കാലിക്കറ്റിൽ എം.എസ്‌സി. ഫുഡ്സയൻസ് പ്രവേശനം calicut universities
കാലിക്കറ്റിൽ എം.എസ്‌സി. ഫുഡ്സയൻസ് പ്രവേശനം calicut universities
calicut universities തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള സ്‌കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സ്വാശ്രയ എം.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി രണ്ടാംഘട്ട പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ബി.എസ്‌സി. ഫുഡ് സയൻസ് ആൻഡ് ടെക്നോളജി ബിരുദധാരികളായ അപേക്ഷകരിൽ ഇ.ടി.ബി. 61 മുതൽ 83 വരെ, ഒ.ബി.എച്ച്. 61 മുതൽ 128 വരെ, ഇ.ഡബ്ല്യു.എസ്. 61 മുതൽ 89 വരെ റാങ്കിലുൾപ്പെട്ടവരും റാങ്ക് ലിസ്റ്റിലുള്ള എസ്.സി., എസ്.ടി., എൽ.സി., ഒ.ബി.എക്സ്., ഭിന്നശേഷി വിദ്യാർഥികളും 20-ന് 10 മണിക്കും മറ്റു ബി.എസ്‌സി. ബിരുദധാരികളിൽ 101 മുതൽ 130 വരെ റാങ്കിൽ ഉൾപ്പെട്ടവർ 11 മണിക്കും 131 മുതൽ 160 വരെ റാങ്കിലുൾപ്പെട്ടവരും എസ്.സി., എസ്.ടി. ഒന്നുമുതൽ 232 വരെ റാങ്കിലുൾപ്പെട്ടവരും രണ്ടുമണിക്കും പ്രവേശനത്തിന് ഹാജരാകണം. ഫോൺ: 0494 2407345.