• Home
  • ->
  • kerala psc
  • ->
  • news
  • ->
  • 2020
  • ->
  • November
  • ->
  • എം.ജി.ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം; സപ്ലിമെന്ററി രജിസ്‌ട്രേഷൻ 21 വരെ mg universities

എം.ജി.ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം; സപ്ലിമെന്ററി രജിസ്‌ട്രേഷൻ 21 വരെ mg universities

  • mg universities  മഹാത്മാഗാന്ധി സർവകലാശാല നടത്തുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റിന് നവംബർ 21 വരെ ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. നിലവിൽ അപേക്ഷ നൽകാത്തവർക്കും മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ച എല്ലാ വിഭാഗം അപേക്ഷകർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പങ്കെടുക്കാം. പുതുതായി ഓപ്ഷൻ നൽകാം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും ഫീസടയ്ക്കാതെ തന്നെ www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ പുതുതായി ഓപ്ഷൻ നൽകാം. ഓപ്ഷൻ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കണം. പ്രിന്റൗട്ട് സർവകലാശാലയിൽ നൽകേണ്ടതില്ല. സപ്ലിമെന്ററി അലോട്ട്‌മെന്റ് 24-ന് പ്രസിദ്ധീകരിക്കും. വിശദവിവരം ക്യാപ്‌ വെബ്‌സൈറ്റിൽ.പരീക്ഷാത്തീയതിനാലാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആൻഡ്‌ അക്വാകൾച്ചർ (2018 അഡ്മിഷൻ റഗുലർ/2018-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ ഡിസംബർ 17 മുതൽ ആരംഭിക്കും. പിഴയില്ലാതെ നവംബർ 24 വരെയും 525 രൂപ പിഴയോടെ 25 വരെയും 1050 രൂപ സൂപ്പർഫൈനോടെ 26 വരെയും അപേക്ഷിക്കാം.എൽ.എൽ.എം. പ്രവേശനംമഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എൽ.എൽ.എം. കോഴ്‌സിന്റെ അഡ്മിഷൻ മെമ്മോ ലഭിച്ചവർക്കുള്ള പ്രവേശന നടപടികൾ നവംബർ 30-ന് പഠനവകുപ്പിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 0481-2310165, 8547487677, 9567065247, 8884555198.വൈവാവോസി 2020 ഒക്‌ടോബറിൽ നടന്ന നാലാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2018 അഡ്മിഷൻ റഗുലർ/2018-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും വൈവാവോസിയും നവംബർ 23 മുതൽ ഓൺലൈനായി നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.സീറ്റൊഴിവ്മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ എം.ടി.ടി.എം. (മാസ്റ്റർ ഓഫ് ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്‌മെന്റ്) പ്രോഗ്രാമിൽ 2020-21 അക്കാദമിക വർഷത്തിൽ എസ്.സി. വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ വിദ്യാർഥികൾ അസൽ രേഖകളുമായി നവംബർ 23-ന് രാവിലെ 11-ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 0481-2732922.സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ്‌ സ്‌പോർട്‌സ് സയൻസസ് നടത്തുന്ന എം.പി.ഇ.എസ്. 2020-21 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ ഒന്നും എസ്.ടി. വിഭാഗത്തിൽ രണ്ടും സീറ്റൊഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി പഠനവകുപ്പ് ഓഫീസിൽ നവംബർ 23-ന് മുമ്പായി എത്തണം. വിശദവിവരം www.cap.mgu.ac.in വെബ് സൈറ്റിൽ ലഭിക്കും. ഫോൺ: 9447006946.എം.എഡ്. സെലക്ട് പട്ടികയായിമഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ എം.എഡ്. പ്രവേശനത്തിനുള്ള പ്രൊവിഷണൽ സെലക്ട് പട്ടിക പ്രസിദ്ധീകരിച്ചു. സർവകലാശാല വെബ്‌സൈറ്റിലെ ’അനൗൺസ്‌മെന്റ്’ ലിങ്കിൽ ലഭിക്കും. നവംബർ 23, 24 തീയതികളിലായാണ് പ്രവേശനം.
  •  

    Manglish Transcribe ↓


  • mg universities  mahaathmaagaandhi sarvakalaashaala nadatthunna intagrettadu preaagraamukalilekku praveshanatthinu saplimentari alottmentinu navambar 21 vare opshan rajisdreshan nadatthaam. Nilavil apeksha nalkaatthavarkkum mun alottmentukalil praveshanam labhiccha ellaa vibhaagam apekshakarkkum saplimentari alottmentil pankedukkaam. Puthuthaayi opshan nalkaam. Onlyn apekshayil varutthiya thettumoolam alottmentinu pariganikkappedaatthavarkkum alottmentiloode labhiccha praveshanam raddhaakkiyavarkkum pheesadaykkaathe thanne www. Cap. Mgu. Ac. In enna vebsyttiloode puthuthaayi opshan nalkaam. Opshan nalkiyashesham apeksha sevu cheythu onlynaayi samarppikkanam. Printauttu sarvakalaashaalayil nalkendathilla. Saplimentari alottmentu 24-nu prasiddheekarikkum. Vishadavivaram kyaapu vebsyttil. Pareekshaattheeyathinaalaam semasttar em. Esu si. Phishari bayolaji aandu akvaakalcchar (2018 admishan ragular/2018-nu mumpulla admishan saplimentari/mezhsi chaansu) pareekshakal disambar 17 muthal aarambhikkum. Pizhayillaathe navambar 24 vareyum 525 roopa pizhayode 25 vareyum 1050 roopa soopparphynode 26 vareyum apekshikkaam. El. El. Em. Praveshanammahaathmaagaandhi sarvakalaashaala skool ophu inthyan leegal thottile el. El. Em. Kozhsinte admishan memmo labhicchavarkkulla praveshana nadapadikal navambar 30-nu padtanavakuppil nadakkum. Vishadavivaratthinu phon: 0481-2310165, 8547487677, 9567065247, 8884555198. Vyvaavosi 2020 okdobaril nadanna naalaam semasttar em. Ecchu. Aar. Em. (2018 admishan ragular/2018-nu mumpulla admishan saplimentari) pareekshayude preaajakdu moolyanirnayavum vyvaavosiyum navambar 23 muthal onlynaayi nadatthum. Vishadamaaya dymdebil sarvakalaashaala vebsyttil. Vidyaarthikal athathu kolejumaayi bandhappedanam. Seettozhivmahaathmaagaandhi sarvakalaashaala skool ophu doorisam sttadeesil em. Di. Di. Em. (maasttar ophu doorisam aandu draaval maanejmentu) preaagraamil 2020-21 akkaadamika varshatthil esu. Si. Vibhaagatthil moonnu seettozhivundu. Ethenkilum vishayatthil birudam nediya vidyaarthikal asal rekhakalumaayi navambar 23-nu raavile 11-nu padtanavakuppil etthanam. Phon: 0481-2732922. Skool ophu phisikkal ejyookkeshan aandu spordsu sayansasu nadatthunna em. Pi. I. Esu. 2020-21 baacchil esu. Si. Vibhaagatthil onnum esu. Di. Vibhaagatthil randum seettozhivundu. Yogyaraayavar asal rekhakalumaayi padtanavakuppu opheesil navambar 23-nu mumpaayi etthanam. Vishadavivaram www. Cap. Mgu. Ac. In vebu syttil labhikkum. Phon: 9447006946. Em. Edu. Selakdu pattikayaayimahaathmaagaandhi sarvakalaashaala skool ophu pedagogikkal sayansasile em. Edu. Praveshanatthinulla preaavishanal selakdu pattika prasiddheekaricchu. Sarvakalaashaala vebsyttile ’anaunsmentu’ linkil labhikkum. Navambar 23, 24 theeyathikalilaayaanu praveshanam.
  •  
    Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
    © 2002-2017 Omega Education PVT LTD...Privacy | Terms And Conditions
    Question ANSWER With Solution