സിസാബ് അലോട്ട്മെന്റ് ഒഴിവുകള്‍ 7430; കോഴിക്കോട് എന്‍.ഐ.ടി.യില്‍ 137
സിസാബ് അലോട്ട്മെന്റ് ഒഴിവുകള്‍ 7430; കോഴിക്കോട് എന്‍.ഐ.ടി.യില്‍ 137
സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (സിസാബ്) നടത്തുന്ന ജെ.ഇ.ഇ. മെയിൻ അധിഷ്ഠിത സ്പെഷ്യൽറൗണ്ട് അലോട്ട്മെന്റിൽ വിവിധ ബ്രാഞ്ചുകളിലും കാറ്റഗറികളിലുമായി മൊത്തം 7430 ഒഴിവുകളാണ് 87 സ്ഥാപനങ്ങളിലായി നികത്തുക. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), ഗവൺമെന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ജി.എഫ്.ടി.ഐ.) എന്നീ വിഭാഗങ്ങളിലായാണ് എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലായുള്ള ഒഴിവുകൾ. ഇവയിൽ 3015 ഒഴിവുകൾ 31 എൻ.ഐ.ടി.കളിലാണ്. ഐ.ഐ.ഐ.ടി.കളിൽ 1407 ഒഴിവുണ്ട്. കോഴിക്കോട് എൻ.ഐ.ടി.യിൽ 137 ഒഴിവുണ്ട്. ഇതിൽ 92 എണ്ണം ഹോം സ്റ്റേറ്റ് വിഭാഗത്തിലാണ് (വിവിധ സംവരണങ്ങളിലായി). ബ്രാഞ്ച് തിരിച്ചുള്ള ഒഴിവുകൾ: ആർക്കിടെക്ചർ-നാല്, ബയോടെക്നോളജി-അഞ്ച്, കെമിക്കൽ-ഒമ്പത്, സിവിൽ-10, കംപ്യൂട്ടർ സയൻസ്-നാല്, ഇലക്ട്രിക്കൽ-10, ഇലക്ട്രോണിക്സ്-എട്ട്, എൻജിനിയറിങ് ഫിസിക്സ്-മൂന്ന്, മെറ്റീരിയൽ സയൻസ്-എട്ട്, മെക്കാനിക്കൽ-17, പ്രൊഡക്ഷൻ-14. ഇവയിൽ ജൻഡർ-ന്യൂട്രൽ സീറ്റുകൾ 73-ഉം ഫീമെയിൽ-ഒൺലി 19-ഉം ആണ് (വിവിധ ബ്രാഞ്ചിലായി) ഇവയിൽ ഓപ്പൺ-33, ഇ.ഡബ്ല്യു.എസ്.-രണ്ട്, ഒ.ബി.സി-20, എസ്.സി-12, എസ്ടി-24, ഓപ്പൺ പി.ഡബ്ല്യു.ഡി.-ഒന്ന് (വിവിധ ബ്രാഞ്ചിലായി) കോട്ടയം ഐ.ഐ.ഐ.ടി.യിൽ 74 ഒഴിവുണ്ട്. കംപ്യൂട്ടർ സയൻസിൽ 49-ഉം ഇലക്ട്രോണിക്സിൽ 25-ഉം. ജൻഡർ-ന്യൂട്രൽ-69, ഫീമെയിൽ ഒൺലി-അഞ്ച്. ഓപ്പൺ-35, ഇ.ഡബ്ല്യു.എസ്.-11, ഒ.ബി.സി.-14, എസ്.സി. എട്ട്, എസ്.സി.-ആറ് രജിസ്റ്റർചെയ്ത് ചോയ്സ് ഫില്ലിങ് നടത്താൻ 19-ന് രാത്രി 11.59 വരെ സമയമുണ്ട്. ആദ്യ അലോട്ടുമെന്റ് നവംബർ 20-ന് പ്രഖ്യാപിക്കും. വിശദമായ പട്ടികയ്ക്കും ചോയ്സ് ഫില്ലിങ്ങിനും https://csab.nic.in കാണുക. 7430 vacancies in CSAB, 137 seats are vacant in kozhikode NIT