampyoottar sayansu, em. Deku kampyoottar sayansu, em. Edu. Ennee preaagraamukalkku 2020-22 baacchu admishanu esu. Si. Seettu ozhivundu. Praveshanam aagrahikkunna vidyaarththikal navambar 20 nu raavile 11 manikku asal sarttiphikkattukalumaayi vakuppil nerittu haajaraakanam. Pareekshaaphalamjanuvariyil nadatthiya naalaam semasttar elel. Em. Pareekshaaphalam prasiddheekaricchu. Sookshmaparishodhanaykku navambar 28 nu munpu sarvakalaashaala opheesil ophlynaayi samarppikkanam. 2019 joonil nadatthiya em. El. Ai. Esu. Si., em. E. Jarman laamgveju 2017 - 2019 baacchu (si. Esu. Esu.) puthukkiya pareekshaaphalam prasiddheekaricchu. 2020 joolaayil nadatthiya em. E. Jarmman laamgveju aandu littarecchar 2018 - 2020 baacchu (si. Esu. Esu.) pareekshaaphalam prasiddheekaricchu.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution